ഇത്തവണ പണിപാളില്ല, കാവ്യയെ വരച്ചവരയിൽ നിർത്താൻ ക്രൈംബ്രാഞ്ച്, ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമായെന്ന് റിപ്പോർട്ടുകൾ, ഇനി പറയുന്നിടത്ത് പറയുന്ന സമയത്ത് ഹാജരാകണം, നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത നീക്കം...!

നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത നീക്കം. കാവ്യയെ ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമാരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ക്രൈംബ്രാഞ്ച് പറയുന്നിടത്ത് പറയുന്ന സമയത്ത് ചോദ്യം ചെയ്യാന്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കാവ്യയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
എന്നാൽ കാവ്യ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. താരത്തെ പ്രതിക്കൂട്ടിലാക്കുന്ന ശബ്ദരേഖകള്‍ പുറത്തെത്തിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നല്‍കിയിരുന്നത്. ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ മാത്രമേ ചോദ്യം ചെയ്യല്‍ നടക്കൂവെന്ന് കാവ്യ അറിയിച്ചതിന് പിന്നാലെ ചോദ്യം ചെയ്യല്‍ അനിശ്ചിതത്വത്തിലേയ്ക്ക് പോകുകയായിരുന്നു.
ഡിജിറ്റല്‍ തെളിവുകളുടെ സാന്നിധ്യത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് എന്നായിരുന്നു വിവരം.എന്നാല്‍ ദിലീപിന്റെ സാന്നിധ്യത്തിലുള്ള വീട്ടില്‍ വെച്ച് ഇത് പ്രായോഗികമല്ല എന്നുള്ളതുകൊണ്ടാകണം ചോദ്യം ചെയ്യല്‍ നീട്ടിവെച്ചതെന്നാണ് കരുതേണ്ടത്. കേസിൽ ഇനി കാവ്യ ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകളും വീണ്ടെടുക്കാനായിട്ടുണ്ട്.
അതില്‍ നിന്നെല്ലാം ലഭിച്ചത് കേസിന്റെ അന്വേഷണത്തില്‍ സുപ്രധാന പങ്ക് വഹിച്ചേക്കാവുന്ന വിവരങ്ങളാണ്. എന്നാല്‍ കേസിലെ എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരമെന്ന് ബാര്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അഭിഭാഷകര്‍ നല്‍കിയ പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha