ദുബായിലെ മാളത്തിലിരുന്ന് കരുക്കൾ നീക്കി വിജയ് ബാബു, കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് തെളിവുകൾ, പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നു, ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി കേരള പൊലീസ്...!

യുവ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് തെളിവുകൾ ലഭിച്ചു. പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പരിചയമില്ലാത്ത ചില നമ്പറുകളില്‍ നിന്നും വിജയ്ബാബു ഫോണില്‍ വിളിച്ച് പുതുമുഖ നടിയെ സ്വാധീനിക്കാന്‍ സഹായം തേടിയെന്ന സാക്ഷിമൊഴികള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
ഇതിന്റെ തെളിവുകൾ ലഭിച്ചതോടെ രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് വേഗത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതിയിൽ നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനും ദുബായ് പൊലീസിനും കൈമാറും.കഴിഞ്ഞ ദിവസമാണ് അഡീ. സി.ജെ.എം. കോടതിയില്‍ നിന്ന് വാങ്ങിയ വാറന്റ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയത്.
ദുബായിൽ വിജയ് ബാബു ഉപയോഗിക്കാൻ സാധ്യതയുള്ള ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഇയാള്‍ എവിടെയാണെന്ന് കണ്ടെത്തി അറിയിക്കുന്നതിനാണ് വാറന്റ് ദുബായ് പോലീസിന് നല്‍കുന്നത്. മറുപടി ലഭിച്ചാലുടന്‍ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമം വേഗത്തിലാക്കും. പ്രതിയുടെ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ചു മൊഴി നൽകാൻ കൂടുതൽ പേർ മുന്നോട്ടു വരുന്നുണ്ട്.
https://www.facebook.com/Malayalivartha