Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

'എന്നോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന വലിയൊരു സമൂഹമോ ഒരുപാട് ആളുകളോ നമുക്കു മുന്നിലുണ്ട്. നമ്മൾ അത് ഒരുപാട് കേട്ടിട്ടുള്ളതുമാണ്. ആ എണ്ണത്തിലാണ് അവരുടെ അഭിമാനമിരിക്കുന്നത്. അതേസമയം ഒരു സ്ത്രീയ്ക്ക് അത് പറ്റുമോ?. താൻ ഒപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞുകൊണ്ട് ഒരു സ്ത്രീക്ക് അഭിമാനിക്കാൻ സാധിക്കുമോ...' നിലപാട് വ്യക്തമാക്കി ദുർഗ്ഗ കൃഷ്ണ

24 MAY 2022 03:38 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ്, ജൂഡ് ആൻ്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ഉടൽ എന്ന സിനിമ പുറത്തിറങ്ങിയത്. ഇതിനുപിന്നാലെ ഗംഭീര പ്രതികരണങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. ഉടല്‍ എന്ന സിനിമ തീയേറ്ററുകളിലേക്ക് എത്തിയതു മുതല്‍ തന്നെ ചിത്രത്തെ സംബന്ധിക്കുന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിൽ സജീവമായിരിക്കുന്നത്. അതായത് സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് സിനിമയിലെ ദുര്‍ഗയുടെ കഥാപാത്രമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ചര്‍ച്ചയായി മാറിയത്. കഴിഞ്ഞ ദിവസം ദുർഗ്ഗ കൃഷ്ണയും സംവിധായകൻ രതീഷ് രഘുനന്ദനും തിരക്കഥാകൃത്തും ചേർന്ന് നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞ വാക്കുകളൊക്കെ വൈറലായി മാറുകയാണ് ഉണ്ടായത്. സിനിമയിലെ ഒരു ഇൻ്റിമേറ്റ് രംഗം അഭിനയിച്ചതിൻ്റെ പേരിൽ നടി ദുർഗ്ഗ കൃഷ്ണയ്ക്ക് വലിയ വിമർശനങ്ങൾ പലയിടത്തു നിന്നാടി നേരിടേണ്ടി വന്നിരുന്നു.

എന്നാൽ ഈ വിമർശനങ്ങൾക്ക് തക്കതായ മറുപടിയും ദുർഗ്ഗ നൽകിയിട്ടുണ്ട്. ഞാൻ വായുവിലേക്ക് നോക്കിയായിരുന്നില്ല ഉമ്മ നൽകിയത്. എൻ്റെ ഓപ്പോസിറ്റ് ഒരു നടൻ കൂടെ ഉണ്ടായിരുന്നു. വിമർശനങ്ങൾ വരുമ്പോൾ അത് എനിക്കു നേർക്കാകുകയും ഞാനും എൻ്റെ കുടുംബക്കാരും മോശക്കാരാകുകയും ചെയ്യുമ്പോൾ എനിക്ക് ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തി ഹീറോ ആയി മാറുകയാണ് എന്നായിരുന്നു ദുർഗ്ഗ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു ബാക്കി സംസാരിച്ചത് സംവിധായകൻ രതീഷ് ആണ്.

രതീഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു;

എന്നോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന വലിയൊരു സമൂഹമോ ഒരുപാട് ആളുകളോ നമുക്കു മുന്നിലുണ്ട്. നമ്മൾ അത് ഒരുപാട് കേട്ടിട്ടുള്ളതുമാണ്. ആ എണ്ണത്തിലാണ് അവരുടെ അഭിമാനമിരിക്കുന്നത്. അതേസമയം ഒരു സ്ത്രീയ്ക്ക് അത് പറ്റുമോ?. താൻ ഒപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞുകൊണ്ട് ഒരു സ്ത്രീക്ക് അഭിമാനിക്കാൻ സാധിക്കുമോ എന്ന കുറിക്കുകൊള്ളുന്ന ചോദ്യവുമായി 'ഉടൽ' സിനിമയുടെ സംവിധായകൻ രതീഷ് രഘുനന്ദൻ. താൻ ഇത്ര പേർക്കൊപ്പം കിടക്ക പങ്കിട്ടു എന്ന് പറഞ്ഞ് ഇവിടെ ഏതെങ്കിലും ഒരു സ്ത്രീയ്ക്ക് അഭിമാനിക്കാൻ സാധിക്കുമോ? രതീഷ് ചോദിക്കുന്നു. ഇവിടെയാണ് ഈ പോയിൻ്റിൽ നിന്നാണ് ഇത്തരം വിമർശനങ്ങളുടെ തുടക്കം എന്ന് പറയേണ്ടി വരും.

വിമര്ശനങ്ങള്ക്ക് ദുർഗ്ഗ മറുപടി നൽകിയത് ഇങ്ങനെ;

ഇത്തരം വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന എൻ്റെ ആദ്യ സിനിമയല്ല ഉടല്‍. മറ്റൊരു ചിത്രത്തിൻ്റെ പാട്ടും അതിലെ രംഗങ്ങളും പുറത്തിറങ്ങിയപ്പോഴും ഇതേ വിമര്‍ശനങ്ങള്‍ ഞാന്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അന്നും ഞാന്‍ ചോദിച്ച കാര്യം, എങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെ മാത്രം ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ഞാന്‍ ഒറ്റയ്ക്കല്ല ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത്. എനിക്കൊപ്പം മറ്റൊരു നടനും ഉണ്ടാകും. അല്ലാതെ ഞാന്‍ ഒരിയ്ക്കലും ഇതെല്ലാം വായുവിലേക്ക് നോക്കി ഉമ്മവെയ്ക്കുകയല്ല, എന്റെ ഒപ്പം ഒരു നടനും ഉണ്ടാകും. പക്ഷേ വിമര്‍ശനങ്ങളൊന്നും അദ്ദേഹത്തിനില്ല, പകരം എല്ലാം വരുന്നത് എനിക്ക് എതിരായാണ്.

എനിക്കൊപ്പം നില്‍ക്കുന്ന എൻ്റെ കുടുംബത്തിനും എതിരാണ് വിമര്‍ശനങ്ങള്‍. പക്ഷേ നടന്മാര്‍ക്ക് മികച്ച അഭിപ്രായങ്ങള്‍ കിട്ടുകയും നടിമാര്‍ക്ക് മോശം അഭിപ്രായം വരികയും ചെയ്യുന്നു. ഇത് ശരിയല്ല. ടീസര്‍ പുറത്തിറങ്ങിയ സമയത്ത് അതിലെ ഇന്റിമേറ്റ് രംഗങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് എനിക്ക് അയച്ചു തരുന്നവര്‍ ഉണ്ടായിരുന്നു. ഇതെല്ലാം സിനിമയ്ക്ക് പുറത്തു നിന്നാണെന്നും ദുര്‍ഗ പറഞ്ഞു. ഇത്തരം കഥാപാത്രം ചെയ്യുന്നതുകൊണ്ട് ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നം നേരിടേണ്ടിവരും എന്നൊന്നും ചിന്തിച്ചിട്ടില്ല. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കുക എന്നത് ഒരു ഭാഗ്യമായാണ് ഞാന്‍ കണ്ടത്.

 


അതുകൊണ്ട് തന്നെ ചിത്രത്തിലെ എന്റെ കഥാപാത്രത്തെ എത്രമാത്രം മികച്ചതാക്കണം എന്ന് മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്. അതിനപ്പുറത്തേയ്ക്ക് ഒന്നും ചിന്തിച്ചിട്ടില്ല. സിനിമ കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത അസ്വസ്ഥതകള്‍ തോന്നിയിരുന്നു. ദുര്‍ഗയായി ഇരുന്ന് ഷൈനിയെ കാണാന്‍ ശ്രമിച്ചതിന്റെ പ്രശ്‌നമാണ് അത്. എനിക്കൊരിയ്ക്കലും ഷൈനിയെപ്പോലെ ആകാന്‍ സാധിക്കില്ല. ഭര്‍ത്താവും എനിക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം തന്ന ഒരു ധൈര്യമാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ കാരണം. ഉണ്ണിയേട്ടനാണ് ഈ സിനിമ ചെയ്യാന്‍ പറയുന്നത്. ഈ കഥാപാത്രത്തില്‍ നിനക്ക് ചെയ്യാന്‍ കുറേ ഉണ്ടാകും എന്ന് പറഞ്ഞതും അദ്ദേഹമാണ്. എന്നും ദുർഗ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (6 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (7 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (12 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (13 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (13 hours ago)

Malayali Vartha Recommends