വിവാദങ്ങൾക്കൊടുവിൽ നടൻ വിജയ് ബാബു അറസ്റ്റിൽ...! എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി, ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്, ഇന്ന് വിജയ് ബാബുവുമായി പോലീസ് തെളിവെടുപ്പ് നടത്തും

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും.ഏഴ് ദിവസം ചോദ്യം ചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇദ്ദേഹവുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും.
തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യല്‍ തുടരും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.ഈ മാസം 22നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സോഷ്യല്‍ മീഡിയയിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം നല്‍കിയത്
പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പരസ്പര സമ്മതത്തോടെയാണെന്നും, പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിനാല്‍ ബ്ലാക്ക്‌മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു.
ഏപ്രിൽ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പിന്നീട് ദുബൈയിലേക്ക് ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha