സംഗീത പരിപാടിയില്ലെങ്കിലും ജീവിക്കാനാകുമെന്ന് മനസ്സിലായി..... മകള്‍ പാപ്പുവിനൊപ്പം അമൃത മൂന്നാറില്‍ എത്തി, തേയിലത്തോട്ടത്തില്‍ നിന്ന് തേയില നുള്ളുന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറൽ....
മലയാളീ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ സുരേഷ്. ടെലിവിഷൻ രംഗത്ത് നിന്നും ആണ് താരം സിനിമ പിന്നണിഗാന മേഖലയിൽ എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം.
ഈ പരിപാടിയിൽ നിന്നും ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികമാരിലൊരാളായി മാറിയിരിക്കുകയാണ് അമൃത സുരേഷ്. നടൻ ബാല ആയിരുന്നു ഇവരുടെ ഭർത്താവ്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു
ഇപ്പോഴിതാ അവധിയാഘോഷത്തിനിടേയുള്ള രസകരമായ വീഡിയോ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്. മൂന്നാറിലെ തേയിലത്തോട്ടത്തില്‍ നിന്ന് തേയില നുള്ളുന്ന വീഡിയോയാണ് അമൃത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തേയില തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളേയും ഈ വീഡിയോയില്‍ കാബിനുവാണ് സാധിക്കും.
എന്നാൽ തനിക്കു സംഗീത പരിപാടിയില്ലെങ്കിലും ജീവിക്കാനാകുമെന്ന് മനസ്സിലായെന്ന് തമാശയായി അമൃത പറയുന്നത്. എങ്ങനെയാണ് തേയില നുള്ളുന്നതെന്ന് തൊഴിലാളികള്‍ കാണിച്ചുകൊടുക്കുന്നതും അമൃത അത് ആസ്വദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണുവാൻ സാധിക്കും.
മകള്‍ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്‌ക്കൊപ്പമാണ് അവധിയാഘോഷത്തിനായി അമൃത മൂന്നാറില്‍ എത്തിയത്. ഇതിനോടകം തന്നെ യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മൂന്നാറിലെ റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ നിന്നുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.
https://www.facebook.com/Malayalivartha