Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്മയോടൊപ്പം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ ജീവന് തന്നെ അപകടമാണ്! ആനന്ദത്തിൽ ആറാടി, മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മ… അന്ന് ഭാവനയുടെ കണ്ണുനീർ വെറുതെയായില്ല, മലയാളികൾ സംഗീത ലക്ഷ്മണയെ പറയാൻ ആഗ്രഹിച്ചത് മകന്റെ നാവ് കൊണ്ട് തന്നെ ആ അമ്മയ്ക്ക് കേൾക്കേണ്ടിവന്നു.. ഭാവനയെ ഇഷ്ടപ്പെടുന്ന ആരാധകർ ആ കുറിപ്പ് വീണ്ടും കുത്തിപൊക്കിയപ്പോൾ സംഭവിച്ചത്

27 MARCH 2022 04:01 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമത്തിൽ തന്റെ നിലപാട് പങ്കുവയ്ക്കുന്നതിലൂടെ വിവാദത്തിലായ അഭിഭാഷകയാണ് സംഗീത ലക്ഷ്മണ. ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ സൂപ്പര്‍ താരമായി നടി ഭാവന എത്തിയപ്പോൾ സംഗീത വിമർശനവുമായി എത്തിയിരുന്നു

പോരാട്ടത്തിന്റെ പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്. ‘ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു’ എന്നാണ് ഭാവനയെ ക്ഷണിച്ചുകൊണ്ട് രഞ്ജിത്ത് പറഞ്ഞത്. എന്നാല്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി എത്തിയ ഭാവനയെ അധിക്ഷേപിച്ച് അഭിഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത് എത്തിയത്. വളരെ മോശമായ രീതിയിലായിരുന്നു സംഗീത ഭാവനയെ അധിക്ഷേപിച്ചത്. സംഗീതയ്ക്ക് എതിരെ നിരവധി പേർ രംഗത്ത് എത്തിയിരുന്നു


ഇതിനുപിന്നാലെ സംഗീത ലക്ഷ്മണയുടെ മകൻ അനന്തു സുരേഷ്‌കുമാർ എഴുതിയ മുൻകാല കുറിപ്പ് വൈറലാകുകയാണ്.

‘അമ്മ എനിക്ക് തന്നിട്ടുള്ള സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്’ എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എന്റെ അമ്മ അഡ്വ.സംഗീത ലക്ഷമണ എന്റെ കല്യാണത്തിന് ഉണ്ടാവില്ല. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തരോടുമായി പറയാനുള്ള താത്പര്യവും സമയവും എനിക്ക് ഇല്ലാത്തതും കൂടി കൊണ്ടാണ് വളരെ അധികം വേദനയോടെ ഇത് ഇവിടെ എഴുതുന്നത്. അമ്മയും അച്ഛനും 23 വർഷം മുൻപ് വേർപിരിയുകയും നിയപരമായി വിവാഹമോചിതർ ആയതുമാണ്. എനിക്ക് എട്ടും അനിയന് മൂന്നും വയസ്സുള്ളത് വരെയാണ് ഞങ്ങൾ അമ്മയോടൊപ്പം ജീവിച്ചിട്ടുള്ളത്. അമ്മ എനിക്ക് തന്നിട്ടുള്ള സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്.

മരുന്ന് വച്ച് തന്നിരുന്നത് അച്ഛനാണ്. എന്റെ അനിയന് മൂന്ന് വയസ്സുള്ളപ്പോഴാണ് അവനെയും എന്നെയും അച്ഛനെയും ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽനിന്നും ഒരു ദിവസം വെളുപ്പിനെ അമ്മ ഇറക്കി വിടുന്നത്. ആ വിവാഹ ബന്ധം തകരാതിരിക്കാൻ എന്റെ അച്ഛനെക്കൊണ്ട് ആവുന്നതിന്റെ പരമാവധി അച്ഛൻ ശ്രമിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അമ്മയോടൊപ്പം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ ജീവന് തന്നെ അപകടമാണ് എന്ന് പ്രഗത്ഭനായ ഒരു സൈക്കോളജിസ്റ് രേഖപെടുത്തിയതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കു തന്നെ നീങ്ങാൻ അച്ഛൻ തീരുമാനിക്കുന്നത്.


