ജീവിതം തന്നെ വെറുത്തു! സീരിയൽ നടി ലക്ഷ്മിയെ ആത്മഹത്യയുടെ വക്കിലെത്തിച്ച ആ സംഭവം...

നാടകരംഗത്ത് നിന്ന് മിനിസ്ക്രീനിലേയ്ക്ക് എത്തിയ താരമാണ് ലക്ഷ്മി സനല്‍. കെ കെ രാജീവ് സംവിധാനം ചെയ്ത "ഓർമ്മ" എന്ന പാരമ്പരയിലൂടെയായിരുന്നു ലക്ഷ്മി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. മലയാള സിനിമയില്‍ വേറിട്ട അഭിനയ ശൈലി കൊണ്ട് കയ്യടി നേടിയ നടി സേതുലക്ഷ്മിയുടെ മകള്‍ കൂടിയാണ് ലക്ഷ്മി. ആട് 2 പോലുള്ള സിനിമകളിലൂടെ മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് സേതുലക്ഷ്മി. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയ്ക്ക് ഒരുമിച്ചെത്തിയ ലക്ഷ്മിയുടെയും, സേതുലക്ഷ്മിയുടെയും പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് പരിപാടിയില്‍ ലക്ഷ്മി മനസ് തുറക്കുന്നുണ്ട്. എനിക്ക് ആരുമില്ല. ഞാന്‍ ഒറ്റയ്ക്കായി എന്നാണ് പ്രൊമോ വീഡിയോയില്‍ ലക്ഷ്മി പറയുന്നത്. സ്‌റ്റേജില്‍ അഭിനയിക്കാന്‍ പറ്റുന്നില്ല. ചിരിക്കാന്‍ പറ്റുന്നില്ല. സങ്കടമായെന്നും താരം പറയുന്നു. താന്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചുവെന്നും താരം പറയുന്നു. ജീവിതം തന്നെ വെറുത്തുപോയ നിമിഷമായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. മരിക്കുക അല്ലാതെ പറ്റില്ലെന്നും താരം പറയുന്നുണ്ട്. എന്നാല്‍ എന്താണ് അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലക്ഷ്മി പ്രൊമോയില്‍ പറയുന്നില്ല.
ഇതേ പ്രൊമോ വീഡിയോയില്‍ സേതുലക്ഷ്മിയമ്മയും കരഞ്ഞതിനെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോഴും കരയും ആരും കാണാതെ എന്നാണ് സേതുലക്ഷ്മിയമ്മ പറയുന്നത്. പ്രായം കുറഞ്ഞയാളെ വിവാഹം കഴിച്ചതിനെക്കുറിച്ച് താരം ഷോയിൽ പറയുന്നുണ്ട്. സൗദിക്കാരനായിരുന്നു. എന്റെയൊരു ചേട്ടനുണ്ടായിരുന്നു അവിടെ. ചേട്ടനാണ് പറഞ്ഞത് എന്റെ ബോസിനൊരു മലയാളിയെ കല്യാണം കഴിക്കണമെന്ന്. ഏഴ് വയസ് വ്യത്യാസമുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. പിന്നാലെ പ്രൊമോയില്‍ പഴയ കാലത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
വാടകയ്ക്ക് താമസിക്കുകയാണ്. വീടൊന്നുമുണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. കുട്ടിക്കാലത്ത് സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നുണ്ട്. ആ സമയത്ത് തന്നെ അധ്യാപിക സഹായിച്ചതിനെക്കുറിച്ചും തന്നെ അധ്യാപിക സഹായിച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വസ്ത്രം വാങ്ങാന്‍ എന്റെ ടീച്ചര്‍ പണം തരുമായിരുന്നു. ടീച്ചര്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. ടീച്ചര്‍ എനിക്ക് മക്കളുടെ വസ്ത്രങ്ങളും പേനും ബുക്കും മാലയുമൊക്കെ തരുമായിരുന്നു. ഞാന്‍ പഠിച്ച സ്‌കൂളിന്റെ ബാക്കിലായിരുന്നു അവരുടെ വീടെന്നും താരം പറയുന്നുണ്ട്.
നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി. ഏഷ്യാനെറ്റിലെ അമ്മ. സൂര്യയിലെ കടമറ്റത്ത് കത്തനാര്‍, മഴവില്‍ മനോരമയിലെ പട്ടുസാരി, ചക്രവാകം. പെണ്‍മനസ്, ദേവി മഹാത്മ്യം, സ്വാമി അയ്യപ്പന്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചാണ് ലക്ഷ്മി മലയാളികളുടെ കയ്യടി നേടുന്നത്. അച്ഛനും അമ്മയും നാടക അഭിനേതാക്കളായിരുന്നതിനാല്‍ ആ പാതയിലൂടെ ലക്ഷ്മിയും പിന്തുടരുകയായിരുന്നു. അച്ഛനും അമ്മയും നാടക അഭിനേതാക്കളായിരുന്നതിനാൽ സ്ക്കൂൾ പഠനകാലത്തുതന്നെ ലക്ഷ്മിയ്ക്ക് അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു.
പത്താംക്ലാസിൽ പഠിയ്ക്കുമ്പോളാണ് ലക്ഷ്മി ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. ഹരിശ്രീ തിയ്യേറ്ററിന്റെ പ്രതിയോഗി എന്ന നാടകത്തിലായിരുന്നു ആദ്യാഭിനയം. നാടകരംഗത്ത് സജീവമായതിനുശേഷം ലക്ഷ്മി ഒരു വർഷം 16 - 17 നാടകങ്ങൾ വരെ ചെയ്തിട്ടുണ്ട്. അമ്മ, കടമറ്റത്തച്ചൻ, ദേവീമഹാത്മ്യം,സ്വാമി അയ്യപ്പൻ..എന്നിവയടക്കം നിരവധി സീരിയലുകളിൽ ലക്ഷ്മി അഭിനയിച്ചു. 2009 -ൽ ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് ലക്ഷ്മി സിനിമാഭിനയരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് നമ്പർ 66 മധുര ബസ്സ് , പാവാട, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ലക്ഷ്മി സനൽ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ സഹോദരൻ കിഷോർ നാടക, ടെലിവിഷൻ അഭിനേതാവാണ്.
https://www.facebook.com/Malayalivartha