ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തി സിനിമ നടൻ ജോജു ജോർജ്; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവിന്റെ പരാതി, ജീപ്പ് ഓടിക്കുന്ന ജോജു ജോർജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവിന്റെ പരാതി. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്കു കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി കൈമാറുകയുണ്ടായി. ജീപ്പ് ഓടിക്കുന്ന ജോജു ജോർജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
അതോടൊപ്പം തന്നെ വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ജവിൻ മെമ്മോറിയൽ യുകെഒ എന്ന സംഘടനയാണു മത്സരത്തിന്റെ സംഘാടകർ ചൂണ്ടിക്കാണിക്കുന്നത്. നടൻ ബിനു പപ്പനും ജോജുവിനൊപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha