നിരാശയോട്... നിരാശ അയ്യര്‍ നൂറ് കോടി ക്ലബിൽ കേറിയില്ല! പാതി മീശ വടിക്കുമെന്ന് ആരാധകന്‍;പറഞ്ഞത് പോലെ ചെയ്തു, ചിത്രങ്ങള്‍ വൈറല്‍

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സി.ബി.ഐ 5. കെ മധു-എസ്‌എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് അഞ്ചാമതും ഒരുമിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു.
സിനിമ തിയേറ്ററില്‍ എത്തിയ ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍.
സി.ബി.ഐ 5 ദി ബ്രയിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്ന് ലവിന്‍ ജോര്‍ജ്ജ് എന്ന ആരാധകന്‍ പറഞ്ഞിരുന്നു. വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസര്‍ പങ്കുവച്ച് ഇയാള്‍ പറഞ്ഞിരുന്നു.
ചിത്രം 100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ ആരാധകന്‍ അറിയിച്ചിരുന്നു. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍ എന്നും ലവിന്‍ പറഞ്ഞിരുന്നു.
എന്നാല്‍, റിലീസ് ആയ സിനിമയ്ക്ക് അത്ര മികച്ച അഭിപ്രായം ലഭിക്കാതെ ആയതോടെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ഈ ആരാധകന്‍. സിനിമയുടെ ഫൈനല്‍ കളക്ഷന്‍ വരുന്നത് വരെ ആരാധകന്‍ കാത്തിരുന്നില്ല. ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്നാണ് ഇയാള്‍ പാതി മീശ വടിച്ചത്.
പാതി മീശ വടിച്ച ചിത്രം ഇയാള്‍ തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്തിരിക്കും എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്‌ഷന്‍. ആരാധകന്റെ ചിത്രം സോഷ്യല്‍ മീഡയയില്‍ വൈറലായി.
17 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സി.ബി.ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി എത്തുന്ന ചിത്രമാണ് സി ബി ഐ 5 ദി ബ്രെയിൻ. ഒരേ സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത് എന്നിവർ ഒരേ ചിത്രത്തിന്റെ അഞ്ചു ഭാഗങ്ങളിൽ ഒന്നിക്കുന്നു എന്നത് സിനിമാ ലോകത്ത് തന്നെ പുതുമയുള്ള കാര്യമാണ്.
മുകേഷ്, രഞ്ജി പണിക്കർ, ജഗതി ശ്രീകുമാർ, ആശാ ശരത്ത്, അൻസിബ, രമേശ് പിഷാരടി, സുദേവ്, സായ് കുമാർ, സൗബിൻ, സുരേഷ് കുമാർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, കൊല്ലം രമേശ് എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
സി.ബി.ഐ സീരിസിലെ മറ്റ് ചിത്രങ്ങളിലേത് പോലെ തന്നെ ഇത്തവണയും മികച്ച പ്രകടനമാണ് സേതുരാമയ്യരായി മമ്മൂട്ടി നടത്തിയിരിക്കുന്നത്. പതിഞ്ഞ താളത്തിലുള്ള ആദ്യ പകുതിയും വേഗമേറിയ രണ്ടാം പകുതിയുമാണ് ചിത്രത്തിനുള്ളത്. സീരീസിലെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ വിക്രമായി ജഗതി ശ്രീകുമാർ ഇത്തവണയും സി.ബി.ഐ 5 ൽ എത്തിയത് പ്രേക്ഷകർക്ക് വിരുന്നായി.
https://www.facebook.com/Malayalivartha