Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പത്മ സരോവരത്തിൽ കട്ട കലിപ്പ് ഗജ പൊക! മഞ്ജുവിനെ പറഞ്ഞതിന് കൈയോടെ കിട്ടി ഉറ്റവരില്ലാത്ത ദിലീപ് ഒറ്റയ്ക്ക്

21 APRIL 2022 08:09 PM IST
മലയാളി വാര്‍ത്ത
മദ്യപാനിയാണെന്നും വിവാഹേതര ബന്ധത്തിന് ഉടമയാണെന്നും പറഞ്ഞ് മഞ്ജു വാര്യരെ അപമാനിച്ച ദിലീപിന് വീടിനുള്ളിൽ കുരുക്ക്. ഒരു ഉറ്റബന്ധുവാണ് ദിലീപുമായി മാനസികമായി അകന്നത്. രണ്ടു ദിവസമായി ഉറ്റ ബന്ധു ദിലീപിനോടും കാവ്യയോടും സംസാരിക്കാറില്ല.എന്നാൽ അവർ മഞ്ജുവും തമ്മിൽ പലവട്ടം ഫോണിൽ ബന്ധപ്പെട്ടതായാണ് മനസിലാക്കുന്നത്.


മഞ്ജു വാര്യർ മദ്യപിക്കുമെന്നും ശ്രീകുമാർ മേനോനുമായി ബന്ധമുണ്ടെന്നും കോടതിയിൽ മൊഴി നൽകണമെന്ന അഭിഭാഷകൻ്റെ ഫോൺ സന്ദേശം പുറത്തു വന്നതിനെ തുടർന്നാണ് ബന്ധു മാനസിക പ്രയാസത്തിലായത്. ദിലീപ് എന്തൊക്കെ മഞ്ജുവിനെ പറഞ്ഞാലും അവരെ സ്വഭാവദൂഷ്യക്കാരിയായി മുദ്രകുത്തിയതിലാണ് ഇവർക്ക് സങ്കടം. ഇത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലന്ന് അവർ പറഞ്ഞതായി വിവരം ലഭിച്ചു.


മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന് ദിലീപിൻ്റെ
പിന്തുണയുണ്ടെന്ന വിശ്വാസത്തിലാണ് ഉറ്റ ബന്ധു . വീട്ടിൽ ദിലീപിനെതിരെ ആദ്യമായാണ് എതിർശബ്ദം ഉയരുന്നത്. പുറത്ത് എന്തെല്ലാം പ്രശനങ്ങൾ ഉണ്ടായാലും പത്മ സരോവരത്തിൽ ദിലീപിന് വിഷമങ്ങൾ ഉണ്ടായിരുന്നില്ല. അതാണിപ്പോൾ ഇല്ലാതായത്. ഇത് കൂടി സംഭവിച്ചതോടെ ദിലീപ് മാനസികമായി തകർന്നു. തനിക്ക് കോൺഫിഡൻസ് നഷ്ടമായതായി അദ്ദേഹം അടുത്ത സുഹൃത്തുക്കളെ അറിയിച്ചു.     ഉറ്റ ബന്ധുവിൻ്റെ കലിപ്പ് ദിലീപിന് താങ്ങാനാവുന്നില്ല. അവർ ഒന്നും മിണ്ടുന്നില്ല. അതാണ് ദിലീപിനെ വേദനിപ്പിക്കുന്നത്. മഞ്ജു മദ്യപിക്കുമെന്ന് താൻ അഭിഭാഷകനോട് പറഞ്ഞിട്ടില്ലെന്ന് ദിലീപ് ആണയിടുന്നു.എന്നാൽ ദിലീപ് ജീവന് തുല്യം സ്നേഹിക്കുന്ന ആ വ്യക്തി ഒന്നും വിശ്വസിക്കുന്നില്ല. ദിലീപിനോടും കാവ്യയോടും സംസാരിക്കുന്നേയില്ല. ആ വീട്ടിൽ പൊട്ടിച്ചിരികൾ ഉയരുന്നില്ല. ശ്മശാന മൂകത മാത്രം.

നടി ആക്രമിക്കപ്പെട്ട കേസിൽ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇത്തരത്തിൽ കുഴപ്പിച്ചത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു അനൂപ്. നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ എങ്ങനെ മൊഴി നൽകണമെന്നാണ് പഠിപ്പിക്കുന്നത്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്‍റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശബ്ദരേഖ ചോർന്നതോടെയാണ് ഉറ്റബന്ധു നിരാശയിലായത്. അവരെ വിഷാദത്തിലേക്ക് തള്ളിവിടാനുള്ള കഴിവ് ശബ്ദരേഖക്കുണ്ടായിരുന്നു. ദിലീപ് ഇത്രയും വൃത്തികെട്ടവനോ എന്ന് സംശയിക്കുകയാണ് ആ ഉറ്റവൻ.


പ്രോസിക്യൂഷൻ സാക്ഷിയായ ഒരാളെ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ അഭിഭാഷകർ പറഞ്ഞു പഠിപ്പിക്കുന്നതാണ് തെളിവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുവഴി നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന്റെ ഭാ​ഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ശ്രമം ഉണ്ടായി എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്.


ദിലീപിന് ശത്രുക്കൾ ഉണ്ട് എന്ന് കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. ​ഗുരുവായൂരിലെ ഡാൻസ് പ്രോ​ഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. ഇത്തരത്തിൽ അനൂപിനോട് അഭിഭാഷകൻ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനു മുമ്പ് ​ഗുരുവായൂരിൽ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്.


മഞ്ജു മദ്യപിക്കും എന്നു വേണം കോടതിയിൽ പറയാനെന്നും അഭിഭാഷകൻ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. മഞ്ജുവിനെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്നത് ദിലീപിൻ്റെ പതിവായിരുന്നു. തൻ്റെ സ്വഭാവദൂഷ്യം മറയ്ക്കാനുള്ള ദിലീപിൻ്റെ അടവായിരുന്നു ഇത്. ശ്രീകുമാർ മേനോൻ ബന്ധം നാട്ടിൽ പാട്ടാക്കിയത് ദിലീപാണ്. മദ്യപിക്കും എന്നത് പുതിയ ആരോപണമാണ്.


ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റർ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകൻ സംസാരിക്കുന്നുണ്ട്. മറ്റൊന്ന് ഡ്രൈവർ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്.   കേസുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, പൾസർ സുനിയുമായുള്ള കത്തിടപാടുകൾക്കും മറ്റും ഇടനില നിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷൻ ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ്. കേസിൽ 20 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികൾ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളിയത് അപ്രതീക്ഷിതമായിരുന്നു.. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.     എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. 'ഡിസ്മിസ്ഡ്', റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.   അതുകൊണ്ട് തന്നെ ഈ കേസിന്‍റെ ഭാവി, നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ്.


അതേ സമയം ദിലീപിൻ്റെ അഭിഭാഷകരുടെ ഫോൺ സംഭാഷണം ചോർന്ന സംഭവത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെതിരെ ബാർ കൗൺസിലിന് പരാതി കിട്ടി.. ഹൈക്കോടതി അഭിഭാഷകനായ സേതുരാമനാണ് പരാതിയുമായി ബാർ കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.     ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസിൽ രാമൻപിള്ളയും അദ്ദേഹത്തിൻ്റെ ജൂനിയർ അഭിഭാഷകരും ദിലീപിനും സഹോദരൻ അനൂപിനോടും ഭാര്യാസഹോദരൻ സൂരജിനോടും സംസാരിക്കുന്നതിൻ്റെ ഓഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്.


എന്നാൽ ദേശീയ അംഗീകാരം ലഭിച്ച ഒരു കലാകാരിയെ അപമര്യാദയായി ചിത്രീകരിക്കുന്നതിലെ അഭംഗിയാണ് ചർച്ച ചെയ്യപ്പെടുന്നത്. അവരുടെ സ്വഭാവം തേജോവധം ചെയ്യുന്ന തരത്തിലാണ് അഡ്വ. രാമൻപിള്ള പെരുമാറിയത്. ഇത് നിയമ ലംഘനമാണ്. അംഗീകരിക്കാൻ കഴിയാത്ത തെറ്റുമാണ്.


മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമായിരുന്നു ദിലീപിന്റേത്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാവാറുണ്ട്. അടുത്ത കാലത്ത് നടൻ പുതിയ കാർ സ്വന്തമാക്കിയിരുന്നു . മിനി കൂപ്പറിലുള്ള നടന്റേയും കുടുംബത്തിന്റേയും യാത്ര സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


ഉറ്റബന്ധുവിനെ കൂടാതെയാണ് ദിലീപും കാവ്യയും ദുബായിൽ പോയത്. അന്നും ആരാധകർ ഇക്കാര്യം അന്വേഷിച്ചിരുന്നു. ദുബായ് എക്സ്പോ കാണാനായിട്ടായിരുന്നു താരകുടുംബം ദുബായിലേക്ക് പോയത്. ചില പൊതു പരിപാടികളിലും ദിലീപ് പങ്കെടുത്തിരുന്നു. കൂടാതെ കുടുംബ സമേതം ദേ പുട്ടിന്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. ഇവിടെ നിന്നുള്ള താര കുടുംബത്തിന്റെ ചിത്രങ്ങളും വിഡീയോകളും വൈറലായിരുന്നു. ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നത്. ഈ ചിത്രങ്ങളിൽ ഒരാൾ വാർത്തയായിരുന്നു.


മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ എന്ന നിലയിൽ മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്.

മീനാക്ഷിയുടെ ഒരു മറുപടി അടുത്ത കാലത്ത് വൈറലായിയിരുന്നു. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി പങ്ക് വെച്ച പോസ്റ്റ് ആണ് വൈറലായത്.


അധികം ആരും കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണ് മീനാക്ഷി സോഷ്യൽ മീഡിയിൽ പങ്ക് വച്ചത്. ഈ പോസ്റ്റിലാണ് നിരവധി കമന്റ്കൾ വന്നത്. ദിലീപിനെ ആക്ഷേപിച്ചുള്ള നിരവധി കമൻ്റുകളാണ്

മകൾക്ക് ലഭിക്കുന്നത്. കമന്റ്കൾ അതിര് വിട്ടതോടെ മീനാക്ഷിയും മറുപടിയുമായി എത്തി. അച്ഛനെ എനിക്ക് അറിയാം എന്നെ നീ പേടിപ്പിക്കേണ്ട എന്നി തുടങ്ങി നിരവധി കമന്റ്കളാണ് മീനാക്ഷി പങ്ക് വെച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ മീനാക്ഷി കമന്റ്കൾ ഡിലീറ്റ് ചെയ്യുകയും ചെയ് തു. ഇത്തരത്തിൽ സന്തോഷം നിറഞ്ഞ പത്മ സരോവരത്തിലാണ് ഇപ്പോൾ ദുഃഖം നിഴൽ വിരിക്കുന്നത്.


അതേ സമയം ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ തത്കാലം നടപടിയുണ്ടാവില്ല.


പരാതിക്കാരി പൊലീസ് ആസ്ഥാനത്ത് എത്തി നൽകിയ പരാതിയാണ് വിശദ പരിശോധനകൾക്കായി മാറ്റിയത്. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരിയുടെ പരാതി. വിഷയത്തില്‍ യുവതി ഡിജിപിക്ക് പരാതി നൽകി.


ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പ്രധാന പരാതി. കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കുന്നതായും പ്രതിയുടെ സുഹൃത്തായ ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ അവഹേളിക്കുന്നുവെന്നും പരാതിയിലുണ്ട്.


ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. ബാലചന്ദ്രകുമാർ നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.


മുൻകൂർ ജാമ്യപേക്ഷ ബാലചന്ദ്രകുമാർ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി.


കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പീഡന പരാതി നൽകിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് തന്നെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാൽ പരാതി നൽകില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാലചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു.


എന്നാൽ ദിലീപ് ഇടപെട്ട് മനപ്പൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന വാദമാണ് ബാലചന്ദ്ര കുമാർ ഉയർത്തുന്നത്. ബലാത്സംഗ ആരോപണത്തിന് പിന്നിൽ നടൻ ദിലീപാണെന്നും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാൽസംഗ പരാതി നൽകിയതെന്നും അവർ പറയുന്നു. ഇതു തന്നെയാണ് പോലീസിൻെറയും വിശ്വാസം.


തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നത് ദിലീപിന്റെ സംഘത്തിന്റെയും അടവാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. തനിക്കെതിരേയും ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങൾ ദിലീപ് വാദികൾ ഉന്നയിച്ചു. അതുപോലെ മഞ്ജു വാര്യരെയും മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യം.     മഞ്ജു മദ്യപിക്കുമെന്നും പൊതുവേദിയിൽ വന്ന് വായിൽ തോന്നിയത് വിളിച്ചുപറയുന്ന ആളാണെന്നും സ്ഥാപിക്കണം. മഞ്ജുവാണ് ആദ്യമായി ഇതിൽ ഗൂഢാലോചനയുണ്ടെന്ന് ആരുടെയും പ്രേരണയില്ലാതെ പറഞ്ഞത്. മഞ്ജുവിന്റെ മൊഴി എന്തായിരിക്കുമെന്ന് പ്രതിയ്ക്ക് അറിയാം. അത് ദിലീപിന് അനുകൂലമായി മാറണമെങ്കിൽ മഞ്ജുവിന്റെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കണം. തങ്ങൾക്കെതിരേ സാക്ഷിപറയുന്നവരെ അപകീർത്തിപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം- ബാലചന്ദ്രകുമാർ പറഞ്ഞു.ഏതായാലും ദിലീപിൻ്റെ ടൈം മോശമാവുകയാണ്. ഉറ്റവർ തനിക്ക് എതിരാകുന്നത് ദിലീപിന് സഹിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (20 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (23 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends