പ്രിയദർശൻ ചിത്രത്തിലൂടെ ഷെയ്ൻ നിഗത്തിന്റെ പുതിയ തിരിച്ചുവരവ്, യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍റെ ഇതാദ്യ സിനിമയെന്ന പ്രത്യേകതയും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ...!

പുതിയൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് നടൻ ഷെയ്ൻ നിഗം. സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ ഷെയ് നായകനായി എത്തും. ചിത്രത്തിൽ ഷെയ്ൻ നിഗത്തെ കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ.
നയികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിന്റെ നിർണയമടക്കം നടന്നു വരുന്ന ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്.
യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രിയദർശന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം അപ്പാത, എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സില്‍ വരാനിരിക്കുന്ന ആന്തോളജിയിലെ രണ്ടുചിത്രങ്ങള്‍ എന്നിവയാണ് സംവിധായകന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha