നടി മൈഥിലി ഇനി സമ്പത്തിന് സ്വന്തം, ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന വിവാഹ ചിത്രങ്ങൾ വൈറൽ, ചന്ദനക്കളര്‍ കസവ് സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവും ചാർത്തി അതിമനോഹരിയായി താരം....!

പ്രേക്ഷക ശ്രദ്ധ നേടിയ ചുരിക്കം ചില നടിമാരിൽ ഒരാളായിരുന്നു മൈഥിലി. ഇപ്പോഴിതാ മൈഥിലി വിവാഹിതയായെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആര്‍കിടെക്ടായ സമ്പത്താണ് വരന്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. ചന്ദനക്കളര്‍ കസവ് സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവും വെച്ച് ചിരിച്ച് നില്‍ക്കുന്ന മൈഥിലിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്.ബ്രൈഡ് ഓഫ് ദ ഡേ എന്ന ക്യാപ്ഷനോടെയായാണ് ഉണ്ണി മൈഥിലിയുടെ ചിത്രം പങ്കുവെച്ചത്. കാവ്യ മാധവനുള്‍പ്പടെ നിരവധി താരങ്ങളെ വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു. ഉണ്ണിയുടെ കരവിരുതിനെക്കുറിച്ച് പറഞ്ഞ് താരങ്ങളും എത്താറുണ്ട്.
വിവാഹത്തിന്റെ വീഡിയോയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. തുളസിമാലയും താമരപ്പൂവും അണിഞ്ഞ് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൈഥിലിയുടേയും ഭര്‍ത്താവിന്റെയും ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു മൈഥിലി. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്ന താരം എവിടെയായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യങ്ങള്‍. സോഷ്യല്‍മീഡിയയിലും അത്ര സജീവമായിരുന്നില്ല താരം. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിവാഹ വാർത്ത പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha