സ്വകാര്യ ഭാഗം കാണിക്കാമോന്ന് ഓൺലൈൻ ഞരമ്പന്റെ ചോദ്യം, ഞരമ്പന്റെ ഭാര്യയെ ഫോണ്‍ ചെയ്തതു പറഞ്ഞ് താരം,അത് ഏതായാലും പൊളിച്ചുവെന്ന് സമൂഹമാധ്യമം..തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് അൻസിബ

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് അന്‍സിബ .സമൂഹമാധ്യമങ്ങളിലൂടെ വലിയരീതിയിലുള്ള മോശം അനുഭവങ്ങൾ അന്‍സിബയ്ക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട് അത് പലപ്പോഴും തരാം തുറന്നു പറഞ്ഞിട്ടും ഉണ്ട്.എന്നാൽ ഇപ്പോൾ താരത്തിന്റൈ ജീവിതത്തിൽ ഉണ്ടായ വളരെ വേദനാജനകമായ ഒരു അവസ്ഥ പങ്കുവെച്ചിരിക്കുകയാണ് അൻസിബ.
ഒരിക്കല്‍ തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായ ആര്യ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ഒരു ഫേസ്ബുക്ക് ലൈവ് വന്നിരുന്നു, അപ്പോള്‍ തനിക്ക് വന്ന ഒരു കമന്റ് വളരെ മോശമായ രീതിയില്‍ ആയിരുന്നു ഉണ്ടായിരുന്നത്, താരങ്ങളൊക്കെ ആ കമന്റ് കണ്ടതോടുകൂടി താന്‍ മാനസികമായി തളര്‍ന്നു, ലൈവ് അവസാനിച്ച ശേഷം തന്റെ കൂടെ ഉണ്ടായിരുന്ന അണിയറപ്രവര്‍ത്തകരുടെ സപ്പോര്‍ട്ടോടുകൂടി ആ കമന്റ് എഴുതിയ ആളെ കണ്ടു പിടിച്ചു.
ഫോണ്‍ ചെയ്ത് അയാളുടെ ഭാര്യയോട് സംസാരിച്ചു വളരെ മോശമായ രീതിയിലായിരുന്നു അദ്ദേഹം കമന്റിട്ടത്. സ്വകാര്യ ഭാഗം കാണിക്കാമോ എന്നായിരുന്നു അയാളുടെ കമന്റ്. ഈ കാര്യം അതേ പോലെ ഫോണ്‍ വിളിച്ചു ചോദിച്ചു എന്നും പിന്നീട് ഭാര്യയോടും പറഞ്ഞുവെന്നും താരം വെളിപ്പെടുത്തി. പ്രതികരിച്ചില്ലെങ്കില്‍ ഇതൊക്കെ വളരെ രൂക്ഷമാകുമെന്നും നടി പറയുന്നു.പ്രമുഖ ഓൺലൈൻ ചാനലിലെ അഭിമുഖത്തിലാണ് അൻസിബ ഈ വെളിപ്പെടുത്തൽ നടത്തിയത്.മലയാളം ടെലിവിഷന്‍ ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയിരുന്ന അന്‍സിബയെ തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയില്‍ ആദ്യം ഉപയോഗപ്പെടുത്തിയത്.
ഏകാദശി സംവിധാനം ചെയ്ത 'കൊഞ്ചം വെയില്‍ കൊഞ്ചം മഴൈ' ആണ് അന്‍സിബയുടെ ആദ്യസിനിമ.തുടര്‍ന്ന്, മണിവണ്ണന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ 'നാഗരാജ ചോളന്‍ എം എ,എം എല്‍ എ' തുടങ്ങി മൂന്നോളം തമിഴ് സിനിമകള്‍ ചെയ്ത അന്‍സിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. അതേസമയം തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം സിബിഐ 5ല്‍ അന്‍സിബ ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.
സിബിഐ 5ല്‍ അഭിനയിക്കുന്നതിനിടെ സെറ്റിൽ നടന്ന രസകരമായ മുഹൂർത്തങ്ങൾ താരം പങ്കുവെച്ചിരുന്നു. . സിനിമ സെറ്റുകളില്‍ ക്യാമറയുമായി എത്തുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി സഹതാരങ്ങളുടെ ആവശ്യപ്രകാരം ഫോട്ടോ എടുത്തു നല്‍കാറുണ്ട്. തങ്ങള്‍ക്കു കിട്ടിയ നിധി പോലെ ചിത്രങ്ങള്‍ അവര്‍ സൂക്ഷിക്കാറുണ്ട്. മമ്മൂട്ടി പകര്‍ത്തിയ തന്റെ ഫോട്ടോ അന്‍സിബ ഹസ്സന്‍ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha