തമിഴിലെ കാശി എന്ന സിനിമയിൽ നമ്മൾ ഒന്നിച്ചഭിനയിച്ചു; അന്ന് മുതൽ കാവ്യയുമായിട്ട് പരിചയത്തിലായി; ക്ഷണക്കത്ത് തന്ന് കാവ്യ വിവാഹത്തിന് ക്ഷണിച്ചിരുന്നു; പക്ഷേ ഞാൻ ചെന്നാൽ അവരുടെ ബന്ധത്തിന് ഉലച്ചിൽ പറ്റുമോ എന്ന് ഭയന്നു; കാവ്യയും ദിലീപും പിരിയരുത് എന്നാണ് എന്റെ ആഗ്രഹം; ഞാൻ ചെന്നാൽ അവർ തമ്മിൽ പിരിയാനുള്ള സാധ്യത കൂടുതലാണ്; ആ ഒരൊറ്റ കാരണത്താലാണ് ദിലീപ്-കാവ്യ വിവാഹത്തിന് പോകാതിരുന്നത്; വമ്പൻ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ

'നരസിംഹം' എന്ന ഹിറ്റ് സിനിമയിലെ നടി ഐശ്വര്യ ഭാസ്‌കരനെ പ്രേക്ഷകർക്ക് പരിചിതമാണ്. തെന്നിന്ത്യന്‍ നടി ലക്ഷ്മിയുടെ മകൾ കൂടെയാണ് ഐശ്വര്യ. ഇപ്പോഴും സിനിമയിലും സീരിയലിലുമൊക്കെ താരം തിളങ്ങി നിൽക്കുന്നുണ്ട്. ഇപ്പോൾ ഇതാ കാവ്യ മാധവനുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഐശ്വര്യ. തമിഴില്‍ കാശി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ക്ഷണക്കത്ത് തന്ന് കാവ്യ വിവാഹത്തിന് ക്ഷണിച്ചിരുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴാണ് കാശി. അന്ന് മുതൽ കാവ്യയുമായിട്ട് പരിചയത്തിലായി. വിവാഹം പരാജയപ്പട്ട് നില്‍ക്കുന്ന ഒരാള്‍ പോയി ആ വധുവരന്മാരെ അനുഗ്രഹിച്ചാല്‍ അവരുടെ ബന്ധത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചിന്തിച്ചത് കൊണ്ടാണ് പോവാത്തതെന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ഐശ്വര്യ വെളിപ്പെടുത്തി. അദ്ദേഹം മുസ്ലീമായതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍ക്കുകയായിരുന്നു. വിവാഹശേഷം പൊരുത്തക്കേടുകള്‍ പതിവായി അപ്പോഴായിരുന്നു വിവാഹ മോചനത്തെ കുറിച്ച് ആലോചിച്ചതെന്നും ഐശ്വര്യ നടി പറഞ്ഞു. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും മുന്‍ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയോടും ഇപ്പോഴും സൗഹൃദമുണ്ടെന്നും ഐശ്വര്യ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha