മഞ്ജുവിന്റെ ചിത്രത്തിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാൻ പല ദിവസം നടന്നു, ഇന്ന് താരത്തിന്റെ കൂടെ അഭിനയിച്ചു, ഞാന്‍ അന്ന് മുതല്‍ ഒരുപാട് ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജുവാരിയര്‍...ചിരിച്ച മുഖത്തോടെയല്ലാതെ മഞ്ജുവിനെ താൻ കണ്ടിട്ടില്ല, സിനിമ അനുഭവം പങ്കുവെച്ച് ജയസൂര്യ...!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ട താന്‍ ഇന്ന് അതേ താരത്തിനൊപ്പം നായകനായി എത്തിയതിനെക്കുറിച്ച് നടൻ ജയസൂര്യ മനസുതുറന്ന് പറഞ്ഞിരിക്കുകയാണ്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ പ്രമോഷന്‍ പരിപാടി വേദിയില്‍ അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ജയസൂര്യയുടെ വാക്കുകൾ......
അഭിമാനം തോന്നുന്ന കാര്യം മഞ്ജു വാരിയരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രം എന്ന സിനിമയില്‍ മഞ്ജു വാരിയര്‍ നായികയായി അഭിനയിക്കുമ്പോൾ അതില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എങ്കിലും ആകാനായി പല ദിവസം ഞാന്‍ നടന്നിട്ടുണ്ട്.
അതില്‍ ഒരു ദിവസം ദൂരെ നിന്ന് മഞ്ജുവാരിയരുടെ അഭിനയം കാണാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. പിന്നീട് ആ സിനിമയില്‍ കുറേ പത്രക്കാര്‍ ഇരിക്കുന്ന കൂട്ടത്തില്‍ രണ്ടാമത്തെ റോയില്‍ ഇരിക്കാന്‍ അവസരം തന്നു.അന്ന് ആ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഞാന്‍ ഇന്ന് മഞ്ജു വാരിയര്‍ എന്ന് പറയുന്ന ബ്രില്ല്യന്റ് ആയ താരത്തിന്റെ കൂടെ അഭിനയിച്ചു എന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ ഒരു കാര്യം തന്നെയാണ്.
ഞാന്‍ അന്ന് മുതല്‍ ഒരുപാട് ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജുവാരിയര്‍. ചില വ്യക്തിത്വങ്ങള്‍ നമ്മള്‍ പോലും അറിയാതെ നമ്മളെ സ്വാധീനിക്കാറുണ്ട്, മമ്മൂക്ക, ലാലേട്ടന്‍, അതുപോലെ സിനിമയെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ച ഒരു വ്യക്തിത്വങ്ങളില്‍ ഒരാളാണ് മഞ്ജു. അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അഭിമാനമാണ്.
വളരെ അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതു പോലെ എന്തു കാര്യവും പറയാന്‍ പറ്റുന്ന ഒരു വ്യക്തിയാണ് മഞ്ജു. ചിരിച്ച മുഖത്തോടെയല്ലാതെ മഞ്ജുവിനെ ഞാന്‍ കണ്ടിട്ടില്ല. സീനിയോറിറ്റി ഒന്നും നോക്കാതെ ഇന്നും ഒരു സ്റ്റുഡന്റ് ആയി ഇരിക്കുന്നതു കൊണ്ടു തന്നെയാണ് മഞ്ജു ഇന്ന് സൂപ്പര്‍സ്റ്റാര്‍ ആയിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനിയും എനിക്ക് ഒരുപാട് സിനിമകള്‍ മഞ്ജുവിനെ കൂടെയും പ്രജേഷിന്റെ കൂടെയും ശിവദയുടെ കൂടെയുമൊക്കെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























