അടിപൊളി പൊറോട്ടയും ചിക്കന്‍ റോസ്റ്റും! കൂടുതല്‍ ഇഷ്ടപ്പെട്ടത് നെയ്‌ച്ചോറും ചിക്കന്‍കറിയും; വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന അമ്മയുടെ അനുഗ്രഹം തേടി കൊച്ചിയിലെത്തിയ നയൻതാരയും വിഘ്‌നേഷും എത്തിയത് എറണാംകുളത്തെ ഈ റെസ്റ്റോറന്റിൽ...

കഴിഞ്ഞ ദിവസമാണ് നടി നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. അങ്ങനെ ആഡംബര വിവാഹ ശേഷം നടി നയന്‍താരയും വിഘ്‌നേഷ് ശിവനും ഇന്നലെ കേരളത്തിലെത്തുകയും ചെയ്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന അമ്മയുടെ അനുഗ്രഹം തേടിയാണ് നയന്‍ വിക്കിക്കൊപ്പം കൊച്ചിയിലെത്തിച്ചേർന്നത്. ഇതിന് പിന്നാലെ ഇഷ്ടപ്പെട്ട രുചി തേടി ഇരുവരും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെ മന്ന റെസ്റ്റോറന്റിലെത്തിയിരുന്നു. ഈ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഇരുവരും അമ്മയോടൊപ്പം പനമ്പിള്ളി നഗറിലെ മന്ന റെസ്‌റ്റോറന്റിലെത്തിച്ചേർന്നത്. മന്നയിലെ സ്‌പെഷ്യല്‍ ചിക്കന്‍ കൊണ്ടാട്ടം, പൊറോട്ടയും ചിക്കന്‍ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കന്‍ 65, BDF, ബീഫ് നാടന്‍ ഫ്രൈ, നെയ്മീന്‍ മുളകിട്ടത്, പ്രൊണ്‍സ് & നെയ്മീന്‍ തവ ഫ്രൈ, മന്ന സ്‌പെഷ്യല്‍ മുഹബത്ത് ടീ എന്നിവയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.
അതോടൊപ്പം തന്നെ നെയ്‌ച്ചോറും ചിക്കന്‍കറിയുമാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നും ഭക്ഷണം ഇഷ്ടമായത് നേരിട്ട് അറിയിച്ചിരുന്നുവെന്നും റെസ്‌റ്റോറന്റിലെ ജീവനക്കാര്‍ വ്യക്തമാക്കുകയുണ്ടായി. നയന്‍താരയുടെ കൊച്ചിയിലെ ഫ്‌ളാറ്റിലേയ്ക്ക് നേരത്തെ ഇവിടെ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പിലാണ് റെസ്റ്റോറന്റ് അധികൃതര്‍ ഇപ്പോൾ.
https://www.facebook.com/Malayalivartha