തന്റേത് ഒരു രോഗം, മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണ്, കുറ്റം സമ്മതിച്ച് നടൻ, കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി പറഞ്ഞത് കേട്ട് അമ്പരന്ന് പോലീസ്, സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ നഗ്നത പ്രദര്‍ശിപ്പിച്ച കേസിൽ 2016 ലും അറസ്റ്റിലായ ശ്രീജിത്ത് രവി അന്ന് തടിയൂരിയത് ഇങ്ങനെ

കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിലായിയതിന് പിന്നാലെ ചർച്ചയാകുന്നത് നടൻ പോലീസിനോട് പറഞ്ഞ കാര്യങ്ങളാണ്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണ് ഇത്തരത്തിൽ മോശമായി പെരുമാറാൻ കാരണം എന്നാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്ന വാദം.
തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ നടനെ അറസ്റ്റ് ചെയ്തത്.രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു.
കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.
ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.എന്നാൽ സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി.
കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.അന്നും കേസിൽ തെളിവുകൾ മറച്ചുവച്ച് പഴുതുകൾ ഏറെയുള്ള എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ശ്രീജിത്ത് രവിയെ ജയിലിൽ അടച്ചില്ല. ഇതേ രീതിയാണ് ഇപ്പോഴും തുടരുന്നത്.
2016ലും ശ്രീജിത് രവിക്കെതിരെ പോക്‌സോ നിയമം ചുമത്തിയാണ് കേസ് എടുത്തിരുന്നതെങ്കിലും പോക്‌സോ നിലനിൽക്കുന്നതല്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ പ്രൊസിക്യൂഷൻ ഒത്തുകളിച്ചെന്നും പരാതിയുണ്ടായിരുന്നു.
അന്ന് കോടതിയിൽ വളരെ ദുർബലമായ വാദങ്ങൾ ഉയർത്തിയ പ്രൊസിക്യൂഷൻ ശ്രീജിത് രവിക്ക് ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതുമില്ല. ഇതെല്ലാം വിവാദമായിരുന്നു. ഇതേ നടനാണ് വീണ്ടും നഗ്നതാ പ്രദർശന ആരോപണത്തിൽ കുടുങ്ങുന്നതെന്നതാണ് വസ്തുത. മലയാളത്തിലെ ആദ്യകാല നടനായിരുന്ന ടി ജി രവിയുടെ മകനാണ് ശ്രീജിത്ത്. ശ്രീജിത് മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങുന്നത് 2005-ലാണ്. ചെറിയ വേഷങ്ങളിലായി 25 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
https://www.facebook.com/Malayalivartha