മമ്മൂട്ടിയുടെ മൊഞ്ചത്തിയായി സുല്‍ഫത്ത് എത്തിയിട്ട് 43 വർഷം, വിവാഹ വാര്‍ഷിക ആശംസകള്‍ നേർന്ന് ആരാധകർ, നിയമബിരുദം നേടിയ മമ്മൂട്ടി സിനിമയിലെത്തിയത് ഭാര്യ സുല്‍ഫത്തിന്‍റെ പൂര്‍ണ പിന്തുണയോടെ...!

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്ന് 43ാമത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേർന്ന് രംഗത്തെത്തിയത്. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.1979 ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. നടനാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുല്‍ഫത്ത് നല്‍കിയ പിന്തുണ മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്.
നിയമബിരുദം നേടിയ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്‍റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലെത്തിയത്. 1971ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം. അഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളര്‍ന്നു.
എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.
https://www.facebook.com/Malayalivartha