73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആർക്കാണ് അറിയാത്തത്? തലയിൽ പാച്ച്... കണ്ണിൽ ലെൻസ്: എത്ര വില കൂടിയ വിഗ് വെച്ചാലും മോഹൻലാൽ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം - ശാന്തിവിള ദിനേശ്

നടൻ മമ്മൂട്ടിയെയും, മോഹൻലാലിനെക്കുറിച്ചും സംവിധായകൻ ശാന്തിവിള ദിനേശ് നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മമ്മൂട്ടി തലയിൽ പാച്ച് വെച്ചിരിക്കുകയാണെന്ന് അറിയാം. അദ്ദേഹം കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണെന്നും ആളുകൾക്ക് അറിയാം. അദ്ദേഹത്തിന്റെ കഴുത്തിലെ ചുളുക്ക് മാറ്റാൻ ആറ് ലക്ഷം രൂപയോളം ഗ്രാഫിക്സ് ഉപയോഗിക്കുന്നുണ്ടെന്നും സിനിമാക്കാർക്കെങ്കിലും അറിയാം. 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആർക്കാണ് അറിയാത്തത്. പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമെ ചെയ്യൂ എന്ന വാശി വിടേണ്ട കാലം കഴിഞ്ഞു.
എത്ര വില കൂടിയ വിഗ് വെച്ചാലും മോഹൻലാൽ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. വയസ്സായെന്ന് അറിയാത്തത് ഇവർക്ക് രണ്ടുപേർക്കുമാണെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറയുന്നു. ഇന്ത്യൻ സിനിമയിൽ രജിനികാന്ത് നടക്കുന്നത് പോലെ നടക്കാൻ ഇവർക്കൊന്നും സ്വപ്നം കാണാൻ പറ്റില്ല ഈ ജൻമം. തമിഴരാണ് ഏറ്റവും കൂടുതൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നവർ അവിടെ പോലും അവരെ പേടിക്കാതെ ഇമേജിന്റെ തടങ്കലിൽ ഇല്ലാത നടക്കുന്ന ആളാണ് രജിനികാന്ത്. ആ ചങ്കൂറ്റം ഇവർക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങൾ ചെയ്ത് നടക്കും. മമ്മൂട്ടി 25 വയസ്സായ ഒരു പെണ്ണിന്റെ കാമുക വേഷം ചെയ്താൽ ആളുകൾക്ക് അറിയാം. ഡാ പൊട്ടാ 73 വയസ്സായില്ലേ, നീ ഈ കാള പോലെ ആയിട്ടല്ലേ ഈ പെണ്ണിന്റെ പിറകെ വേഷം ചെയ്യുന്നതെന്ന് ചോദിക്കും. നേരെ മറിച്ച് ഈടുറ്റ ഒരു പത്ത് വേഷം ചെയ്ത് പോയാൽ എന്നും നിൽക്കും.
അതിന് പകരം മോൺസ്റ്ററും മറ്റും ചെയ്ത് കൊണ്ടിരുന്നാൽ ജനം തള്ളയ്ക്ക് വിളിക്കും. ഇന്നലെ തന്നെ ഫിലും ഫെസ്റ്റിവലിൽ ജനക്കൂട്ടം വന്നത് ലിജോ പല്ലിശേരിയുടെ പടം കാണാനാണ്. ലിജോയുടെ പടം കാണാനാണ് തള്ളൽ അല്ലാതെ മമ്മൂട്ടിയുടെ പടം കാണാനാല്ല. എങ്കിലും അയാൾ അങ്ങനത്തെ പരീക്ഷണങ്ങൾ ചെയ്യുന്നു. പുഴു, ഉണ്ട പോലുള്ള സിനിമകൾ. അത്രയും പരീക്ഷണങ്ങൾ പോലും മോഹൻലാൽ ചെയ്യുന്നില്ല.
അതും മോഹൻലാലിനെ പോലെ ഒരു ആക്ടർ. മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് ഞാൻ പറയും. കാരണം അയാൾ മനസ്സ് വെച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ ഉണ്ടായേനെ. അയാൾ ചെയ്യുന്നില്ലെന്ന് ശാന്തിവിള പറയുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഇതുവരെ അമ്പതിലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്തു നടന്മാരെ എടുത്താല്‍ അതില്‍ രണ്ടുപേര്‍ മലയാളത്തിന്റെ മമ്മൂട്ടിയും മോഹന്‍ലാലുമായിരിക്കും. ദേശീയ ചലച്ചിത്ര വേദിയിലുണ്ടായ മാറ്റങ്ങളുടെ കൊടുങ്കാറ്റില്‍ തലയെടുപ്പുള്ള നായകന്മാര്‍ പലരും പിന്നിലേക്ക് തള്ളപ്പെട്ടുപോകുന്ന ദയനീയ കാഴ്ച പലപ്പോഴും കണ്ടിരുന്നു. രജനികാന്തിനെയും കമലഹാസനെയും മാറ്റിനിര്‍ത്തിയാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ കടന്നു വര്‍ത്തമാന കാലത്തിന്റെ പ്രൗഢിയിലും അഭിനയകലയുടെ നവരസങ്ങള്‍ ആടിത്തകര്‍ക്കുന്ന മലയാളത്തിന്റെ നായകന്മാരായ, മലയാള സിനിമയെ നയിക്കുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാം.
ഓരോ വര്‍ഷവും മാധ്യമങ്ങള്‍ സിനിമയുടെ കണക്കെടുപ്പും അവലോകനങ്ങളും നടത്താറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്. പ്രേക്ഷകരും മാധ്യമങ്ങളും അവരെ സ്‌നേഹിക്കുന്നതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലെന്ന് പറയാറുണ്ടെങ്കിലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ കാര്യത്തില്‍ അത്തരം വാക്കുകള്‍ക്ക് പ്രസക്തിയില്ല.
https://www.facebook.com/Malayalivartha