സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ,നടപടി സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ കേസെടുത്ത പിന്നാലെ, കസ്റ്റഡിയിലെടുത്ത സനൽ കുമാർ ശശിധരനെ വിശദമായി ചോദ്യം ചെയ്യും...!

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതിയിൽ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ. ഒരു മണിക്കൂർ മുമ്പ് ഫേസ്ബുക്കിലൂടെ മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പിന്നാലെ സനൽ കുമാർ ശശിധരൻ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ലെന്ന് സംവിധായകൻ വ്യക്തമാക്കി തൊട്ടുപിന്നാലെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മഞ്ജു വാര്യരുടെ പരാതിയിൽ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് പരാതി. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടുക, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ പ്രതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് മഞ്ജുവിന്റെ ആരോപണം.കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തത്.
മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വിവാദമായിരുന്നു. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് നടി പരാതി നല്‍കിയത്. സോഷ്യൽ മീഡിയ വഴി കഴിഞ്ഞ കുറച്ച് കാലമായി അവഹേളിക്കുന്നുവെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് മഞ്ജു വാര്യരുടെ പരാതി.
പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടുക, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ പ്രതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് മഞ്ജുവിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത സനൽ കുമാർ ശശിധരനെ
വിശദമായി ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha