മഞ്ജുവിനോട് പ്രണയം മാത്രമല്ല...ഭീഷണിക്ക് പിറകിൽ നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും, താന്‍ നിരപരാധി...മഞ്ജുവിനെ പിന്തുടര്‍ന്നിട്ടില്ല, പൊലീസ് കള്ളക്കേസ് ഉണ്ടാക്കുന്നുവെന്ന് സനല്‍ കുമാര്‍ ശശിധരൻ

നടി മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാൻ സാധ്യത.എന്നാല്‍ വിശദമായി ചോദ്യം ചെയ്യുന്ന പ്രതിയുടെ ഫോണ്‍ കൂടി പരിശോധിച്ച ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തേണ്ട കാര്യത്തില്‍ പൊലീസ് അന്തിമ തീരുമാനമെടുക്കുക.
എന്നാൽ തനിക്കെതിരെ പൊലീസ് കള്ളക്കേസ് ഉണ്ടാക്കുന്നുവെന്നാണ് സനല്‍ കുമാര്‍ ശശിധരൻ രാത്രി പ്രതികരിച്ചത്. താന്‍ നിരപരാധിയാണെന്നും മഞ്ജുവിനെ പിന്തുടര്‍ന്നിട്ടില്ലെന്നും സനല്‍കുമാര്‍ അവകാശപ്പെട്ടു. അതേസമയം പാറശ്ശാലയിലെ ബന്ധു വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സനല്‍കുമാര്‍ ശശിധരനെ പൊലീസ് കൊച്ചിയിലെത്തിച്ചിരുന്നു.
തിരുവനന്തപുരം പാറശാല മഹാദേവക്ഷേത്രത്തിന് സമീപത്തുനിന്നാണ് മഫ്തിയിലെത്തിയ പൊലീസ് സംഘം സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഫേസ്ബുക്ക് ലൈവിട്ട സനല്‍കുമാര്‍ അറസ്റ്റ് പ്രതിരോധിക്കാനായി ബഹളംവച്ചു. ജീവന് ഭീഷണിയുണ്ടെന്നും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമായിരുന്നു വാദം. പാറശാല പൊലീസെത്തിയതോടെ സനൽ കുമാറിനെ ബലമായി പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.
സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും, തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജുവിന്‍റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടുക, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ പ്രതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് മഞ്ജുവിന്റെ ആരോപണം. നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്ന് പരാതിയിൽ പറയുന്നു. മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസ് ആണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
മഞ്ജു വാര്യര്‍ നായികയായ കയറ്റം സിനിമ സംവിധാനം ചെയ്തത് സനല്‍കുമാര്‍ ശശിധരനാണ്. സനൽ കുമാർ ശശിധരൻ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീൻഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നൽകിയത്.സംവിധായകനായ സനലിന്റെ 'കയറ്റം' എന്ന സിനിമ ലൊക്കേഷനിൽ മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകൻ തുറന്നു പറഞ്ഞിരുന്നു.
ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവർക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതിൽ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാൽ അതിനു ശേഷമാണ് നിരന്തരമായ പ്രണയാഭ്യർത്ഥന ശല്യമായി മാറിയത്. ഇതോടെ സംവിധായകന്റെ കോളുകൾ പിന്നീട് മഞ്ജു എടുക്കാതെയായി.
തുടർന്ന് സംവിധായകൻ വാട്‌സാപ്പിൽ മെസേജ് ചെയ്യാൻ ആരംഭിച്ചു. അവിടെയും ബ്ലോക്ക് ചെയ്തു ഒഴിവാക്കിപ്പോൾ എസ് എം എസും മെയിലും ചെയ്യാൻ തുടങ്ങി. മഞ്ജു വാര്യരുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്ന് അറിയുവാൻ കഴിഞ്ഞത് പ്രകാരം ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ തന്റെ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകൻ മഞ്ജു വാര്യർക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം.
പിന്തുടരൽ കൂടിയപ്പോൾ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടാക്കാതെ പിന്തുടരലും ഫേസ്ബുക്കിൽ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha