സി എസിന്റെ ഒരൊറ്റ വാക്കിൽ പേടിച്ച് വിറച്ച് രാഹുലും ശാരിയും! ഇനി രതീഷിന്റെ കളികൾ, ദീപയുടെ മുന്നിൽ സ്റ്റാറാകാൻ നോക്കുമ്പോൾ സകലതും തകർന്നടിയുന്നു

സി എസിന്റെ യമണ്ടൻ ട്വിസ്റ്റുകളും രാഹുലും സംഘവുമ തകരുന്നത് കാണുമ്പോൾ തന്നെ പ്രേക്ഷകരെല്ലാം സന്തോഷത്തിലാകും.എല്ലാവരും ഒരുപോലെ കലാനാണ് ആഗ്രഹിച്ചിരുന്നതാണ് രാഹുലിനെ ഓരോ സ്റ്റെപ് സ്റ്റെപ്പായിട്ട് സി എസും കിരണും ചേർന്ന് തകർക്കണം. അതുകഴിഞ്ഞ് സത്യങ്ങൾ എല്ലാവരെയും അറിയിച്ച് കാത്തിരുന്ന ആ കല്യാണവും നടത്തണം അതാണ് പ്രേക്ഷകർക്ക് ആവശ്യം.
സി എസ് രാഹുലിനെ തകർക്കണം എന്ന ലക്ഷ്യത്തോടെ രംഗത്ത് എത്തിയതുമുതൽ എല്ലാവരുടെയും മനസമാധാനം തകർന്നതാണ്. സി എസിനെ കൊള്ളാൻ ഏല്പിച്ച ആളെ കാണാൻ പോയതും, അയാൾ മരിച്ചെന്നറിഞ്ഞതോടെ വീണ്ടും ടെൻഷൻ കൂടിയതും. പിന്നെ, ഈ സി എസിനെ കുറിച്ച് കൂടുതലറിയാൻ രാഹുൽ നടത്തിയ ഓരോ കുബുദ്ധികളും പാഴായി കൊണ്ടിരിക്കുകയായിരുന്നു. അവസാനം, ദാ.. രാഹുലിന് കണ്ടുകൊണ്ടിരിക്കാൻ ഒരു തെളിവും വെച്ചിട്ടാണ് സി എസ് പോയിരിക്കുന്നത്.
ഇന്നത്തെ എപ്പിസോഡിൽ സി എസ് വരച്ച തന്റെ ചിത്രം വീട്ടിൽ വെച്ചിട്ട് പോയിട്ടുണ്ട്. രാഹുലിനും ശാരിയ്ക്കുമൊക്കെ കൺ കുളിർക്കെ കാണാൻ വേണ്ടി തന്നെയാണ്. മനസില്ലാ... മനസോടെ കിരണിന്റെയും സോണിയുടേയുമൊക്കെ അടുക്കളയിൽ നിന്നും പോകുന്ന സി എസ് കാറിൽ കയറിയ ഉടൻ തന്നെ രാഹുലിനെ വിളിക്കുന്നുണ്ട്. എന്നിട്ട്, നല്ലതുപോലെ തന്നെ രാഹുലിനെ വിളിച്ചൊരു ഡയലോഗും കൂടി പറയുന്നുണ്ട്.
"നിന്റെ നീ അറിയാതെ എനിക്ക് കയറാൻ അറിയാമെങ്കിൽ, നിന്നെ കൊള്ളാൻ ഉം ഒരു മടിയും ഇല്ലെന്നാണ്."
ഏതായാലും, ഈ വാക്കുകളിൽ രാഹുലിനെകാളും പേടിച്ചത് ശാരി തന്നെയാണ്. പിന്നെ, ആ ചിത്രവും കൂടി കാണുന്നതോടുകൂടി രാഹുലിന്റെ സമനില തന്നെ തകരുകയാണ് ചെയ്തത്. ഇനിയുള്ള നാളുകളിൽ രാഹുലും ശരിയും സാറായുവുമെല്ലാം പേടിച്ച് വിറച്ചു തന്നെ മുന്നോട്ട് പോകുമെന്ന് കാര്യത്തിന് ഉറപ്പായി. പിന്നെ, ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുകയാണ് രാഹുലും ഭാര്യയും മകളും. അപ്പോൾ, എല്ലാം നഷ്ടമായി നിൽക്കുന്ന സി എസിന്റെ കാര്യം പറയണ്ടല്ലോ... എങ്ങനെയെങ്കിലും രാഹുലിന്റെ പതനം കണ്ടിരിക്കും. ആ പതനത്തിനൊടുവിൽ രൂപയുമായുള്ള ഒത്തു ചേരൽ ആയിരുന്നെങ്കിൽ ഗംഭീരമാകുമായിരുന്നു.
രാഹുലിന്റെ ഓരോ ചിറകും സി എസ് പതുക്കെ പതുക്കെ അറിഞ്ഞു വീഴ്ത്തി കൊണ്ടിരിക്കുമ്പോൾ, മായാലോകത്ത് ജീവിക്കുകയാണ് പ്രാകാശൻ. സത്യം അറിയാവുന്ന ദീപ തന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും ഉറച്ച വിശ്വാസത്തിൽ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷെ, മൂങ്ങയും കടുവയും ചേർന്ന് സി എസുമായിട്ടുള്ള കാലിനവും തുടർന്ന് കിട്ടുന്ന പണത്തെ കുറിച്ചും സ്വപ്നം കൊണ്ടിരിക്കുന്നുണ്ട്.
ഇന്നലത്തെ എപ്പിസോഡിലും, പ്രാകാശനോട് കല്യാണിയുടെ വിവാഹം താൻ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ദീപ പറഞ്ഞത്. ഇത്, കേട്ടപ്പോൾ മുത്തശ്ശിക്കും പ്രാകാശനും നല്ലതുപോലെ ദേഷ്യമൊക്കെ വരുന്നുണ്ട്. പക്ഷെ, ഇപ്പോൾ ഒന്നും പഖ്‌റായാണ് കഴിയാത്ത അവസ്ഥയാണല്ലോ... എന്തെങ്കിലും പറഞ്ഞാൽ.. ദീപ ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുമെന്നറിയാം.
ഒരു വശത്ത് പണവും മറുവശത്തു സമാധാനം തകരുന്ന രീതിയിലാണല്ലോ... പ്രകാശന്റെ പോക്ക് ആ എരിതീയിൽ എണ്ണ ഒഴിക്കുകയാണ് രതീശ്. ഇന്നത്തെ എപ്പിസോഡിൽ പ്രകാശന്റെ മനസ്സിൽ നല്ലതുപോലെ വിഷം കുത്തി കയറുന്നുണ്ട്. രതീഷിന്റെ സംസാരത്തിലൂടെ ആകപ്പാടെ ഉണ്ടായിരുന്ന സമാധാനം കൂടി പോകുന്ന പ്രകാശനെ ഇന്ന് കാണാം. ഏതായാലും... ഇന്നത്തെ എപ്പിസോഡ് രാഹുലിനെയും പ്രാകാശനെയും നിലം പരിശാക്കാൻ പോകുന്നതിന്റെ തുടക്കമാണ്...
https://www.facebook.com/Malayalivartha



























