സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസ് ആണ്.., പ്രത്യേകിച്ച് സിനിമ നടികള്‍, നടന്മാര്‍ക്ക് ബാധകം അല്ല, ഇവരുടെ അഭിപ്രായത്തില്‍ ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ റിലേഷനുകള്‍ ഉണ്ടാകാന്‍ പാടില്ല; മൈഥിലിയുടെ വിവാഹത്തിനു പിന്നാലെ വന്ന മോശം കമന്റുകള്‍ക്ക് മറുപടി..., വൈറലായി കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി മൈഥിലി വിവാഹിതയായത്. ഒരു മുന്നറിയിപ്പുമില്ലാതെ ഗുരുവായൂര്‍ വെച്ചായിരുന്നു വിവാഹം. സമ്പത്താണ് മൈഥിലിയെ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. സുഹൃത്തുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ ആയിരുന്നു അവയെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ യുവാവിനെതിരെ നടി പരാതിയും നല്‍കി. ഈ വിഷയത്തെ ചൊല്ലിയായിരുന്നു ചിലര്‍ വിവാഹ വാര്‍ത്തകള്‍ക്ക് താഴെ മോശം കമന്റുമായി എത്തിയത്.
അതേസമയം, ഈ വിഷയത്തില്‍ ഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഗോകുല്‍ ഗോപാലകൃഷ്ണന്‍ എന്ന യുവാവ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:
aഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തക്ക് താഴെ സോ കോള്‍ഡ് പ്രബുദ്ധ മലയാളികളുടെ അഭിപ്രായ പ്രകടനങ്ങള്‍ ആണ്. അതായത് ഇവരുടെ അഭിപ്രായത്തില്‍ ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ റിലേഷനുകള്‍ ഉണ്ടാകാന്‍ പാടില്ല (ആണുങ്ങള്‍ക്ക് ആകാം അത് മാച്ചോ പരിവേഷം ആണ്).സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസ് ആണ് (പ്രത്യേകിച്ച് സിനിമ നടികള്‍, നടന്മാര്‍ക്ക് ബാധകം അല്ല) സ്ത്രീകള്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ അവനെ തന്നെ വിവാഹം ചെയ്യണം, അതിന്ന് പുറത്ത് വന്ന് വേറെ ആരേലും വിവാഹം ചെയ്താല്‍ ഞങ്ങള്‍ക് ദേ ഇങ്ങനെ ഒക്കെ പറയും (ഇതും ആണുങ്ങള്‍ക്ക് ബാധകം അല്ല) സ്വന്തം കുഞ്ഞു മകള്‍ക്കൊപ്പം ഒക്കെ നില്‍ക്കുന്ന പടം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ സാധനങ്ങള്‍ ആണ് ദേ ഇതൊക്കെ താഴെ വന്ന് തട്ടി വിടുന്നത്.
(അങ്ങനെ ഉള്ള ഫോട്ടോകള്‍ ക്രോപ്പ് ചെയ്ത് കളഞ്ഞു, പേര് മനപൂര്‍വം ക്രോപ്പ് ചെയ്യാത്തത് ആണ്) വെറുതെ അല്ല കോണ്‍ഫിഡന്റ് ആയി വിക്ടിം ബ്ലെയ്ം നടത്തുന്നവന്മാര്‍ക്ക് ഒക്കെ ഒടുക്കത്തെ സപ്പോര്‍ട്ട് കിട്ടുന്നത്, ഇതൊക്കെ അല്ലെ ഐറ്റംസ്.
https://www.facebook.com/Malayalivartha