വിവാദങ്ങള്‍ ഒഴിയാതെ താരസംഘടനയായ അമ്മ; ഇക്കഴിഞ്ഞ സംഗമത്തിലും അമ്മയുടെ ശോഭ കെടുത്തി വിജയ് ബാബു വിഷയവും, ഷമ്മി തിലകനും... ഇതുവരെയില്ലാത്ത വിധം വിഭവങ്ങളുടെ നീണ്ട നിര, ഡസന്‍ കണക്കിന് സാലഡുകളില്‍ തുടങ്ങുന്ന വിഭവങ്ങളുടെ കണക്കെടുത്താല്‍ കുഴഞ്ഞു പോകും...
കഴിഞ്ഞ കുറച്ച് നാളുകളായി താരസംഘടനയായ അമ്മയെ തേടി വിവാദങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഓരോ ജനറല്‍ ബോഡി കഴിയുമ്പോഴും വിഷയങ്ങള്‍ പലതായി താരസംഘടനയെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
അതായത് ഇക്കഴിഞ്ഞ സംഗമത്തിലും വിജയ് ബാബു വിഷയവും, ഷമ്മി തിലകനുമൊക്കെ അമ്മയുടെ ശോഭ കെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ ക്ലബ് പരാമര്‍ശത്തില്‍ കടുത്ത വിയോജിപ്പുമായി ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടുക വരെ ചെയ്യുകയുണ്ടായി.
എന്നാല്‍ പറഞ്ഞുവന്നത് ഇക്കഴിഞ്ഞ അമ്മ മീറ്റിംഗിലെ യഥാര്‍ത്ഥ താരങ്ങള്‍ സിനിമാക്കാര്‍ ആയിരുന്നില്ല, അവര്‍ക്ക് വിളമ്പിയ ഭക്ഷണങ്ങളായിരുന്നു എന്നാതാണ് സത്യം. ഇതുവരെയില്ലാത്ത വിധം വിഭവങ്ങളുടെ നീണ്ട നിര തന്നെയാണ് സംഘാടകര്‍ ഇവർക്കായി ഒരുക്കിയിരുന്നത്. ഡസന്‍ കണക്കിന് സാലഡുകളില്‍ തുടങ്ങുന്ന വിഭവങ്ങളുടെ കണക്കെടുത്താല്‍ കുഴഞ്ഞു പോകുന്നതാണ്.
ഇതിനായി റോയല്‍ കാറ്ററിംഗ് ആണ് ഭക്ഷണം ഒരുക്കിയത്. അറേബിക് ചിക്കന്‍ സാലഡ്, സ്പൈസി ഗ്രീന്‍ സാലഡ്, റോ മാംഗോ വിത്ത് പൈനാപ്പിള്‍ സാലഡ്, ബ്രസീലിയന്‍ സാലഡ്, ട്യൂണ ഫിഷ് സാലഡ് തുടങ്ങി ഒരു സാലഡ് ബാര്‍ തന്നെ ഇവർക്കായി ഒരുക്കിയിരുന്നു. മോഹന്‍ലാല്‍ ഏറ്റവും ആസ്വദിച്ചത് ഈ സാലഡുകളായിരുന്നു.
അങ്ങനെ ഇരുപതോളം ഫ്ളേവറുകളുള്ള ഐസ്‌ക്രീം കൗണ്ടര്‍, മത്സ്യങ്ങള്‍ വിവിധ തരത്തില്‍ കറിവച്ചതും, പൊരിച്ചതും, വരട്ടിയതും വേറെ. കേരള സ്‌റ്റൈലിലുള്ള എല്ലാത്തരം ഭക്ഷണവും ഒരുക്കിയിരുന്നു. ബീഫ് കൂര്‍ക്ക തോരനും മട്ടണ്‍ ബിരിയാണിക്കുമായിരുന്നു ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. എല്ലാ വിഭവങ്ങളും രുചിച്ചു നോക്കിയാണ് മമ്മൂട്ടി മടങ്ങിയത്. ഇതിൽ നാടന്‍ ഭക്ഷണങ്ങളാണ് മെഗാ സ്‌റ്റാറിന് കൂടുതല്‍ ഇഷ്‌ടമായത്.
https://www.facebook.com/Malayalivartha