ഉണ്ണിമുകുന്ദന്‍ പറഞ്ഞ ആ ഡയലോഗ്....! മാളികപ്പുറത്തിന്റെ വിജയ കാരണം ഇത്, ഹോളിവുഡിൽ നിന്നുമെത്തിയ ബ്രഹ്മാണ്ഡ വിസ്മയം അവതാർ രണ്ടിനോടും മത്സരിച്ച് മികച്ച കളക്ഷനുമായി മുന്നേറി മാളികപ്പുറം

പ്രതീക്ഷയോടെ വരുന്ന ചിത്രങ്ങൾ നിലംതൊടാതെ പോകുകയും അപ്രതീക്ഷിത ഹിറ്റുകളിൽ ബോക്സ് ഓഫിസ് കുലുങ്ങുകയും ചെയ്യുന്നത് മലയാള സിനിമയിൽ പതിവു കാഴ്ചയായി തീർന്നിരിക്കുന്നു. അങ്ങനെ 2022ന്റെ ഏറ്റവും ഒടുവിൽ തീയറ്ററുകളിലെത്തി വിജയം നേടിയ ചിത്രമാണ് മാളികപ്പുറം..മലയാളികൾ ഇന്ന് നെഞ്ചിലേറ്റി ആഘോഷിക്കുന്ന ചിത്രമാണ് മാളികപ്പുറം.
‘സിനിമയെ സിനിമയായി കാണുന്നവർക്ക് ഈ ചിത്രം ഉറപ്പായും ഇഷ്ടപ്പെടു’മെന്നുസംവിധായകൻ വിഷ്ണു ശശി ശങ്കർ . രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സിനിമയല്ല മാളികപ്പുറം . പൊങ്കലിനു തമിഴിൽ നിന്നുമെത്തിയ ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ ചിത്രങ്ങളോട് മത്സരിച്ചാണ് ചിത്രം നിറഞ്ഞ പ്രേക്ഷകരോടെ പ്രദർശനം തുടരുന്നത് എന്നതും വളരെ വലിയ കാര്യം തന്നെയാണ്
ഡിസംബർ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിനു പുറത്തും മികച്ച പിന്തുണ ആദ്യം മുതൽ നേടി. ഇതുവരെയുള്ള ഗ്രോസ് കളക്ഷനിൽ 25 കോടിയിലധികം നേടി ബോക്സോഫീസിൽ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. രണ്ടു വാരം പിന്നിടുമ്പോൾ കേരളത്തിൽ നിന്നുമാത്രം ഇതിനോടകം 18 കോടിയിലധികം തിയറ്റർ കളക്ഷൻ നേടി. ഹോളിവുഡിൽ നിന്നുമെത്തിയ ബ്രഹ്മാണ്ഡ വിസ്മയം അവതാർ രണ്ടിനോടും മത്സരിച്ചാണ് മികച്ച കളക്ഷൻ ചിത്രം നേടിയത്.
നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ടെങ്കിലും സമ്പൂർണമായൊരു കുടുംബചിത്രം കുറേക്കാലമായി ഉണ്ടാകുന്നില്ല. സ്ഥിരമായി വരുന്ന പ്രേക്ഷകരല്ല, കുറേനാളായി തിയറ്ററുകളിലേക്കു വരാത്ത പ്രായമായ പ്രേക്ഷകരെ തീയറ്ററിലേക്കെത്തിക്കുക എന്നതായിരുന്നു മാളികപ്പുറം ചെയ്യുമ്പോഴുള്ള ലക്ഷ്യം. 70, 80 വയസ്സായവരെ തീയറ്ററിലേക്ക് ആകർഷിക്കാൻ സാധിക്കുന്ന ഘടകം ഈ കഥയിൽ ഉണ്ടെന്ന് ഉറപ്പായിരുന്നു.
എനിക്കു തെറ്റിയില്ല എന്നു തന്നെയാണ് വിശ്വാസം. മാളികപ്പുറം കാണാനായി ആ പ്രായത്തിലുള്ളർ ഒട്ടേറെയാണ് എത്തിയത്. അവർക്കൊപ്പം കുടുംബങ്ങളും ഒന്നിച്ചു വന്നു. ചിത്രത്തിന്റെ വിജയത്തിൽ അതു നിർണായകമായി. ഇത്തരം പ്രേക്ഷകരെ കൂടി പരിഗണിക്കുന്ന ഉള്ളടക്കമുള്ള ചിത്രങ്ങൾ ഒരുക്കാൻ മറ്റു സംവിധായകരും ശ്രമിക്കണമെന്ന് എനിക്ക് അഭ്യർഥനയുണ്ട്. നമ്മൾ മറന്നുകളഞ്ഞ ചില ഓഡിയൻസുണ്ട്. അവർ ഇറങ്ങിവന്നതാണ് ഈ പടത്തിന്റെ വിജയം എന്ന് പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻകൂടിയായ വിഷ്ണു പറയുന്നു
ചിത്രത്തിനൊടുവിൽ ഉണ്ണി മുകുന്ദൻ പറയുന്ന സംഭാഷണം ഒരു രാഷ്ട്രീയ പ്രസ്താവനയായി പലരും കാണുന്നുണ്ട്. പമ്പയിലും മറ്റുമൊക്കെയായി ശബരിമല ഡ്യൂട്ടിക്കു വരുന്ന മിക്കവാറും പൊലീസുകാരുടെ പൊതുവികാരം ഒരു കഥാപാത്രത്തിലൂടെ പറഞ്ഞതിനു സിനിമയെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും സംവിധായകൻ പറയുന്നു
ഡിസംബർ 30ന് ഇറങ്ങിയ ചിത്രം ഇതിനോടകം 25 കോടിയോളം കളക്ഷൻ നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും റിലീസ് ചെയ്ത സിനിമയ്‌ക്ക് എങ്ങും ഹൗസ്ഫുൾ ഷോകളാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ്. . ജനുവരി 21ന് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യും.
ചിത്രത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് വിതരണം ചെയ്യുന്നത് അല്ലു അർജ്ജുന്റെ ഗീതാ ആർട്സ് ആണ് എന്നത് വലിയ വാർത്ത ആയിരുന്നു. അതേസമയം, ആന്ധ്രപ്രദേശിലും തെലുങ്കാനയിലും മലയാളം പതിപ്പിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അയ്യപ്പ ഭക്തയായ ഒരു കുട്ടിയുടെയും അവളുടെ ഹീറോയായ അയ്യപ്പൻ്റെയും കഥ പറഞ്ഞ ചിത്രം ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടിയിരുന്നു. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം 25 കോടി ക്ലബിൽ ഇടം നേടി ജൈത്യയാത്ര തുടരുകയാണ്.
യുവ നടൻ ഉണ്ണി മുകുന്ദനും കരിയറിൽ വലിയ വിജയമാണ് ചിത്രം നേടിക്കൊടുത്തത് . മലയാള സിനിമയെ സംബന്ധിച്ച് പുതിയ വർഷം വളരെ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. സിങ്കപ്പൂർ, ഓസ്ട്രിയ, സ്വീഡൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ജനുവരി 13 മുതൽ യൂറോപ്പിലും യുകെയിലും റിലീസ് ചെയ്യും. കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളിലും ചിത്രം മികച്ച പ്രേക്ഷക പിന്തുണ നേടുന്നുണ്ട്. ചിത്രത്തിൻ്റെ ഡബ്ബിംഗ് വേർഷൻ ഉടൻ മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha