'കയറ്റം' സിനിമ ലൊക്കേഷനിൽ മഞ്ജു വിനോടുള്ള പ്രണയം മൊട്ടിട്ടു, നിരന്തരമായ പ്രണയാഭ്യർത്ഥന ശല്യമായി മാറിയതോടെ സംവിധായകന്റെ കോളുകൾ മഞ്ജു എടുക്കാതെയായി, വാട്‌സാപ്പിൽ മെസേജ് അയയ്ക്കാൻ തുടങ്ങിയതോടെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കി, ടീനേജ് പിള്ളേർ അയയ്ക്കുന്ന പോലുള്ള മെസേജുകൾ, നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നൽകിയിട്ടും കൂസലില്ല, പൊലീസിൽ പരാതി നൽകിയത് പിന്തുടരലും ഫേസ്ബുക്കിൽ പോസ്റ്റുകളും കൂടിയപ്പോൾ, മഞ്ജു വാര്യരുടെ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.

സംവിധായകൻ സനൽ കുമാർ ശശിധരനിൽ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി മഞ്ജു വാര്യർ കമ്മീഷണർ ഓഫീസിൽ പരാതി നൽകിയതെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സനൽ കുമാർ ശശിധരൻ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീൻഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നൽകിയത്.
സംവിധായകനായ സനലിന്റെ 'കയറ്റം' എന്ന സിനിമ ലൊക്കേഷനിൽ മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകൻ തുറന്നു പറഞ്ഞിരുന്നു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവർക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതിൽ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാൽ അതിനു ശേഷമാണ് നിരന്തരമായ പ്രണയാഭ്യർത്ഥന ശല്യമായി മാറിയത്. ഇതോടെ സംവിധായകന്റെ കോളുകൾ പിന്നീട് മഞ്ജു എടുക്കാതെയായി.
തുടർന്ന് സംവിധായകൻ വാട്‌സാപ്പിൽ മെസേജ് ചെയ്യാൻ ആരംഭിച്ചു. അവിടെയും ബ്ലോക്ക് ചെയ്തു ഒഴിവാക്കിപ്പോൾ എസ് എം എസും മെയിലും ചെയ്യാൻ തുടങ്ങി. മഞ്ജു വാര്യരുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്ന് അറിയുവാൻ കഴിഞ്ഞത് പ്രകാരം ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ തന്റെ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകൻ മഞ്ജു വാര്യർക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം. പിന്തുടരൽ കൂടിയപ്പോൾ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടാക്കാതെ പിന്തുടരലും ഫേസ്ബുക്കിൽ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha