Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

"അഗ്നിപഥ് റിക്രൂട്ടുമെന്റില്‍ പങ്കെടുത്ത് സൈന്യത്തില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പുവരുത്തണമെന്ന ആഹ്വാനവുമായി കേരളാ ജമാ അത്ത് ഫെഡറേഷന്‍"; സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളിലും മുസ്ലീം യുവാക്കള്‍ ഉണ്ടാവണം; സൈന്യത്തില്‍ മുസ്ലീം ഭൂരപക്ഷമുണ്ടായാല്‍ ആ സമുദായത്തിന് എന്താണ് ഗുണം?; ഈ രാജ്യദ്രോഹികളെ മുക്കാലിയില്‍ കെട്ടി അടിക്കുക!

28 JUNE 2022 06:42 PM IST
മലയാളി വാര്‍ത്ത

ഈ രാജ്യദ്രോഹികളെ നാം എന്തു ചെയ്യണം. രാജ്യത്തിതുവരെ കേട്ടിട്ടില്ലാത്തൊരു ആഹ്വാനവുമായാണ് അവരിപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. അര്‍ഥശൂന്യവും അസംബന്ധവുമായ ഒട്ടനവധി ആഹ്വാനങ്ങള്‍ നേരത്തെ നടത്തിയിട്ടുണ്ടെങ്കിലും ഇത് ശുദ്ധ രാജ്യദ്രോഹമാണെന്ന കാര്യത്തില്‍ആര്‍ക്കും സംശയമുണ്ടാകില്ല. ഒട്ടൊന്നു ശാന്തമായിവരുന്ന കുളത്തിലേക്കുള്ള ഈ ഏറിന്റെ ഫലം ദൂരവ്യാപകമായിരിക്കും. അല്‍പസ്വല്‍പം ഇളക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ മതസൗഹാര്‍ദത്തിനും മറ്റു സൗഹൃദങ്ങള്‍ക്കും വലിയ വിലനല്‍കുന്ന കേരളത്തില്‍ ഇതു വേണമായിരുന്നോ. മറ്റു മതസമൂഹങ്ങളുടെ മനസില്‍ ഇതുണ്ടാക്കുന്ന വികാരമെന്തായിരിക്കും. അവര്‍ ചിന്തിച്ചിട്ടുണ്ടോ...?

 

ഇനി കാര്യത്തിലേക്കു വരാം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന അഗ്നിപഥ് റിക്രൂട്ടുമെന്റില്‍ പങ്കെടുത്ത് സൈന്യത്തില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പുവരുത്തണമെന്ന ആഹ്വാനവുമായി കേരളാ ജമാ അത്ത് ഫെഡറേഷന്‍ രംഗത്തുവന്നിരിക്കുന്നു. ഇതുമായി ബന്ധട്ടൊരു സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ജമു അ പ്രസംഗത്തില്‍ സര്‍ക്കുലറില്‍ ഉള്ള കാര്യങ്ങള്‍ ഇമാമുമാര്‍ അടിയന്തിരമായി എല്ലാവരേയും അറിയിക്കണമെന്നും പറയുന്നു. സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളിലും മുസ്ലീം യുവാക്കള്‍ ഉണ്ടാവണം. ഓണ്‍ലൈന്‍വഴി അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ജൂലൈ അഞ്ചാണ്. അതിനു മുമ്പായി പത്താം ക്ലാസ് മുതല്‍ മുകളിലോട്ട് പരീക്ഷാ യോഗ്യതയുള്ള പതിനേഴിനും ഇരുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ എത്രയും വേഗം അപക്ഷേ അയക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.മുഹമ്മദുമാണ് സര്‍ക്കുലറില്‍ ഒപ്പുവച്ചിരിക്കുന്നത്. മഹല്ല് ജമാ അത്തുകളുടെ ഏകീകരണവും സമുദായത്തെ ബാധിക്കുന്ന സമകാലിക പ്രശ്‌നങ്ങളിലുള്ള ഇടപെടലിനുമായി 1981-ല്‍ തുടങ്ങിയ പ്രസ്ഥാനമാണ് കേരളാ ജമാ അത്ത് ഫെഡറേഷന്‍ എന്ന കാര്യം കൂടി ഓര്‍ക്കുക.

 

ഒറ്റനോട്ടത്തില്‍ ഈ സര്‍ക്കുലര്‍ നിഷ്‌കളങ്കവും രാജ്യസ്‌നഹത്താല്‍ പ്രചോദിതവുമാണെന്നു തോന്നാം. പക്ഷേ അങ്ങനയെല്ല അതിന്റെ താല്‍പര്യം എന്നു മനസിലാക്കാന്‍ ഒരുവട്ടം കൂടി വായിച്ചാല്‍ മതിയാകും. ഛിദ്രവാസനയുടേയും ശുദ്ധവര്‍ഗീയതയുടേയും വിഷം നിറഞ്ഞ വാക്കുകളാണിതില്‍. സൈന്യത്തില്‍ മുസ്ലീം പ്രതിനിത്യം ഉറപ്പുവരുത്തണമെന്നതാണ് സര്‍ക്കുലറിന്റെ സാരം. ഒപ്പം പുതിയ റിക്രൂട്ട്‌മെന്റ് രീതിയ ആക്ഷേപിക്കുന്നുമുണ്ട്. ഇത്തരം അസംബന്ധ ആഹ്വാനങ്ങള്‍ കൊണ്ട് മറ്റുള്ളവരുടെ മനസില്‍ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങള്‍ എന്തായിരിക്കുമെന്നു പോലും ചിന്തിക്കുന്നില്ല. വീണ്ടും മറ്റു മതസ്ഥരുടെ മനസില്‍ കനല്‍ കോരിയിടാനാകും അവരുടെ നിര്‍ദോഷമായ മനസുകളില്‍ രോഷവും വിഭാഗിയതയും സൃഷ്ടിക്കാനാകും എന്നതിനപ്പുറത്ത് ഒരു ഫലവും സര്‍ക്കുലര്‍ സൃഷ്ടിക്കാന്‍ പോകുന്നില്ല.

നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ബി.ജെ.പി യും മോദിയും മുതലെടുക്കുന്നു എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം വിളിച്ചു പറയുന്നവരാണ് ഇത്തരം ശുദ്ധവര്‍ഗീയത നിറഞ്ഞ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുന്നത് എന്ന കാര്യം അത്ഭുതകരമായിരിക്കുന്നു.

 

 

 

സൈന്യത്തില്‍ മുസ്ലീം ഭൂരപക്ഷമുണ്ടായല്‍ അല്ലെങ്കില്‍ കുറേ മുസ്ലീംങ്ങളെങ്കിലുമുണ്ടായാല്‍ ആ സമുദായത്തിന് എന്താണ് ഗുണം. ഒറ്റ ആജ്ഞയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട ഇവര്‍ക്ക് സൈന്യത്തിനുള്ളില്‍ മുസ്ലീം താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയന്നതെങ്ങനെ...

 

ആത്യന്തികമായി സമുദായത്തിനു വേണ്ടി എന്തുചെയ്യാനാകും. ഇത്തരം കാര്യങ്ങള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചവര്‍ ചിന്തിച്ചിട്ടുണ്ടോ. അതിനപ്പുറത്ത് ഇതില്‍ പ്രത്യക്ഷമായും പരോക്ഷമായും അടങ്ങിയിരക്കുന്ന വര്‍ഗീയതയുടെ ആഴം ഒപ്പിട്ട വക്കീലിനെങ്കിലും മനസിലാകാതെ പോയതെന്തു കൊണ്ട്. ശുദ്ധമായ രാജ്യ വിരുദ്ധതയും രാജ്യദ്രോഹവുമാണ് സര്‍ക്കുലറിന്റെ ഉള്ളിലുള്ളതെന്ന് മനസിലാകാത്തതെന്ത്. ഇതൊന്നും മനസിലാകാത്തതു കൊണ്ടല്ല. രാജ്യദ്രോഹപരമായ വരികളടങ്ങുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മനപ്പൂര്‍വം അസ്വസ്ഥതകളും മറ്റുമതക്കാരുടെ ഉള്ളില്‍ ആശങ്കകള്‍ ഉണ്ടാക്കുവാനുമാണെന്നകാര്യം തീര്‍ച്ചയാണ്. ഇവരുടെ ആഹ്വാനം എത്രപേര്‍ ചെലിക്കൊള്ളുമെന്ന കാര്യം വേറെ.

എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് നമ്മുടെ സൈന്യത്തിനുള്ളത്. 1.4 മില്യണ്‍ അംഗങ്ങളാണ് നമ്മുടെ സേനയിലുള്ളത്. ആര്‍മിയില്‍ 12, 37,117 പേര്‍ ആക്ടീവായുണ്ട്. 9,6000 പേര്‍ റിസര്‍വായും. എയര്‍ ഫോഴ്‌സില്‍ 1, 70, 576 പേര്‍ ആക്ടീവായും 1,40,000 പേര്‍ റിസര്‍വായും ഉണ്ട്. നേവിയില്‍ 62,252 ആക്ടീവായും 75,000 പേര്‍ റിസര്‍വായുമുണ്ട്. സൈനിക ചെലവില്‍ ലോകത്ത് മൂന്നാം സ്ഥാനവും. ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ടെക്‌സ് പട്ടികയില്‍ നമ്മുടെ സേന നാലാം സ്ഥാനത്തുമാണ്്. ലോകത്തെ ഏറ്റവും അച്ചടക്കമുള്ള സേനയാണ് നമ്മുടേതെന്നത് പ്രസിദ്ധമാണ്. സ്വാതന്ത്ര്യത്തിനുശേഷം സൈനിക ഇടപെടലുകള്‍ക്ക് പര്യാപ്തമായ ഒട്ടനവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും സേന അസ്വസ്ഥമായിട്ടില്ല. അവര്‍ സ്വയം തീരുമാനമെടുത്ത് എന്തെങ്കിലും പ്രവര്‍ത്തികള്‍ക്കിറങ്ങിയിട്ടുമില്ല.

 

പഞ്ചാബിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് എണ്‍പതുകളുടെ നടുവില്‍ സിക്കു സൈനികര്‍ ഉണ്ടാക്കിയ ചില അസ്വസ്ഥതകള്‍ വിസ്മരിച്ചു കൊണ്ടല്ല ഇതുപറയുന്നത്. അവയെ പെട്ടെന്ന് തീര്‍ക്കാന്‍ നമ്മുടെ സേനയുടെ കടുത്ത അച്ചടക്ക സംവിധാനത്തിനു തന്നെ കഴിഞ്ഞിട്ടുമുണ്ട്. പിന്നെ എല്ലാം നിശബ്ദവുമാണ്. കാര്യമായ പരാതികളൊന്നും നമ്മുടെ സേന കേള്‍പ്പിച്ചിട്ടുമില്ല. അത്ര സുശക്തവും ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതുമാണ് നമ്മുടെ സൈന്യം. ആരുവിചാരിച്ചാലും അതില്‍ ഓളങ്ങള്‍ സൃ്ഷ്ടിക്കാന്‍ കഴിയുകയുമില്ല.

മുസ്ലീം യുവാക്കള്‍ക്ക് ഏതു സേനാവിഭാഗത്തില്‍ ചേരാനും നാട്ടില്‍ ഒരു തടസവുമില്ല. അവര്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയും നടത്തുന്ന പരീക്ഷകളും ആവശ്യപ്പെടുന്ന ശാരീരികക്ഷമതയും ഉണ്ടായിരിക്കണമെന്നുമാത്രം. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മുസ്ലീം ആണെന്ന പേരില്‍ ആരേയും ഇതുവരെ സൈനികരാകുന്നതില്‍ നിന്നു വിലക്കിയിട്ടുമില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുലുമുള്ള മുസ്ലീങ്ങള്‍ നമ്മുടെ എല്ലാ സേനാവിഭാഗങ്ങളിലുമുണ്ട്. അവര്‍ ഏതെങ്കിലും തരത്തിലുള്ള മതതാല്‍പര്യങ്ങല്‍ വച്ചു പുലര്‍ത്തുകയോ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആ തരത്തിലെന്തെങ്കിലും വീഴ്ചവരുത്തുകയോ ചെയ്തതായി ആരും പറഞ്ഞു കേട്ടിട്ടില്ല. നമ്മുടെ സൈന്യം അത് ഏതു വിഭാഗമായിരുന്നാലും ഒറ്റശരീരവും മനസുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യവും എല്ലാവര്‍ക്കുമറിയാം.

 

മതമോ ജാതിയോ വര്‍ഗമോ പ്രാദേശികമോ ആയ ഒരു വേര്‍തിരിവും നമ്മുടെ സൈന്യത്തിനില്ല. സൈനികനാകാനുള്ള യോഗ്യത ഒഴികേ. ശാരീരികമായ അളവുകളിലും മറ്റും ചില പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇളവു നല്‍കിയിട്ടുണ്ട്. അത് സ്വാഭാവികവും ശാസ്ത്രീയവുമാണു താനും. മറ്റൊരു പരാതിയും ഇന്നോളം റിക്രൂട്ട് മെന്റിനെ സംബന്ധിച്ച് ഉയര്‍ന്നിട്ടുമില്ല. ആരും പ്രേരിപ്പിച്ചില്ലെങ്കിലും നമ്മുടെ നാട്ടില്‍ സൈനികരാകാന്‍ ആഗ്രഹിക്കുന്ന മുസ്ലീം യുവാക്കള്‍ അതിനു വേണ്ടി പരശ്രമിക്കുകതന്നെ ചെയ്യും. ആരുടേയും പിന്തുണയും പിന്‍ബലവും ആഹ്വാനവും അവര്‍ക്ക് ആവശ്യമില്ല.

ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല സര്‍ക്കുലറുകള്‍ പടച്ചു വിടുന്നവര്‍. അവരുടെ ഉള്ളില്‍ ഒരു ഉദ്ദേശമേയുള്ളു. വെള്ളത്തെക്കലക്കുക മീന്‍പിടിക്കുക. അതിന് സൈനിക റിക്രൂട്ട്‌മെന്റായിരുന്നു അവസാനം കിട്ടിയ ആയുധം. അത് ഉപയോഗിക്കാന്‍ ശ്രമിച്ചു. ഇത്തരം ഛിദ്രവാസനക്കാരെ രാജ്യദ്രോഹികളായി തിരിച്ചറിഞ്ഞ് ശിക്ഷിക്കുകയാണ് വേണ്ടത്. സമാധാനവും സൈ്വര ജീവതവും ആഗ്രഹിക്കുന്ന മുസ്ലീമിനെക്കൂടി സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരാനും മറ്റുമതങ്ങളുടെ അകാരണമായ ശത്രുതകള്‍ക്ക് വഴിവയ്ക്കാനും മാത്രമേ ഇത്തരം കുല്‍സിതക്കാരുടെ സര്‍ക്കുലറുകള്‍ക്ക് കഴിയു. ഇതിന് തടയിടുക തന്നെ വേണം. ഇത്തരം വിഷജീവികളുടെ വിഷപ്പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകമാത്രമേ ഇതിന് പോംവഴിയായിട്ടുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 minutes ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (3 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (4 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (4 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (4 hours ago)

ദൃശ്യങ്ങൾ പുറത്ത്  (4 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (4 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (4 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (6 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (6 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (7 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (7 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (7 hours ago)

Malayali Vartha Recommends