എയർപോർട്ടിൽ ബ്ലെസ്സലിയുടെ കൺമുന്നിൽ ഡോ.റോബിന് പാലഭിഷേകം നടത്തി ഫാൻസ്... കാരണം ഇത്,കണ്ട് ഞെട്ടി ബ്ലെസ്സലിയും...

ബ്ലെസ്സ്ലിയ്ക് വൻ സ്വീകരണമാണ് തിരുവനന്തപുരം എയർപോർട്ടിൽ ബ്ലെസ്സലിയെ കാത്തിരുന്നത്. എന്നാൽ ഏവരെയും ഞെട്ടിചാണ് റോബിന്റെ ആരാധകൻ അവിടെ പാലഭിഷേകം നടത്തിയത്.അതേസമയം ബിഗ് ബോസ് വീട്ടിലെ തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ബ്ലെസ്‌ലി
ബിഗ് ബോസ് എന്ന ഷോ ഇത്തവണ എത്തിയത് ന്യൂ നോർമൽ എന്ന് പറഞ്ഞാണ്
ആരെയും ഒറ്റപ്പെടുത്താതെ ഒരുമിച്ച് നിർത്തണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്
ബിഗ് ബോസ് മലയാളം സീസൺ 4 ഫസ്റ്റ് റണ്ണർ അപ്പാണ് ബ്ലെസ്‌ലി. ബിഗ് ബോസ് ഫിനാലെയിലേക്ക് അടുക്കുമ്പോൾ ബ്ലെസ്‌ലിയ്ക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. അതുപോലെ ബിഗ് ബോസ് വീടിനകത്തും ബ്ലെസ്‍ലി ഫെയ്ക്കാണെന്ന് നിരവധി മത്സരാർഥികൾ പറയുകയും ചെയ്തിരുന്നു.
വീടിന് പുറത്തിറങ്ങിയ ശേഷം കാര്യമായ പ്രതികരണങ്ങൾ ഒന്നും ബ്ലെസ്‌ലി നടത്തിയിരുന്നില്ല. ഇപ്പോഴിത ബിഗ് ബോസ് വീട്ടിലെ തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ബ്ലെസ്‌ലി. ബിഗ് ബോസ് എന്ന ഷോ ഇത്തവണ എത്തിയത് ന്യൂ നോർമൽ എന്ന് പറഞ്ഞാണ്.
അതായത് എല്ലാവരും ഒരുപോലെ എന്നാണ്. ആരെയും ഒറ്റപ്പെടുത്താതെ ഒരുമിച്ച് നിർത്തണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ അവിടെ പോയതിന്റെ ലക്ഷ്യം തന്നെ നൂറ് ദിവസം അവിടെ നിൽക്കണമെന്ന് കരുതിയായിരുന്നു. അപ്പോൾ എനിക്ക് എന്നെ തന്നെ മനസിലാക്കാൻ പറ്റും. എന്റെ തെറ്റുകൾ എന്താണ് ശരിയെന്താണ് എന്നൊക്കെ.
ബിഗ് ബോസിൽ അപർണയേയാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്. നിങ്ങളാണ് എന്നെ കണ്ടു കൊണ്ടിരുന്നത്. ഞാൻ എന്നെ കണ്ടിട്ടില്ല. അപ്പോൾ ഞാൻ എപ്പിസോഡുകളിലൂടെ എന്നെ കണ്ടിട്ട്, തിരുത്തുന്നതിന് ആണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
നമ്മൾ ഒറ്റപ്പെട്ട് ഇരിക്കുമ്പോൾ ഒരാളെ വിശ്വസിച്ച് കഴിഞ്ഞാൽ ആ ഒറ്റപ്പെടൽ പകുതി കുറയുമെന്നാണ് പറയാനുള്ളത്. എന്റെ ജീവിതമാണ് നിങ്ങൾ കണ്ടു കൊണ്ടിരുന്നത്. പലപ്പോഴും അവിടെ ഒറ്റപ്പെടലുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഒരുപാട് പേര് എന്റെ കൂടെയുള്ളതു പോലെ തോന്നുന്നുവെന്നും ബ്ലെസ്‌ലി പറഞ്ഞു.
ഇടയ്ക്ക് ടാസ്കുകളിലൊക്കെ ബ്ലെസ്‍ലി പിന്നോട്ട് പോയെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ തന്നെ ബ്ലെസ്‌ലി തിരികെയെത്തി. ബ്ലെസ്‍ലി അനിയനേപ്പോലെയാണെന്ന് ധന്യയും ബ്ലെസ്‌ലിയുടെ ഇടപെടലുകൾ തന്നെ ഏറെ വിഷമിപ്പിച്ചെന്ന് ലക്ഷ്മിപ്രിയയും പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചിരുന്നു. എപ്പിസോഡുകൾ എല്ലാം കണ്ട ശേഷം ഒന്നു കൂടി പ്രതികരിക്കും എന്നാണ് ബ്ലെസ്‌ലി ഇപ്പോൾ പറയുന്നത്.
https://www.facebook.com/Malayalivartha