ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു വന്ന ശേഷം റോബിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല; റോബിനെ കണ്ടാല്‍ ആദ്യം പറയുന്നത് ''ഈ കാര്യമായിരിക്കും'' ; റോബിനോട് വഴക്കുണ്ടാക്കിയത് ആ കാരണത്താൽ; വമ്പൻ രഹസ്യം പൊട്ടി ച്ച് ജാസ്മിൻ; അമ്പരന്ന് ആരാധകർ

ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളായി ജനങ്ങൾ വിലയിരുത്തിയിരുന്ന റോബിനും ജാസ്മിനും ഷോയിൽ നിന്നും പുറത്ത് പോയത്. റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ജാസ്മിന്‍ സ്വയം ഇറങ്ങിപ്പോവുകയായിരുന്നു.
ഹൗസിനുള്ളിലും പുറത്തും ഈ രണ്ട് പേരും തന്നെയാണ് ചർച്ചാ വിഷയം. ഹൗസിനുള്ളിൽ ജാസ്മിന് ഏറ്റവും കൂടുതൽ ശത്രുത റോബിനോടായിരുന്നു. പല വട്ടം പ്രേക്ഷകർ അത് കണ്ടതാണ്. ഇപ്പോളിതാ ജാസ്മിൻ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു വന്ന ശേഷം റോബിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. റോബിനെ കണ്ടാല്‍ ആദ്യം പറയുന്നത്, എന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ജാസ്മിൻ.
'' പുറത്തുവന്ന ശേഷം റോബിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. റോബിനെ കണ്ടാല്‍ ആദ്യം പറയുന്നത്, എടാ കള്ളപ്പന്നീ...നീയെന്റെ തന്തയ്ക്ക് വിളിച്ചത് അവര്‍ കാണിച്ചല്ലോ, നിന്റെ തന്തയ്ക്ക് വിളിച്ചത് കാണിച്ചില്ലല്ലോ എന്നോ മറ്റോ ആയിരിക്കും പറയുക. അല്ലാതെ സീരിയസായി സംസാരിക്കുമോ എന്നറിയില്ല.'
'റോബിന്‍ തോന്നുന്ന സമയത്ത് റിയലും ഫേക്കുമായി മാറാറുണ്ട്. വളരെ കണ്ണിങ്ങായിരുന്നു. അവിടെ ചെയ്ത പല കാര്യങ്ങളും കുറേക്കൂടി നല്ല രീതിയില്‍ റോബിന് ചെയ്യാമായിരുന്നു. ഞാന്‍ ആര് തെണ്ടിത്തരം കാണിച്ചാലും അതില്‍ ഇടപെടും. റോബിനാണ് കൂടുതല്‍ തെണ്ടിത്തരം കാണിച്ചത്, അതുകൊണ്ട് റോബിനോട് വഴക്കുണ്ടാക്കി, അത്രമാത്രം.' എന്നാണ് ജാസ്മിന്‍ എം.മൂസ പറയുന്നത്.
അതേസമയം പുറത്ത് വന്ന ശേഷവും റോബിനെയും റോബിന്റെ ആരാധകരേയും ജാസ്മിന്‍ വിമര്‍ശിക്കുന്നത് തുടര്‍ന്നിരുന്നു. റോബിനെ ജാസ്മിന്‍ ഫോണ്‍ വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിമിഷയും ജാസ്മിനും ചേര്‍ന്നായിരുന്നു റോബിനെ ഫോണ്‍ വിളിച്ചത്. ഇതിന്റെ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha