Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'ചിലര്‍ കടുവകള്‍ കടിച്ചു കീറാന്‍ വരുന്നത് പോലെ അഭിനയിക്കും, അലറും. ഇതൊക്കെയാണ് ന്യൂസ് റൂമില്‍ വരുന്ന ആങ്കര്‍മാര്‍ ചെയ്യുന്നതെന്നാണ് ആഷിഖ് അബു ധരിച്ചു വച്ചിരിക്കുന്നത്. രാജ്യത്തെ മാധ്യമ പരിശീലന സ്ഥാപനങ്ങളിലെല്ലാം ഇതും പഠിപ്പിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. അല്ലെങ്കില്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല, സിനിമയ്ക്ക് ആവാം...' വൈറലായി കുറിപ്പ്

12 APRIL 2022 03:11 PM IST
മലയാളി വാര്‍ത്ത

ഇക്കാലത്ത് നമുക്ക് മുന്നിൽ എത്തുന്ന വാര്‍ത്തകൾക്കിടയിലെ ശരി തെറ്റുകളെ കുറിച്ചുള്ള കൃത്യമായ ബോധ്യവും, അതിനോടുള്ള ഔചിത്യമാർന്ന സമീപനവും തന്നെയാണ് ഏതൊരു മധ്യമപ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാനയോഗ്യത എന്നത്. എന്നാൽ അത്തരം ആശയങ്ങളിൽ നിന്ന് മാറി തികച്ചും പൊതുബോധനിർമ്മിതിയുടെ ഭാഗമായി മാധ്യമങ്ങൾ മാറിയാൽ എന്തായിരിക്കും സംഭവിക്കുക. അത്തരത്തിൽ ഇന്നത്തെ ഇന്ത്യയിലെ മാധ്യമലോകത്തിന്റെ കാഴ്‌ചകളെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദൻ.

എന്നാൽ ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബിനു രാജ് എന്ന യുവാവ്. 'ചിലര്‍ കടുവകള്‍ കടിച്ചു കീറാന്‍ വരുന്നത് പോലെ അഭിനയിക്കും, അലറും. ഇതൊക്കെയാണ് ന്യൂസ് റൂമില്‍ വരുന്ന ആങ്കര്‍മാര്‍ ചെയ്യുന്നതെന്നാണ് ആഷിഖ് അബു ധരിച്ചു വച്ചിരിക്കുന്നത്. രാജ്യത്തെ മാധ്യമ പരിശീലന സ്ഥാപനങ്ങളിലെല്ലാം ഇതും പഠിപ്പിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. അല്ലെങ്കില്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല, സിനിമയ്ക്ക് ആവാം' എന്നും അദ്ദേഹം തനറെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ദിവസവും രാത്രി ഇടപ്പള്ളി മുതല്‍ വെറ്റില വരെ മനോരമ ന്യൂസിലെ അയ്യപ്പദാസ് ഓടും, ഓടി വിയര്‍ക്കും. ഏഷ്യാനെറ്റിലെ വിനു വി ജോണ്‍ പിന്നെ തിരുവനന്തപുരത്ത് ആയതു കൊണ്ട് പേരൂര്‍ക്കട മുതല്‍ മ്യൂസിയം ജംഗ്ഷന്‍ വരെ ഇത് പോലെ ഓടും, ഓടി വിയര്‍ക്കും. രണ്ട് പേരും സമയം കിട്ടുന്നത് പോലെ തലയണ കത്തികൊണ്ട് കുത്തിപ്പറിക്കും. ഓരോ മാസവും പത്തിരുപത് തലയണയെങ്കിലും രണ്ട് പേര്‍ക്കും വേണം.

ഇവര്‍ മാത്രമല്ല രാത്രി എട്ട് മണിക്ക് ചര്‍ച്ച നയിക്കുന്ന പല മാധ്യമപ്രവര്‍ത്തകരും ഇത് പോലെയാണ് ചെയ്യുക. ചിലര്‍ കടുവകള്‍ കടിച്ചു കീറാന്‍ വരുന്നത് പോലെ അഭിനയിക്കും, അലറും. ഇതൊക്കെയാണ് ന്യൂസ് റൂമില്‍ വരുന്ന ആങ്കര്‍മാര്‍ ചെയ്യുന്നതെന്നാണ് ആഷിഖ് അബു ധരിച്ചു വച്ചിരിക്കുന്നത്. രാജ്യത്തെ മാധ്യമ പരിശീലന സ്ഥാപനങ്ങളിലെല്ലാം ഇതും പഠിപ്പിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. അല്ലെങ്കില്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല, സിനിമയ്ക്ക് ആവാം.

വെറ്റിലയും അടയ്ക്കയും ഞാന്‍ വാങ്ങിത്തരാം. ന്യൂഡല്‍ഹി എടുത്ത ജോഷിയുടെ വീട്ടില്‍ പോയി ദക്ഷിണ വയ്ക്കുക. ഡെന്നീസ് ജോസഫിന്റെ ശവകുടീരത്തില്‍ പോയി വച്ച് കണ്ണടച്ച് പ്രാര്‍ത്ഥിക്കുക. ഡയലോഗ് എഴുതാന്‍ പത്രത്തിലെ സംഭാഷണം എഴുതിയ രഞ്‍ജി പണിക്കര്‍ക്ക് ശിഷ്യപ്പെടുക. ഇതിനൊന്നും ഈഗോ അനുവദിക്കുന്നില്ലെങ്കില്‍ ദാമോദരന്‍ മാഷിന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1986ല്‍ ഇറങ്ങിയ വാര്‍ത്ത എന്ന പടം കണ്ടാലും മതി.

ഏറ്റവും കുറഞ്ഞത് ഒരു ലാത്തിച്ചാര്‍ജ്ജ് സീനെങ്കിലും വെടിപ്പായി എടുക്കാന്‍ പഠിക്കുക. ഈ പടം ഷാജി കൈലാസോ ജോഷിയോ എടുത്തിരുന്നുവെങ്കില്‍ ഓണ്‍‍ലൈന്‍ നിരൂപകര്‍ കൊന്ന് കൊല വിളിച്ചേനേ. സംവിധാനം ആഷിക്ക് അബു ആയിപ്പോയില്ലേ, അതാണ് പോസ്റ്റ് മോഡേണ്‍ ലിബറല്‍ സിനിമാ നിരൂപകരൊന്നും ഒരക്ഷരം മിണ്ടാത്തത്. ഐ‍ഡിയ എന്റേതായി പോയി അല്ലായിരുന്നെങ്കില്‍...എന്ന് ആഷിക്ക് തന്നെ കരുതുന്നുണ്ടാവും.

ഒരു സിനിമാ സംവിധായകൻ ഹോട്ടലിൽ കയറി രണ്ടു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും കഴിക്കുന്നു. ഇതിന് കടക്കാരൻ ആയിരം രൂപ ഈടാക്കുന്നു. പ്രതികാരം ചെയ്യാൻ യാതൊരു മാർഗമില്ലാതെ സംവിധായകൻ ഇറങ്ങുന്നു. അദ്ദേഹം ചായക്കടക്കാരനെ വില്ലനാക്കി നളൻ എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു. ഇത്രയേ ഉള്ളൂ ഇതിലെ ഐഡിയയും വിപ്ലവവും.

കുമാരസംഭവം എന്ന മലയാള ചിത്രത്തില്‍ ടി കെ ബാലചന്ദ്രന്‍ അവതരിപ്പിച്ച നാരദ വേഷം ഇതിനേക്കാള്‍ മെച്ചപ്പെട്ടതാണ്. നാരദന്‍ നാരദനായി തന്നെ വന്നല്ലോ. വേറെ വേഷം കെട്ടി നുണ പറഞ്ഞില്ല. മലയാള സിനിമയില്‍ ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിച്ച നടനാണ് ടി കെ ബാലചന്ദ്രന്‍. മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ടി പി ബാലഗോപാലന്‍ എം എ എന്ന പടത്തിന്റെ നിര്‍മ്മാതാവ്. തിരുവനന്തപുരത്തുകാരനാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ വഞ്ചിയൂര്‍ മാധവന്‍ നായരും പഴയകാല നാടക ചലച്ചിത്ര നടനാണ്.

 

 

കുറ്റം പറയരുതല്ലോ കോവിഡ് ബാധിച്ച ശേഷം ഉറക്കം കിട്ടാത്ത ചിലര്‍ ഈ പടം കണ്ട് നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുത്തു എന്ന് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ഞാന്‍ രണ്ട് ദിവസമെടുത്താണ് കണ്ട് തീര്‍ത്തത്. ചിലര്‍ മൂന്നും നാലും ദിവസമെടുത്തു. ആദ്യത്തെ അര മണിക്കൂറിന് ശേഷം കാണാത്തവരുമുണ്ട്. പിന്നെ പടത്തില്‍ കോമഡിക്ക് വേണ്ടി കോടതി മുറി രംഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എന്റെ രണ്ടര മണിക്കൂര്‍ ആണ് പാഴായത്. നിങ്ങള്‍ സ്വന്തം റിസ്ക്കില്‍ തല വയ്ക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends