Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അഭിനയത്തിൽ മാത്രമല്ല കിടിലൻ, ദേവി ചന്ദന പാടുന്ന കേട്ടോ അമ്പരന്ന് പോകും! ഭർത്താവിനൊപ്പം സോഷ്യൽമീഡിയ ട്രെൻഡിങ് പാട്ട് പാടി താരം

23 FEBRUARY 2022 07:29 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ ഇഷ്‍ടതാരമാണ് ദേവി ചന്ദന . കോമഡി സ്‌റ്റേജുകളിലൂടേയും സ്‌കിറ്റുകളിലൂടെയുമാണ് ദേവി മലയാളിക്ക് പരിചിതയാകുന്നത്. പിന്നീടായിരുന്നു താരത്തിന്റെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കുമുള്ള കടന്നുവരവ്. നര്‍ത്തകിയായ ദേവി ചന്ദന വിവാഹം കഴിച്ചിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മ്മയെയാണ് .

അടുത്തിടെയാണ് ഇരുവരും കൂടെ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. രസകരമായ പല സംഗതികളിലൂടേയും, മനോഹരമായ സംസാരത്തിലൂടെയും ദേവി ചന്ദന എന്ന പേരിലുള്ള ചാനല്‍ പെട്ടന്നുതന്നെ ആരാധകര്‍ ഇരുകയ്യോടെയും സ്വീകരിക്കുകയായിരുന്നു. പാട്ടും ഡാന്‍സുമെല്ലാം ചാനലില്‍ അപ്ലോഡ് ചെയ്യുമെങ്കിലും, ദേവിയുടേയും കിഷോറിന്റേയും സംസാരം കേള്‍ക്കാനാണ് മിക്കവരും ചാനലില്‍ കയറുന്നത്. മനോഹരമായ ബന്ധമാണ് ഇരുവര്‍ക്കും ഇടയിലുള്ളത്. അതുകൊണ്ടുതന്നെ അതിമനോഹരമായ ഒരു ഫ്‌ളോയിലാണ് ഇരുവരും സംസാരിക്കാറുള്ളതും.


'പൗര്‍ണമിത്തിങ്കള്‍' എന്ന സീരിയലിലായിരുന്നു ദേവി അവസാനമായി വേഷം ചെയ്‍തിരുന്നത്. പരമ്പര അവസാനിച്ചതോടെ ഫിറ്റ്‌നസ് ചലഞ്ചിലൂടെയായിരുന്നു അടുത്തിടെ ദേവി ശ്രദ്ധിക്കപ്പെട്ടത്. തടിയെല്ലാം കുറച്ച് ഫിസിക്കലി ഫിറ്റായ ദേവി ചന്ദനയെക്കണ്ട ആളുകള്‍ അമ്പരന്നിരുന്നു. ഇത്രയെല്ലാം മാറ്റം ഒരാള്‍ക്ക് എങ്ങനെയാണ് പറ്റുക എന്നായിരുന്നു ആരാധകരുടെ സംശയം. കൊവിഡും ലോക്ക് ഡൗണും കാരണം വീട്ടിലിരുന്നപ്പോളാണ് ഫിറ്റ്‌നസ് ശ്രദ്ധിച്ചതെന്നും അങ്ങനെയാണ് ഇങ്ങനെ മാറിയതെന്നുമാണ് ദേവി ഫിറ്റ്‌നസിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. കൂടാതെ പുതിയൊരു യൂട്യൂബ് ചാനലുമായി വരുമ്പോള്‍ കുറച്ച് മാറ്റങ്ങള്‍ അനിവാര്യമാണെന്നും, അങ്ങനെയാണ് പ്രധാനമായും മാറ്റങ്ങള്‍ സംഭവിച്ചതെന്നും ദേവി സമ്മതിക്കുന്നുമുണ്ട്.

യൂട്യൂബ് ചാനലിനായി ദേവിയും കിഷോറും നല്ല എഫേര്‍ട്ട് എടുക്കുന്നുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ മികച്ച കണ്ടന്റുകളാണ് ഇവരുടെ ചാനലില്‍ വരാറുള്ളതും. വാലന്റൈന്‍സ് ഡേ സ്‌പെഷ്യലായി ഇരുവരും ചെയ്‌‍ത വീഡിയോ തരംഗമായിരുന്നു. 'കാനനഛായയില്‍ ആടു മേയ്ക്കാന്‍' എന്നു തുടങ്ങുന്ന പാട്ടിന്റെ ഇരുവരുടേയും വെര്‍ഷനായിരുന്നു സ്‌പെഷ്യലായി ചാനലിലൂടെ പങ്കുവച്ചത്. എന്നാല്‍ വെറും മ്യൂസിക് വീഡിയോ ആയിട്ടായിരുന്നില്ല വീഡിയോ, എങ്ങനെയാണ് പാട്ട് സെലക്ട് ചെയ്‍തത്, എങ്ങനെയാണ് പാടി ഒപ്പിച്ചത്. ആരാണ് സംഗതി മനോഹരമാക്കിയത് തുടങ്ങി എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു വീഡിയോ. എന്നാല്‍ ഈ സമയത്ത് സ്റ്റുഡിയോയില്‍ വച്ച് ദേവി ചന്ദന പാടിയ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.


സോഷ്യല്‍മീഡിയയിലെ ഹിറ്റ് സോങ് ആയി മാറിക്കഴിഞ്ഞ 'മൊന്റാ രേ' ആണ് ദേവി ചന്ദന മനോഹരമായി പാടിയിരിക്കുന്നത്. ഈ വീഡിയോ യൂട്യൂബ് ഷോര്‍ട്‌സായി ചാനലിലൂടെയും റീല്‍ വീഡിയോയായി ഇന്‍സ്റ്റഗ്രാമിലും അപ്‍ലോഡ് ചെയ്‍തിട്ടുമുണ്ട്. നല്ല കമന്റാണ് ദേവി ചന്ദനയുടെ പാട്ടിന് കിട്ടുന്നത്. സൂപ്പറായിട്ടുണ്ടെന്നാണ് ഇഷാന്‍ ദേവ് വീഡിയോയ്ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്. 2013-ല്‍ റിലീസായ 'ലൂട്ടേര' എന്ന ചിത്രത്തിലെ 'കാഗസ് കേ ദോ പങ്ക് ലേക്കേ' എന്ന് തുടങ്ങുന്ന പാട്ടാണ് ദേവി ചന്ദന പാടുന്നത്. പാട്ട് ഇറങ്ങി നാളൊരുപാട് ആയെങ്കിലും, അടുത്തിടെയാണ് പാട്ട് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends