മലയാള സിനിമയുടെ കൊച്ചുമകൾക്ക് പിറന്നാളാശംസകൾ നേർന്ന് താരങ്ങൾ....ഹിറ്റായി മമ്മുക്കയുടെ പുതിയ ചിത്രം ..ചിത്രം കണ്ട് പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്ന് ആരാധകർ...പാരന്റ്‍സ് വഴക്കുപറഞ്ഞാല്‍ എങ്ങോട്ട് വരണമെന്ന് അറിയാലോ?', മറിയത്തിന് ആശംസകളുമായി നസ്രിയ

കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണിത് ഇപ്പോൾ ഹിറ്റ്. ഇതിനോടകം തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കൊച്ചുമകൾക്കൊപ്പം വളരെ ചെറുപ്പമായ രീതിയിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം കണ്ട് പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്ന് പോലും ആരാധകർ ചോദിക്കുന്നുണ്ട്. മകള്‍ മറിയത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മനോഹരമായ കുറിപ്പുമായി നടൻ ദുല്‍ഖര്‍.
കുഞ്ഞു രാജകുമാരിയെന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മറിയം അഞ്ചാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. അതേസമയം മകളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും പരാമര്‍ശിച്ചാണ് ദുല്‍ഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്
എന്റെ പാവക്കുഞ്ഞിന്റെ ജന്മദിനം. നീ വര്‍ഷം മുഴുവൻ കാത്തിരിക്കുന്ന നിന്റെ ദിവസം വന്നു, സന്തോഷകരമായ ജന്മദിനം നേരുന്നു ഞങ്ങളുടെ രാജകുമാരിക്ക്. നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്‍പ്പിക ചിറകുകള്‍.. എല്ലാം ചേര്‍ന്ന് വീടിനെ ഒരു 'നെവര്‍ലാൻഡ്' നീ മാറ്റുന്നു. ഞങ്ങളെല്ലാവരും 'കടല്‍ക്കൊള്ളക്കാരും' 'ലോസ്റ്റ് ബോയ്‍സു'മാകുന്നു. നിന്നോടുള്ള എല്ലാ ദിവസവും അത്ഭുതകരമാണ് എന്നും ദുല്‍ഖര്‍ എഴുതുന്നു. നിന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, ഒരിക്കല്‍ ഒരു സ്വപ്‍നത്തില്‍ നീ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നുമാണ് ആശംസകള്‍ നേര്‍ന്ന് കുറിപ്പില്‍ ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.
മറിയ അമീറയുടെ ജന്മദിനത്തിന് നിരവതി താരങ്ങളാണ് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത് .മറിയത്തിന് മനോഹരമായ ജന്മദിന ആശംസകളുമായി ദുല്‍ഖറിന്റെ സുഹൃത്തു കൂടിയായ നസ്രിയ രംഗത്ത് എത്തിയിരിക്കുകയാണ്. മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്‍താണ് ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‍നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയുടെ കുറിപ്പ്.
സന്തോഷ ജന്മദിനം എന്റെ പ്രിയപ്പെട്ട മുമ്മു. നീ ഇതുപോലെ ഒരു കുഞ്ഞ് അല്ല ഇപ്പോള്‍. നച്ചു മാമിയുടെ മടിയില്‍ ഇതുപോലെ ഇരിക്കാനും ആകില്ല. പക്ഷേ നീ വന്ന് ഇവിടെ രണ്ട് മിനിറ്റ് ഇരിക്കാമോയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞേ എന്നും നസ്രിയ എഴുതിയരിക്കുന്നു. ഞാൻ നിന്റെ കൂള്‍ മാമിയാണ്, അതുകൊണ്ട് നിന്റെ പാരന്റ്‍സുമായി പ്രശ്‍നമുണ്ടാകുമ്പോള്‍ എങ്ങോട്ട് ഓടിവരണമെന്ന് നിനക്കറിയാമല്ലോ എന്നും നസ്രിയ എഴുതിയിരിക്കുന്നു. നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
നസ്രിയ നായികയാകുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. നസ്രിയ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 'അണ്ടേ സുന്ദരാനികി'.
https://www.facebook.com/Malayalivartha