Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ദിലീപിന്റേയും പ്രതികളുടേയും ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു വാര്യര്‍, ശബ്ദം കൃത്രിമമല്ല, ദിലീപിന്റെയും കാവ്യയുടേയും കള്ളക്കളികള്‍ പുറത്തെത്തിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍

10 APRIL 2022 12:25 PM IST
മലയാളി വാര്‍ത്ത

നടിയാക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു നിര്‍ണായക നീക്കം കൂടി അന്വേഷണ സംഘം നടത്തിയിരിക്കുകയാണ്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരുടെ മൊഴിയെടുത്തിരിക്കുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പുറത്തുവന്ന മൂന്ന് ശബ്ദരേഖകളും ഇതില്‍പ്പെടും.

കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് ഇന്നലെയാണ് മൊഴി എടുക്കല്‍ നടപടികള്‍ ഉണ്ടായത്. ഈ കേസില്‍ തുടക്കം മുതലുള്ള വിചാരണ ഘട്ടങ്ങളില്‍ കൂറുമാറാത്ത സാക്ഷികളില്‍ ഒരാളുകൂടിയാണ് മഞ്ജു. അതിജീവിതക്കൊപ്പമാണ് താന്‍ എന്ന് മഞ്ജു ഇടക്കിടെ പറയാറുണ്ടായിരുന്നു. അതേസമയം നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യമുമായ കാവ്യാ മാധവനെ നാളെ കക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇതിനിടെ മഞ്ജുവിന്റെ മൊഴിയെടുത്തത് ഏറെ നിര്‍ണായകമാണെന്ന് വേണം കരുതാന്‍.

 

പുറത്തുവന്ന ശബ്ദരേഖകളില്‍ ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് ശരിവെച്ചിരുന്നു. എന്നാല്‍ റെക്കോഡിലുള്ള ചില ഭാഗങ്ങള്‍ തന്നെ ചതിക്കാന്‍ ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. വര്‍ഷങ്ങളോളം അടപ്പവുമുള്ളവര്‍ ശബ്ദവും കൈയക്ഷവരും തിരിച്ചറിയുന്നത് കേസിന്റെ ബലം കൂട്ടുമെന്നാണ് നിയമോപദേശമാണ് ക്രൈംബ്രാഞ്ചിനെ ഈ നീക്കത്തിലേക്ക് നയിച്ചത്.

മാത്രമല്ല കഴിഞ്ഞ ദിവസം കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ലിബര്‍ട്ടി ബഷീര്‍ നടത്തിയ പ്രസ്താവനയും ഈ മൊഴിയെടുക്കലിന് പിന്നില്‍ ഉണ്ടെന്ന് വേണം കരുതാന്‍. മീനാക്ഷി ജനിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞെന്നും ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


നിലവില്‍ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനില്‍ വിളിപ്പിക്കരുതെന്ന ചട്ടം നിലനില്‍ക്കെ ചോദ്യംചെയ്യല്‍ എവിടെ വേണമെന്ന് കാവ്യയ്ക്ക് തീരുമാനിക്കാമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ചോദ്യംചെയ്യലിന് എത്താന്‍ കഴിയുന്ന ഉചിതമായ സ്ഥലം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് അറിയിക്കാനാണ് അന്വേഷണ സംഘം കാവ്യയെ അറിയിച്ചിരിക്കുന്നത്.

 

എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. ഈ ദിവസം ഹാജരാകാന്‍ ബാലചന്ദ്രകുമാറിനും അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്. സമയത്തിലും ദിവസത്തിലും വ്യത്യാസമില്ലെങ്കിലും ഹാജരാകുന്ന സ്ഥലം അറിയിക്കാനാണ് കാവ്യക്ക് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാവ്യ തിരഞ്ഞെടുക്കുന്ന ഉചിതമായ സ്ഥലം പത്മസരോവരമാകാം എന്നും അഭ്യൂഹങ്ങളുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (16 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (31 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends