Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്; ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്; ഈ വ്യക്തി കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം; എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്നത്; ദിലീപിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

19 AUGUST 2022 10:31 AM IST
മലയാളി വാര്‍ത്ത

ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പേരിലുളള പീഡന പരാതി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ പരാതിക്ക് പിന്നിൽ ദിലീപിന്റെ മുൻ മാനേജർ അടക്കമുളളവരാണെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഈ വിഷയത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്‌ വന്നിരിക്കുകയാണ്. കയ്യിൽ പണം ഉണ്ട് എന്നുളള ഹുങ്കാണ് ദിലീപ് കാണിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ:

ഇത്രയും നാളുകളായി ഈ കേസിന്റെ നാള്‍വഴികള്‍ ശ്രദ്ധിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട് ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്. ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്.

ഇത് നമ്മളെ പോലുളള കുറേ സാധാരണക്കാരായ ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. നമുക്ക് ഒന്നും പറയാന്‍ പാടില്ല, ഒന്നും ചെയ്യാന്‍ പാടില്ല. ഇത് നമ്മുടെ വായടക്കുക എന്നതാണ്. നീ ആടിക്കോ, എവിടെ വരെ വേണമെങ്കിലും. കാരണം നിന്റെ കയ്യില്‍ പണമുണ്ട്, എന്ന് വെച്ചാണ് അയാള്‍ കളിച്ച് കൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധമില്ലെങ്കില്‍ കൂടിയും ഒരു കാര്യം പറയാതെ നിവൃത്തിയില്ല. കോടതി പറഞ്ഞത് എന്താണ്, പെണ്ണിന്റെ വസ്ത്രധാരണം ശരിയല്ലാത്തത് കൊണ്ടാണ് പീഡനം നടന്നത് എന്ന്. ഇത് ആര്‍ക്ക് കൊടുക്കുന്ന സന്ദേശമാണ് ഇവര്‍. ഇവിടെ പണമുളളവനും പീഡിപ്പിക്കുന്നവനും അനീതി ചെയ്യുന്നവനും മാത്രം ജീവിച്ചാല്‍ മതി. അല്ലാത്ത ജനം എല്ലാം അനുഭവിച്ച് ജീവിക്കൂ എന്ന് നമ്മളോട് വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഈ വ്യക്തി ഈ കേസ് തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂട്ടറെയുമൊക്കെ ലെഫ്റ്റ് റൈറ്റ് അടിക്കുന്നത്. ശാസിക്കേണ്ടവരെ ശാസിക്കാതെ തലോടുകയും നീതി കിട്ടാന്‍ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നവരെ ക്രൂശിക്കുകയുമാണ് ചെയ്യുന്നത്.

ഇത് പണത്തിന്റെ അഹങ്കാരമാണീ കാണിക്കുന്നത്. ഞാന്‍ വിചാരിച്ചാല്‍ ആരെയും പണം കൊടുത്ത് വിലക്ക് വാങ്ങാം എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഇതൊക്കെ. ജനം ഇപ്പോള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്രയും അനീതി കാണിച്ച ഒരു വ്യക്തിയോട് കോടതികള്‍ പോലും സഹതാപത്തോട് കൂടിയും ആരാധനയോട് കൂടിയും പെരുമാറുമ്പോള്‍ നമ്മള്‍ എവിടെയാണ് പോയി ചെന്ന് നില്‍ക്കേണ്ടത് എന്ന് മനസ്സിലാകുന്നില്ല.

ഈ പെണ്‍കുട്ടിക്ക് ഇത്രയും മാനസികമായ ശക്തിയുളളത് കൊണ്ട് മാത്രമാണ് ഈ കേസ് ഇപ്പോഴും നില്‍ക്കുന്നത്. അവസാനം വരെ അവളോടൊപ്പം ചിലപ്പോള്‍ പത്ത് പേരായിരിക്കും നില്‍ക്കുന്നത്. പക്ഷേ ആ പത്ത് പേരും നീതി കിട്ടുന്നത് വരെ അവളോടൊപ്പം ഫൈറ്റ് ചെയ്ത് കൊണ്ടിരിക്കും. ഇന്നലെയും ഇന്നുമൊക്കെ സംസാരിക്കുമ്പോള്‍ അവള്‍ പറയുന്നത് 'ഇനി എന്തൊക്കെ സംഭവിച്ചാലും ശരി ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ' എന്നാണ്. 'ഞാന്‍ പോരാടും, ഞാനിത് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല' എന്നാണ്.

ഇനി നോക്കിക്കൊള്ളൂ. നികേഷിനെതിരെ നാലും അഞ്ചും കേസുകള്‍. തന്നെയൊക്കെ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കും. നമുക്കത് വ്യക്തമായിട്ട് അറിയാം. എന്താണിനി നമുക്ക് വരാന്‍ പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം അവന്റെ കയ്യില്‍ പണമുണ്ട് എന്ന ഒറ്റ ബലമാണ്. ആ പണത്തിന് വേണ്ടിയാണ് ദിലീപേട്ടന്‍ പാവാടാ എന്ന് പറയുന്നത്. സിനിമാ ലോകം മൊത്തം അയാള്‍ക്കൊപ്പം നില്‍ക്കുന്നത് ആ പണം ഉളളത് കൊണ്ടാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (10 minutes ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (30 minutes ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (40 minutes ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (54 minutes ago)

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...  (1 hour ago)

പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു...  (1 hour ago)

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (8 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (9 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (10 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (13 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (14 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (14 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (14 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (15 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (18 hours ago)

Malayali Vartha Recommends