ഫ്ലോറൽ സാരിയിൽ അതിസുന്ദരിയായി നടി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഫ്ലോറൽ സാരിയിൽ അതിസുന്ദരിയായി നടി ഭാവന. ഫ്ലോറൽ സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. ഇളം നീലയും ചാരവും നിറത്തിലുള്ള ഡിസൈനുകളുള്ള കറുപ്പ് സാരി. വളരെ സിംപിൾ ആയ സാരിയിൽ താരം അതിസുന്ദരിയായിരിക്കുകയാണ് .
കറുപ്പ് പ്ലെയിൻ ബ്ലൗസ് ആണ് സാരിക്ക് കൊടുത്തിരിക്കുന്നത്. പഫ് സ്ലീവ് ബ്ലൗസ് ആണിത്. ജുംകയും മോതിരവും മാത്രമാണ് ആക്സസറീസ് ആയിട്ടുള്ളത്.കണ്ണെഴുതി, പുരികം വരച്ച്, പൊട്ടു തൊട്ടുള്ള മേക്കപ്പിലും മിനിമലിസം ഉണ്ട്.
അഭിഷേക് ആണ് ഔട്ട്ഫിറ്റും സ്റ്റൈലിങ്ങും നടത്തിയിരിക്കുന്നത്. ഹെയർസ്റ്റൈൽ ഫെമി ആന്റണി. ഷുഹൈബ് ആണ് ഭാവനയുടെ സൗന്ദര്യം ചിത്രങ്ങളാക്കിയത്. ഭാവന സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ലഭ്യമാകുന്നുണ്ട്.
https://www.facebook.com/Malayalivartha