നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ, ചികിത്സക്കായി സഹായം അഭ്യർത്ഥിച്ച് മുൻ ബിഗ് ബോസ് താരം ദിയ സന

നടി മോളി കണ്ണമാലി കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. സാമൂഹിക പ്രവര്‍ത്തകയും മുൻ ബിഗ് ബോസ് താരമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ ഫേസ്ബുക്ക് കുറിപ്പ് . മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ്. ആശുപത്രിയിൽ നിന്നുള്ള ചിത്രം ഉള്‍പ്പെടെ ദിയ ഫേയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
കൊച്ചി ഭാഷയിലുള്ള വേറിട്ട അഭിനയശൈലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടി മോളി കണ്ണമാലി. സ്ത്രീധനം എന്ന സീരിയലിലെ കന്നികഥാപാത്രമായ ‘ചാള മേരി’ എന്ന കഥാപാത്രമാണ് മോളിയെ ഏറെ ഹിറ്റാക്കി മാറ്റിയത്. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമർ അക്ബർ അന്തോണി, ചാപ്പ കുരിശ്, ചാർലി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ചെയ്ത വേഷമായിരുന്നു ഇതിലേറ്റവും കൂടുതൽ ഹിറ്റ് ആയത്.
https://www.facebook.com/Malayalivartha