‘പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ ഇന്റര്‍വ്യൂവിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു; അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.... സിനിമാ വേതന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടനും നിര്‍മാതാവുമായ അജു വര്‍ഗീസ്

സിനിമാ വേതന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടനും നിര്‍മാതാവുമായ അജു വര്‍ഗീസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഇന്റർവ്യൂവിനിടെ പുതുമുഖ സംവിധായകര്‍ക്ക് പണം നല്‍കേണ്ടതില്ല എന്നത് നല്ല കാര്യമായി തോന്നുന്നു എന്ന തന്റെ പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. അതൊരു തമാശയായുള്ള സംസാരമായിരുന്നെന്നും ആരെയെങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും താരം സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ താന്‍ അഭിമുഖത്തില്‍ പറഞ്ഞ രണ്ട് വാക്കുകള്‍ വാര്‍ത്തയുടെ തലക്കെട്ടില്‍ ഇല്ലാതായി പോയെന്നും താരം പറഞ്ഞു. 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അജുവിന്റെ പരാമര്‍ശം.
അജു വര്‍ഗീസിന്റെ വിശദീകരണ കുറിപ്പ് ;
‘പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ ഇന്റര്‍വ്യൂവിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു. അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.
1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.
2) ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോള്‍, ‘മാസം ഇത്രേം ഉള്ളു’ എന്നും അല്ലേല്‍ ‘മാസം ഒന്നുമില്ലെന്നോ’ ആദ്യം പറയും.
ഇതില്‍ തലക്കെട്ടു വന്നത് ‘മാസം ഒന്നുമില്ലെന്ന്’ മാത്രം. ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി.
https://www.facebook.com/Malayalivartha