യുവ സംവിധായിക നയന സൂര്യയുടെ മരണം...പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ ശശികല...മൊഴികൾ പോലീസ് അട്ടിമറിച്ചു..പുതിയ വഴിത്തിരിവിലേക്ക് ...

യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ ശശികല. ആത്മഹത്യയാണെന്ന് നിഗമനമുള്ള മൊഴി പൊലീസ് നല്‍കിയിട്ടില്ല. നയനയുടെത് കൊലപാതക സാധ്യതയെന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്ന് ശശികല പറഞ്ഞു. തന്റേതെന്ന പേരില്‍ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെ കുറിച്ച് അറിയില്ലെന്നും ശശികല വ്യക്തമാക്കി.നയനയുടെ മരണം കൊലപാതകം തന്നെയാണെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്.
എന്നാല്‍ പൊലീസ് തന്റെ മൊഴി അട്ടിമറിച്ചെന്നും ശശികല വ്യക്തമാക്കി. നയനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജനാണ് ശശികല. കൊലപാതകമെന്നാണ് താന്‍ ആദ്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അത് ഒഴിവാക്കിയാണ് പൊലീസ് മൊഴി തയ്യാറാക്കിയത്. സ്വയം ജീവനൊടുക്കുക എന്നത് രണ്ടാമത്തെ സാധ്യത മാത്രമായിരുന്നു എന്നാണ് പറഞ്ഞതെന്ന് ശശികല പറഞ്ഞു.സെക്ഷ്വല്‍ അസ്ഫിഷ്യ എന്ന രോഗാവസ്ഥയെ കുറിച്ച് താന്‍ തന്നെയാണ് പറഞ്ഞത്.
എന്നാല്‍ അത് അത്യപൂര്‍വമാണെന്ന് പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ തന്നോടൊപ്പമിരുന്ന് താന്ഡ പറയുന്നത് കേട്ട് എഴുതിക്കൊടുത്ത മൊഴിയല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും മുഴുവന്‍ അട്ടമറിച്ചെന്നും ശശികല വ്യക്തമാക്കി.കൊലപാതകാണെന്ന സൂചന കൊണ്ടാണ് മരണം നടന്ന സ്ഥലം ഞാന്‍ സന്ദര്‍ശിച്ചത്.അകത്ത് നിന്ന് കുറ്റിയിട്ട വാതില്‍ ചവിട്ടിത്തുറന്നെന്നാണ് അന്വേഷണ ഉദ്യോസ്ഥന്‍ പറഞ്ഞത്. ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസമടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നു പറഞ്ഞത്.
ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തു.നയന കിടന്നിരുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. കഴുത്തില്‍ മടക്കിയത് പോലുള്ള ചുളിവും ഉണ്ടായിരുന്നു. കഴുത്തിറുക്കി കൊന്നതാകാമെന്ന് താന്‍ ചൂണ്ടിക്കാട്ടിയിരുന്നെന്നും ശശികല വ്യക്തമാക്കി.അതേസമയം, അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ. കഴുത്ത് ഞെരിഞ്ഞതാണ് സൂര്യയുടെ മരണകാരണമെന്നാണ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നയനയുടെ സുഹൃത്തുക്കളാണ് ഇപ്പോള്‍ കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ പൊലീസിന് വീഴ്ചകള്‍ സംഭവിച്ചതായും ആരോപണമുണ്ട്. പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. തുടക്കത്തില്‍ തന്നെ വലിയ തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സൂര്യയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്ത് വരികയായിരുന്നു.,ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പത്തുവര്‍ഷത്തോളം പ്രവര്‍ത്തിച്ച നയന സൂര്യ 'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയില്‍ 'പക്ഷികളുടെ മണം' എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യ ചിത്രങ്ങളും തയ്യാറാക്കിയിരുന്നു.
വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതിനാല്‍ നയന ആത്മഹത്യ ചെയ്തു എന്ന രീതിയിലാണ് ആ സമയത്ത് വാര്‍ത്തകള്‍ പുറത്തുവന്നത്.കൂടാതെ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവസംവിധായിക നയനാ സൂര്യന്റെ പേരിൽ തിരുവനന്തപുരത്ത് ഫ്ലാറ്റ് കൈമാറ്റമോ വസ്തു ഇടപാടുകളോ നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നയനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും ആദ്യഘട്ടത്തിൽ അന്വേഷിക്കും.ആൽത്തറ ജങ്ഷന് സമീപത്തെ വാടകവീട്ടിലാണ് നയന(28) യെ 2019 ഫെബ്രുവരി 24-ന് മരിച്ചനിലയിൽ കണ്ടത്.
മരണത്തിന് തൊട്ടടുത്ത ദിവസം നയനയുടെ സഹോദരൻ മധു പോലീസിനൊപ്പം, മരണം നടന്ന മുറിയിലെത്തിയപ്പോൾ കടലാസുകളടക്കം മുറിയിൽ നിറയെ സാധനങ്ങൾ കണ്ടിരുന്നു. എന്നാൽ പിന്നീട് വസ്ത്രങ്ങളും മറ്റും എടുക്കാൻ എത്തിയപ്പോൾ മുറിയിൽ അതൊന്നുമില്ലായിരുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പും ഫോണും മാത്രമാണ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളായി പോലീസ് പിന്നീട് കൈമാറിയത്.നയന ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങളിൽ ഒരു കമ്മൽ ഒഴികെ എല്ലാം തിരികെ കിട്ടിയിട്ടുണ്ട്.
ലാപ്‌ടോപ്പിലെ ഡേറ്റകൾ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമാണ് വീട്ടുകാർക്ക് മടക്കിനൽകിയത്. മരണം നടന്ന് മാസങ്ങൾക്കുശേഷം വൻ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ വീട്ടുകാർ അത് കാര്യമായി എടുത്തില്ല. ആ നോട്ടീസ് നഷ്ടപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha