എന്റെ ഹൃദയത്തോട് ചേര്‍ക്കുന്നു....! നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്‍ടപ്പെടും, ആദ്യം കഠിനവും കുഴപ്പവുമുള്ളതും, മാറ്റങ്ങളുടെ അവസാനം ഗംഭീരം....,തെലുങ്കിലും തിളങ്ങാൻ സംയുക്ത മേനോൻ

തീവണ്ടി എന്ന ടൊവിനോ നായകനായി എത്തിയ ചിത്രത്തിലെ നായിക കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് സംയുക്ത മേനോൻ.ഈ സിനിമ പുറത്തിറങ്ങിയതോടെ വലിയ ആരാധക പിന്തുണയാണ് നടിക്ക് ലഭിച്ചത്. പിന്നെ നല്ല നല്ല വേഷങ്ങൾ താരത്തെ തേടിയെത്തി.
മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'അയ്യപ്പനും കോശി'യും തെലുങ്കില്‍ റീമേക്ക് ചെയ്‍ത് എത്തിയിരിക്കുന്നു. തെലുങ്കില്‍ 'ഭീംല നായക് എന്ന പേരില്‍ എത്തിയ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തില്‍ 'ഭീംല നായക്' ചിത്രത്തിന് റിലീസില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ച മലയാളി താരം സംയുക്ത മേനോൻ പറയുന്നതിങ്ങനെയാണ്.
ഭീംല നായക്' എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.എന്റെ ആദ്യ തെലുങ്ക് ചിത്രം റിലീസ് ചെയ്യുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുമെന്ന് വിചാരിക്കുമെന്നും സംയുക്ത മേനോൻ എഴുതിയിരിക്കുന്നു. സംയുക്ത മേനോൻ തന്റെ ഫോട്ടോകളും പങ്കുവെച്ചിരിക്കുന്നു. മാറ്റങ്ങൾ ആദ്യം കഠിനവും കുഴപ്പവുമുള്ളതാണെങ്കിലും അവസാനം ഗംഭീരമായിരിക്കും എന്നാണ് ആദ്യമായി തെലുങ്ക് സിനിമ അഭിനയിച്ചതിനെ കുറിച്ചത് സംയുക്ത മേനോൻ പറയുന്നത്.
https://www.facebook.com/Malayalivartha



