പിന്നീടങ്ങോട്ട് ഞാനും എന്റെ അനിയനും എങ്ങനെയാണ് വളർന്നത് എന്ന് എന്റെ അമ്മ അറിഞ്ഞിട്ടില്ല. കുറച്ചുകൂടി മുതിർന്നതിന് ശേഷം വല്ലപ്പോഴും ഫോണിൽ വിളിച്ച് തമാശകൾ പറയുന്ന ഒരു സുഹൃത്തായി അമ്മ.

വല്ലപ്പോഴും വലിയ സമ്മാനങ്ങളുമായി വരുന്ന ഒരു ക്രിസ്മസ് അപ്പുപ്പനായി അമ്മ. പിന്നീടാണ് മനസ്സിലായത് വലിയ സമ്മാനങ്ങൾ കൊണ്ട് മൂടുന്നത് അച്ഛനെ ദ്രോഹിക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്യുന്നതിന്റെ മുന്നോടി ആയിട്ടായിരുന്നു എന്ന്. പണ്ടൊക്കെ ഏതെങ്കിലും മഞ്ഞപത്രത്തിനോ പൈങ്കിളി വാരികക്കൊ അഭിമുഖം നൽകി അച്ഛനെ കുറിച്ച് ശുദ്ധ നുണകൾ വിളമ്പി ആനന്ദത്തിൽ ആറാടുക ആയിരുന്നു അമ്മയുടെ ഹോബി. ശക്തമായി ഞാൻ പ്രതിഷേധിക്കുകയും ഇനിയും ആവർത്തിച്ചാൽ ഞാൻ പബ്ലിക് ആയിത്തന്നെ പ്രതികരിക്കും എന്ന് താക്കീത് ചെയ്തതിന്റെയും പേരിൽ ഇടക്ക് കുറച്ച് നാൾ ഈ തോന്നിവാസം നിർത്തി വെക്കാറുണ്ടായിരുന്നു.

ഇന്നേ വരെ ചെയ്തിട്ടുള്ള ദ്രോഹങ്ങൾ എല്ലാം മറന്നാണ് എന്തൊക്കെയാണെങ്കിലും എന്റെ അമ്മയല്ലേ, എന്നെ പ്രസവിച്ച സ്ത്രീയല്ലേ എന്ന് കരുതിയാണ് അച്ഛൻ നടത്തിത്തരുന്ന കല്യാണമായിട്ട് കൂടി എന്റെ നിശ്ചയത്തിനും കല്യാണത്തിനും അമ്മ കൂടെയുണ്ടാവണം എന്ന് നിർബന്ധബുദ്ധി എനിക്കുണ്ടായത്. ആർക്കും ഒരു പരാതിയും പറയാനില്ലാത്ത രീതിയിൽ ഗംഭീരമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. അമ്മയും പങ്കെടുത്തു വളരെ സന്തുഷ്ട ആയി.

പക്ഷെ എന്റെ അമ്മയുടെ ഉള്ളിൽ എന്തുമാത്രം വിഷവും ദുഷ്ടത്തരവും പകയും ഇന്നും ബാക്കിയുണ്ട് എന്ന് ഇന്നലെയാണ് ഞാൻ മനസ്സിലാക്കുന്നത്. അച്ഛനെ കുറിച്ച് പഴയ പതിവ് രീതിയിൽ ശുദ്ധ പച്ച കള്ളങ്ങൾ നിരത്തി ഒരു ഫേസ്ബുക് പോസ്റ്റ് അമ്മയുടെ വക . എന്റെ അച്ഛനെ പരമാവധി അപമാനിക്കുക എന്നതിനോടൊപ്പം എന്നെയും അനിയനെയും അച്ഛനുമായി തെറ്റിക്കുക, എന്റെ കുടുംബ ജീവിതം ഇല്ലാതാക്കുക, ഇതിനോടെല്ലാമൊപ്പം സ്വയം ഒരു രക്തസാക്ഷി പട്ടം അങ്ങ് ചാർത്തുക.ഇതൊക്കെയാണ് അമ്മയുടെ ലക്ഷ്യങ്ങൾ.


ഒരു വെടിക്ക് ഇത്രയും അധികം പക്ഷികൾ. സംഗീത ലക്ഷ്മണ ഒരു വലിയ നുണയാണ്. മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മ. സ്വന്തം ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വളരെയേറെ ദുഖമുണ്ട്.

ഒന്ന് മാത്രം ഓർത്ത് നോക്കുക. വിവാഹ ബന്ധം വേർപിരിഞ്ഞ് 23 വർഷം കഴിഞ്ഞും ഈ സ്ത്രീ എന്തിനാണ് ഇന്നും എന്റെ അച്ഛനെ വേട്ടയാടുന്നത് ? തലക്ക് സുഖമില്ലാത്തത് കൊണ്ട് എന്നല്ലാതെ മറ്റെന്തെങ്കിലും ഒരു കാരണം കണ്ടെത്താനാകുമോ ? ഇതിനൊക്കെ മറുപടി കൊടുക്കാൻ പോകാത്തത് എന്റെ അച്ഛൻ എന്ന വലിയ മനുഷ്യന്റെ സംസ്‌കാരം. പരസ്യമായ ഈ വിഴുപ്പലക്കലിന് താല്പര്യമുണ്ടായിട്ടല്ല, ഈ ഗതികേടിലേക്ക് എന്റെ അമ്മ എന്നെ കൊണ്ടെത്തിച്ചതാണ്.

അമ്മ അച്ഛനെ അപമാനിക്കാൻ ശ്രമിച്ചത് പരസ്യമായാണ് . അതുകൊണ്ടാണ് അതിനുള്ള ഉത്തരം ഞാൻ പറയുന്നതും പരസ്യമായി തന്നെ ചെയ്യാൻ തീരുമാനിച്ചത്. അമ്മ പറയുന്നത് കള്ളത്തരങ്ങൾ ആണ്‌ എന്ന് വിളിച്ച് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ഓർമ്മവെച്ച കാലം മുതൽ ഞാൻ അനുഭവിച്ച സത്യങ്ങളാണ് ഈ പറഞ്ഞതൊക്കെ. അച്ഛനാണ് ശരി. അച്ഛൻ തന്നെ ആയിരുന്നു എന്നും ശരി.


ഏതായാലും എല്ലാം നല്ലതിനാണ് എന്ന് മാത്രമേ ഞാനിപ്പോൾ ചിന്തിക്കുന്നുള്ളു. ഒരു കണ്ടക ശനി ഒഴിഞ്ഞ് പോകുന്നതായേ ഞാൻ ഇതിനെ കാണുന്നുള്ളൂ. അമ്മ സംഗീത ലക്ഷ്മണ എന്ന അധ്യായം എന്റെ ജീവിതത്തിൽ അവസാനിക്കുകയാണ്. എന്റെ ഈ ഗതികേടുകൾ വായിക്കാൻ സമയം ചിലവഴിച്ച എല്ലാവരോടും ഞാൻ എന്റെ നന്ദിയും ഖേദത്തവും രേഖപെടുത്തുന്നു. ഒപ്പം എനിക്കും എന്റെ പെണ്ണിനും നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള എല്ലാവരോടും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

 

മലയാളികൾ സംഗീത ലക്ഷ്മണ പറയാൻ ആഗ്രഹിച്ചത് മകന്റെ നാവ് കൊണ്ട് തന്നെ ആ അമ്മയ്ക്ക് കേൾക്കേണ്ടിവന്നു. ഭാവനയെ അധിക്ഷേപിച്ചതിന് കുറിക്ക് കൊള്ളുന്ന മറുപടി മകന്റെ ഭാഗത്ത് നിന്ന് തന്നെ ലഭിച്ചു. ഈ ഒരു അവസരത്തിൽ കുറിപ്പിന് വീണ്ടും പ്രസക്തി കൂടുകയാണ്. ഭാവനയെ ഇഷ്ടപ്പെടുന്ന ആരാധകർ തന്നെയാണ് ഈ കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ കുത്തിപൊക്കിയത്.

താൻ അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളിൽ ഒരാൾ തന്റെ അച്ഛനും, മറ്റൊരാൾ തനിക്ക് ഉണ്ടായിട്ടുള്ള ഏക ഭർത്താവുമാണ്. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് തന്റെ മക്കളെന്നും സംഗീത കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends