Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ജനുവരിയിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മുതൽ നവംബറിൽ നടി ആലിയ കപൂർ വരെ ....താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വർഷമായിരുന്നു 2022...മാൾട്ടി മേരി ചോപ്ര ജൊനാസ് മുതൽ താര റാണിയുടെ ഉയിരിനും ഉലകവുമവരെ വർത്തകളിൽ ഇടംപിടിച്ച 2022..ഈ വർഷം ജനിച്ച സെലിബ്രിറ്റി കുട്ടികൾ ഇവരൊക്കെ..

23 DECEMBER 2022 04:13 PM IST
മലയാളി വാര്‍ത്ത

2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്ര വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾ ആണ് താരം ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. 2018- ൽ ആണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

 

 

 

 

ഏപ്രിൽ 19-നാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാളിന് ഒരു ആൺകുഞ്ഞ് പിറന്നത്. മകൻ നീൽ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൻറെ മുഖം വ്യക്തമാകുന്ന ചിത്രം അടുത്തിടെയാണ് താരം പങ്കുവച്ചത്. ‘നീൽ കിച്‌ലു-എന്റെ ജീവിതത്തിലെ സ്‌നേഹവും എന്റെ ഹൃദയത്തുടിപ്പും’- എന്നാണ് അന്ന് കാജൽ കുറിച്ചത്. നേരത്തെ ലോക മാതൃദിനത്തിലാണ് മകൻറെ ആദ്യ ചിത്രം സോഷ്യൽ മീഡിയയിലൂടെ കാജൽ പങ്കുവച്ചത്. എന്നാൽ കുട്ടിയുടെ മുഖം ഒട്ടും വ്യക്തമാവാത്ത രീതിയിലായിരുന്നു ആ ചിത്രം. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജൽ അഗർവാൾ വിവാഹിതയായത്. വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ് കാജൽ.

 

 

 

2022 ഓഗസ്റ്റ് 20-നാണ് ബോളിവുഡ് നടി സോനത്തിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും മകൻ ജനിച്ചത്. ഇക്കാര്യം ഇരുവരും ചേർന്നാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ‘തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം’- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. അടുത്തിടെ മകൻ വായുവിന് വേണ്ടി വീട്ടിൽ ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങളും സോനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

 

 

 


തമിഴകത്തിൻറെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വാർത്തയാണ് ഈ വർഷം എല്ലാവരെയും ഞെട്ടിച്ചത്. 2022 ഒക്ടോബർ ഒമ്പതിന് വിഘ്നേഷ് ശിവനാണ് തങ്ങൾക്ക് രണ്ട് ആൺകുട്ടികൾ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാടകഗർഭധാരണത്തിലൂടെ ആണ് നയൻതാര അമ്മയായത്. “നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”- എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്. ജൂൺ 9-ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്.

 

 

 

 

നവംബർ ആറിനാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും ഒരു മകൾ പിറന്നത്. ആലിയ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘റാഹ’ എന്നാണ് മകളുടെ പേര്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ആലിയ പേര് വെളിപ്പെടുത്തിയത്. കുഞ്ഞിൻറെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഈ വർഷം ഏപ്രിൽ പതിനാലിനായിരുന്നു ആലിയയുടെയും രൺബീറിൻറെയും വിവാഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (27 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (46 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (2 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (4 hours ago)

Malayali Vartha Recommends