ടൊവിനോ തോമസ്സിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന "അന്വേഷിപ്പിൻ കണ്ടെത്തും " എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസായി

ടൊവിനോ തോമസ്സിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന "അന്വേഷിപ്പിൻ കണ്ടെത്തും " എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസായി. തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമാണിത്.
ടൊവിനോ തോമസ്സ് അവതരിപ്പിക്കുന്ന എസ് ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും.
തിരക്കഥ-ജിനു വിഎബ്രഹാം,ഛായാഗ്രഹണം-ഗിരീഷ് ഗംഗാധരൻ, സംഗീതം-സന്തോഷ് നാരായണൻ,എഡിറ്റർ-ഷൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, പി ആർ ഒ-ശബരി..
https://www.facebook.com/Malayalivartha