ദക്ഷിണേന്ത്യൻ സിനിമകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട് ബോളിവുഡ്; കമൽഹാസൻ ചിത്രം വിക്രമിനെതിരെ അടിപതറി അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്! മൂന്ന് ദിവസം കൊണ്ട് വിക്രം നേടിയത് 150 കോടി

ഒരിടവേളയ്ക്ക് ശേഷം ദക്ഷിണേന്ത്യൻ സിനിമകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട് വീണ്ടും ബോളിവുഡ്. ഈ മാസം മൂന്നാംതീയതി റിലീസ് ചെയ്ത കമൽഹാസൻ ചിത്രം വിക്രമിനെതിരെ അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് അടിപതറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പ്രമുഖ ഫിലിം ട്രാക്കർമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ വിക്രമിനൊപ്പം റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷൻ നേടാനാവുന്നില്ല എന്നാണ് ട്രാക്കർമാർ ചൂണ്ടിക്കാണിക്കുന്നത്.
കൂടത്തെ മൂന്നാം തീയതി റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് തന്നെ 150 കോടിയാണ് വിക്രം നേടിയതെങ്കിൽ 40 കോടി മാത്രമാണ് പൃഥ്വിരാജിന് നേടാനായതെന്നും അവർ പറയുകയുണ്ടായി.
അതേസമയം മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ തെലുങ്ക് ചിത്രം മേജറും മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്. ചിത്രം നായകൻ ആദിവിയുടെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha