നടിയെ ആക്രമിച്ച കേസിൽ ഇന്ന് സൂപ്പർ ട്വിസ്റ്റിന് സാധ്യത...! വിവിധ ഹർജികളിൽ വിധി ഇന്ന്, രേഖകൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ നീക്കം പാളുമോ?, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നതിലും നിർണായക തീരുമാനം ഇന്നുതന്നെ...!

നടിയെ ആക്രമിച്ച കേസിൽ വിവിധ ഹർജികളിൽ വിധി ഇന്നുണ്ടാകും. അതിനാൽ കാര്യങ്ങൾ ഇന്ന് ഒരു സൂപ്പർ ട്വിസ്റ്റിലേക്ക് പോകാനാണ് സാധ്യത.
രേഖകൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയാണ് ഹർജി വീണ്ടും പരിഗണിക്കുക. ഇതിന് പുറമേ ഉദ്യോഗസ്ഥനെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയും, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും ഇന്ന് പരിഗണിക്കും.
ഈ ഹർജികളിലെല്ലാം അന്വേഷണസംഘത്തിന് അനുകൂല വിധി ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വിധിയും നിർണായകമാണ്. രഹസ്യരേഖകൾ ചോർന്നിട്ടുണ്ടെങ്കിൽ വ്യക്തമായ തെളിവ് സഹിതം നൽകാൻ കേസ് പരിഗണിച്ചപ്പോൾ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു.
ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതായി പറയുന്ന രേഖ കോടതി ഡയറിയിലെ പേജാണെന്നും ഇത് രഹസ്യരേഖയല്ലെന്നും വ്യക്തമാക്കി. കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് എ.ഡി ജി.പി വിശദമായ റിപ്പോർട്ടും സമർപ്പിക്കും.
എന്നാൽ അതിജീവിതയുടെ പരാതിയില്‍ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കു ബാര്‍ കൗണ്‍സില്‍ വീണ്ടും നോട്ടീസയയ്‌ക്കും. 15 ദിവസത്തിനകം മറുപടി നല്‍കാനാവശ്യപ്പെട്ട് നേരത്തേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രതികരണമുണ്ടായിട്ടില്ല. അതിനാലാണു ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടും കത്തയയ്‌ക്കുന്നത്. മറുപടി ലഭിച്ചശേഷം അതിന്റെ പകര്‍പ്പ് പരാതിക്കാരിയായ നടിക്കു കൈമാറി മറുപടി തേടും. തുടര്‍ന്നാകും ബാര്‍ കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ചചെയ്യുക.
പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടാല്‍, അച്ചടക്ക സമിതിക്കു കൈമാറും. നടിയുടെ പരാതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള, ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ മറുപടി നല്‍കണമെന്നാണു ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചത്. ആദ്യം നല്‍കിയ പരാതി ചട്ടപ്രകാരമല്ലെന്നു ബാര്‍ കൗണ്‍സില്‍ അറിയിച്ചതിനെത്തുടര്‍ന്നു നടി പുതിയ പരാതി നല്‍കുകയായിരുന്നു.
അതേസമയം കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 31 ന് അവസാനിക്കും. എന്നാൽ കേസിൽ നിർണായകമായേക്കാവുന്ന മൊഴിനൽകിയേക്കാവുന്നവരെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ട്.
https://www.facebook.com/Malayalivartha