Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'പൊതുസമൂഹത്തിന്റെ മുന്നിൽ വാളയാറിലെ തൂങ്ങിയാടിയ കാലുകൾ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം കാലം രണ്ട് നഗ്നമായ കാലുകൾ, അത് മനോഹരമായ ശില്ലഭംഗിയുള്ളതാണെങ്കിൽ കൂടി രണ്ടു ദിവസങ്ങൾക്കപ്പുറം വലിയ വിപ്ലവം രചിക്കാൻ തക്ക ശേഷിയുള്ള ആയുധമല്ല. അത്ര മാത്രമാണ് റിമയുടെ കാലുകളും അത് വിപണിയിൽ സമർത്ഥമായി മാർക്കറ്റ് ചെയ്യാൻ ശ്രമിച്ച കവർ പിക്കും കണ്ടപ്പോൾ തോന്നിയത്...' വൈറലായി കുറിപ്പ്

09 APRIL 2022 04:31 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ നടത്തിയ സംഭാഷണവും ആ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണവുമാണ് നടന്നുവരുന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലായിരുന്നു ഭൂരിഭാഗം കമന്റുകളും വന്നത്. ഐഎഫ്എഫ്കെ വേദിയിൽ നിന്നുള്ള റിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇപ്പോഴിതാ അഞ്ചു പാർവതി പ്രഭീഷ് രംഗത്ത് എത്തിയിരിക്കുകയാണ്.

'പൊതുസമൂഹത്തിന്റെ മുന്നിൽ വാളയാറിലെ തൂങ്ങിയാടിയ കാലുകൾ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം കാലം രണ്ട് നഗ്നമായ കാലുകൾ, അത് മനോഹരമായ ശില്ലഭംഗിയുള്ളതാണെങ്കിൽ കൂടി രണ്ടു ദിവസങ്ങൾക്കപ്പുറം വലിയ വിപ്ലവം രചിക്കാൻ തക്ക ശേഷിയുള്ള ആയുധമല്ല. അത്ര മാത്രമാണ് റിമയുടെ കാലുകളും അത് വിപണിയിൽ സമർത്ഥമായി മാർക്കറ്റ് ചെയ്യാൻ ശ്രമിച്ച കവർ പിക്കും കണ്ടപ്പോൾ തോന്നിയത്...' എന്നും അവർ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

IFFK വേദിയിൽ സ്വന്തം ചോയ്സ് അനുസരിച്ച് വസ്ത്രം ധരിച്ച റിമയെ കണ്ട് സദാചാരക്കുരു പൊട്ടിയൊലിച്ച ആങ്ങളമാരുടെ വിവരമില്ലായ്മയിൽ നിന്നും തുടങ്ങിയ വിവാദകൊടുങ്കാറ്റ് ഇന്ന് മറ്റൊരു തരത്തിലെ PR വർക്കിന്റെ അകമ്പടിയോടെ കണ്ണിൽ പൊടിയിട്ട് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിനെ ചെറിയ കോപ്പയിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ചിലത് ചുണ്ടി കാണിക്കാതെ തരമില്ല. ഭംഗിയുള്ള നഗ്നമായ കാലുകൾ അനാവൃതമാക്കിയതിനെ ചിയർ അപ്പ് ചെയ്തു സ്വീകരിക്കുന്നത് കാണുമ്പോൾ തോന്നും റിമയാണ് കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ വസ്ത്രധാരണം ചെയ്തു നവോത്ഥാനം പടുത്തുയർത്തിയ ആദ്യ വനിത എന്ന്.

കൊച്ചി പോലൊരു മെട്രോ സിറ്റിയിൽ, ഇന്ന് ഷോട്ട്സും ഓഫ് ഷോൾഡർ ഡ്രസ്സസും വളരെ കോമൺ ആയ ഒരു യുവതയ്ക്കു മുന്നിൽ എന്ത് daring message ആണ് റിമയുടെ വസ്ത്രം അടയാളപ്പെടുത്തിയത്? ഒരു പിണ്ണാക്കും ഇല്ല. നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്. കുടുംബത്തോട് ഒപ്പം സ്വീകരണ മുറികളിൽ പണ്ട് സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ൽ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്?

ലൈം ലൈറ്റിൽ പിടിച്ചുനിൽക്കാനുള്ള ഒരു നടിയുടെ ശ്രമം മാത്രമാണു് റിമയുടെ IIFK വേദിയിലെ ഡ്രസ്സിംഗ്.പൊതുവേദിയിൽ ഈ രീതിയിൽ വന്നിരുന്നു സംസാരിച്ചാൽ എന്തായാലും സദാചാരകുരുക്കൾ പൊട്ടും എന്ന കൃത്യമായ തിരിച്ചറിവ്, അതിന് ലേശം PR കൂടി മേമ്പൊടിക്ക് ചേർത്താൽ പിന്നെ ട്രൂ കോപ്പി ടീമുകൾ കവർ ചെയ്തു് കൃത്യമായി മാർക്കറ്റ് ചെയ്യും എന്ന ബോധ്യം. അത് മാത്രമാണ് നമ്മൾ കാണുന്നത്. പൊതുസമൂഹത്തിന്റെ മുന്നിൽ വാളയാറിലെ തൂങ്ങിയാടിയ കാലുകൾ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം കാലം രണ്ട് നഗ്നമായ കാലുകൾ , അത് മനോഹരമായ ശില്ലഭംഗിയുള്ളതാണെങ്കിൽ കൂടി രണ്ടു ദിവസങ്ങൾക്കപ്പുറം വലിയ വിപ്ലവം രചിക്കാൻ തക്ക ശേഷിയുള്ള ആയുധമല്ല. അത്ര മാത്രമാണ് റിമയുടെ കാലുകളും അത് വിപണിയിൽ സമർത്ഥമായി മാർക്കറ്റ് ചെയ്യാൻ ശ്രമിച്ച കവർ പിക്കും കണ്ടപ്പോൾ തോന്നിയത്. ആബുലൻസിനുള്ളിൽ വച്ചുപ്പോലും കൊത്തിപ്പറിക്കപ്പെടുന്ന പെണ്ണുടലുകളെ കണ്ടില്ലെന്നു നടിച്ചിട്ടുള്ള എന്നാൽ സെലിബ്രിറ്റി കാലുകൾക്കും തുടകൾക്കും മാത്രം നൽകപ്പെടുന്ന പ്രിവിലേജുകൾ കാണിക്കുന്നുണ്ട് പൊള്ളയായ ലിബറൽ പ്രബുദ്ധ ഉള്ളുടലുകൾ.

 

 

 

 

വസ്ത്രധാരണം എന്നത് ഓരോരുത്തരുടെയും ചോയ്സ് ആകുമ്പോഴും ഞാനെന്ന സ്ത്രീ നാളെ വളർന്നു വലുതാകുന്ന മകൾക്ക് പറഞ്ഞു കൊടുക്കുന്ന പാഠം ഇതായിരിക്കും. നമ്മൾ ജീവിക്കുന്ന നാടിനും നമ്മൾ പോകുന്ന ഇടത്തിനും അനുസരിച്ച് വസ്ത്രം ധരിക്കുവാൻ ശീലിക്കുക. സ്വിം സ്യൂട്ടും ബിക്കിനിയും ഒക്കെയും നിൻ്റെ ചോയ്സ് ആവുമ്പോഴും ബീച്ച് ഡ്രസ്സ് ഇടേണ്ടിവരുമ്പോൾ മാത്രം അതിടുക.പൊതുവേദിയിൽ ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ പോകേണ്ടി വരുമ്പോൾ അതിന് അനുയോജ്യമായത് ധരിക്കുക. ലൈംഗികത എന്നത് പേഴ്സണൽ ചോയ്സ് ആവുമ്പോഴും പൊതുനിരത്തിൽ അത് ചെയ്യാൻ ധൈര്യം വരാത്തത് സിവിക് സെൻസ് നമുക്ക് ഉള്ളത് കൊണ്ടാണല്ലോ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (17 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (32 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends