വിജയ് ബാബുവിന് കിട്ടിയ പ്രിവിലേജ് എന്തുകൊണ്ട് സനല്‍ കുമാറിന് കിട്ടുന്നില്ല? സാധാരണക്കാരായ ജനങ്ങളുടെ അഭിമാനത്തെ പെരുവഴിയില്‍ ഇട്ടു തട്ടുകയല്ല നിയമം ചെയ്യേണ്ടത്, പോലീസിന്റെ ഈ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയിൽ വ്യാപക വിമര്‍ശനം...!

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസിനെതിരെ വ്യാപക വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് കിട്ടിയ പ്രിവിലേജ്, എന്തുകൊണ്ട് സനല്‍ കുമാറിന് കിട്ടുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ഉയർത്തുന്ന ചോദ്യം.
പോലീസിന്റെ ഈ ഇരട്ടത്താപ്പിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരാതി ലഭിച്ച് നടപടി സ്വീകരിക്കാന്‍ മതിയായ സമയം ഉണ്ടായിട്ടും, വിജയ് ബാബു ലൈവിലും വന്ന് ഗോവ വഴി ദുബായില്‍ എത്തിയ ശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. സാധാരണക്കാരായ ജനങ്ങളുടെ അഭിമാനത്തെ പെരുവഴിയില്‍ ഇട്ട് തട്ടുകയല്ല നിയമം ചെയ്യേണ്ടതെന്നും ആളുകള്‍ വ്യക്തമാക്കുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്ന, നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സനല്‍ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുടുംബാംഗങ്ങളോടൊത്ത് യാത്ര ചെയ്യുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് പോലും കാണിക്കാന്‍ തയ്യാറാവാതെ പോലീസ് സനല്‍ കുമാറിനെ തടഞ്ഞു വെയ്ക്കുകയായിരുന്നു.
ഒരു സ്ത്രീ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനത്തില്‍, പോലീസ് ഇടിച്ചു കയറിയത് അതിക്രമമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടുക, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ പ്രതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് മഞ്ജുവിന്റെ ആരോപണം.
https://www.facebook.com/Malayalivartha