ചെണ്ട മേളവും...മുത്തുക്കുടയും...! താളം തുള്ളി മൈഥിലിയും സമ്പത്തും, ഘോഷയാത്രയായി വരന്റെ വീട്ടിലേക്ക്

വളരെ അപ്രതീക്ഷിതമായാണ് നടി മൈഥിലിയുടെ വിവാഹ വാർത്ത പുറത്തുവന്നത്.വ ളരെ ലളിതമായ വിവാഹമായിരുന്നു താരത്തിന്റേത്.
ആർക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഇപ്പോൾ മൈഥിലിയുടെ വിവാഹ വീഡിയോയും, വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് മൈഥിലിയെ വരവേൽക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുടേയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ചെണ്ടകൊട്ടും മുത്തുക്കുടയും മേളവുമൊക്കെയായി ആഘോഷത്തോടെയാണ് നവവധുവിനെ വരവേറ്റത്. ഘോഷയാത്രയായി വരന്റെ വീട്ടിലേക്ക് നവദമ്പതികൾ പോകുകയായിരുന്നു. ചെണ്ടമേളത്തിന്റെ താളത്തിൽ രംസം പിടിച്ച് സമ്പത്തും മൈഥിലിയും ചുവടുവയ്ക്കാനും മറന്നില്ല.അടുത്ത ബന്ധുക്കളായിരുന്നു ഗുരുവായൂരിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വിരുന്ന് നടത്തിയിരുന്നു.
റിസപ്ക്ഷനിലെ ചിത്രങ്ങളും വൈറലായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെയായാണ് കാര്യങ്ങള്‍ നടന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്, എല്ലാവര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റിയെന്നായിരുന്നു സമ്പത്ത് പറഞ്ഞത്. ഹണിമൂണിനെക്കുറിച്ചൊന്നും അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല. നോക്കി പ്ലാനിടാമല്ലോ, സമയമുണ്ടല്ലോയെന്നുമായിരുന്നു സമ്പത്ത് പറഞ്ഞത്.
ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha