Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'എക്‌സ് കാമുകിയോട് ഉള്ള വാശിക്ക് ബലി ആയവള്‍ ആണ് മായ…. അരുണ്‍ പ്രണയിക്കാത്ത അവന്റെ പ്രണയിനി. ദര്‍ശനയുടെ മുമ്പില്‍ ആളാകാന്‍ അവന്‍ തിരഞ്ഞെടുത്ത ഒരുത്തി. ജീവിതത്തില്‍ മറന്നു പോകുന്ന ഒരു ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരില്‍ ഒരാൾ...' വൈറലായി കുറിപ്പ്

22 FEBRUARY 2022 02:46 PM IST
മലയാളി വാര്‍ത്ത

ഹൃദയം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ദര്‍ശനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ നിറയുമ്പോള്‍ മായ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഹൃദയത്തെ കൊളുത്തി വലിച്ച ഒരു കഥാപാത്രമാണ് അന്നു ആന്റണി അവതരിപ്പിച്ച മായ എന്ന കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നു.

അതോടൊപ്പം തന്നെ അരുണ്‍ എന്ന നായകന് ദര്‍ശന എന്ന് പഴയ കാമുകിയോട് ഉള്ള വാശിയുടെ ബലിയാടാണ് മായ. ജീവിതത്തില്‍ മറന്നു പോകുന്ന ഒരു ഉപഭോഗവസ്തു ആയി മാറുന്ന ആയിരം മായമാരുടെ പ്രതിനിധിയാണ് ‘മായ’ എന്ന് അഭിജിത്ത് ഗോപകുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

മായയുടെ ”ഹൃദയം”

ഹൃദയം സിനിമ കണ്ടവര്‍ മുഴുവന്‍ അരുണ്‍ നിത്യ ജോടികളുടെ കുടുംബ ജീവിതവും, ഒന്നിക്കാന്‍ പറ്റാതെ പോയ അരുണ്‍ ദര്‍ശന ജോഡികളുടെ പ്രണയവും ആണ് എപോഴും പറയുന്നത്. എന്നാല്‍ ഇവരുടെ അത്ര പ്രാധാന്യം കൊടുക്കാതെ പോയി എങ്കിലും വളരെ ടച്ചിങ് ആയ ഒരു കഥാപാത്രം ആയിരുന്നു മായ എന്ന കഥാപാത്രം….

മുടി അഴിച്ചിട്ടു പൊട്ട് വച്ച് മലയാളി പയ്യന്‍മാരെ വീഴ്ത്തുന്ന ദര്‍ശനയും ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിക്കുന്ന നിത്യയും സിനിമാ മെറ്റീരിയല്‍ ആണ് എന്നാല് മായ എന്ന പെണ്‍കുട്ടി വളരെ റിയലിസ്റ്റിക് ആയി തോന്നി….

സ്‌നേഹത്തിന്റെ അങ്ങേ അറ്റത്തെ അവസ്ഥയില്‍ അരുണിനെ സ്‌നേഹിച്ച ദര്‍ശനയെയും അവനെ കൈവിടാതെ സ്വന്തം ആക്കിയ നിത്യയെയും ആണ് സിനിമയില്‍ പ്രധാനം ആയി പറയുന്നത് എങ്കിലും ജീവിതത്തില്‍ മറന്നു പോകുന്ന ഒരു ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരില്‍ ഒരാളെ കൂടി നമ്മുക്ക് കാണാന്‍ പറ്റി….

അരുണ്‍ എന്ന നായകന് ദര്‍ശന എന്ന് എക്‌സ് കാമുകിയോട് ഉള്ള വാശിക്ക് ബലി ആയവള്‍ ആണ് മായ…. അരുണ്‍ പ്രണയിക്കാത്ത അവന്റെ പ്രണയിനി. ദര്‍ശനയുടെ മുമ്പില്‍ ആളാകാന്‍ അവന്‍ തിരഞ്ഞെടുത്ത ഒരുത്തി. സീനിയര്‍ ആയതു കൊണ്ട് അവനെ വെറുപ്പിക്കാന്‍ കഴിയാതെ അവള്‍ക്ക് സകലതും സഹിക്കേണ്ടി വന്നു…

കേദാറും ആയി ദര്‍ശനക്ക് അടുപ്പം ഉണ്ടെന്ന് അറിയുമ്പോള്‍ അതിന്റെ ദേഷ്യം പോലും മായയോട് മറ്റൊരു രീതിയില്‍ അവന്‍ കാണിക്കാന്‍ പോകുന്നു…. മായയുടെ കഥയും വളരെ പ്രധാനം ആണ് ഇന്നത്തെ കാലത്ത്… ഉപയോഗിക്കപെടുന്ന ഒരുപാട് മായമാര്‍ നമ്മുക്ക് ചുറ്റും ഉണ്ടു….

 


ദര്‍ശനയേ സ്‌നേഹിച്ച പോലെ നീ എന്നെ സ്‌നേഹിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അരുണ്‍ മിണ്ടാതെ നില്‍കുന്ന രംഗം. അത് മായക്ക് എന്ത് വേദന നല്‍കി എന്ന് പറയാന്‍ പറ്റില്ല. അച്ഛന്‍ മരിച്ചു കിടക്കുന്ന അവസ്ഥ കൂടി ആണ്. എന്നിട്ടും അവള് ധൈര്യം ആയി ഒരു തീരുമാനം എടുത്തു. ബ്രേക്ക് അപ്പ് കണ്ട് സന്തോഷം തോന്നിയ നിമിഷം.

എനിക്ക് ആരും ഇല്ലാ നീ എന്നെ സ്‌നേഹിക്കു എന്നവള്‍ കെഞ്ചിയില്ല…സ്വയം അവള് ആ ബന്ധ(ന)ത്തില്‍ നിന്നും മുക്ത ആയി… Yes she deserves a better person than Arun…. മായയുടെ അവസ്ഥയില്‍ കൂടി പോയ പലരും സ്വന്തം ജീവന്‍ കളഞ്ഞിട്ട് ഉണ്ടാകും. എന്നാല് മായ അതിനെ അതിജീവിച്ചു. പുതിയ ജീവിതം ജോക്ക് ഒപ്പം തുടങ്ങി …… ഹൃദയം മായയുടെ കൂടെ ആണ്….

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends