തെന്നിന്ത്യൻ താരം സോണിയ അഗർവാൾ കേന്ദ്രകഥാപാത്രമായെത്തുന്ന കർട്ടൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു....നടൻ വിജയ് സേതുപതി, സംവിധായകൻ എം പദ്മകുമാർ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്....

പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ അമ്ഹൻ റാഫി സംവിധാനം ചെയ്യുന്ന 'കർട്ടൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നടൻ വിജയ് സേതുപതി, സംവിധായകൻ എം പദ്മകുമാർ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. തെന്നിന്ത്യൻ താരം സോണിയ അഗർവാൾ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. ജിനു. ഇ തോമസ് ആണ് നായകൻ. മെറീന മൈക്കിൾ, സിനോജ് വർഗീസ്, അമൻ റാഫി, വി. കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ സൂര്യലാൽ ശിവജി തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
ഷിജ. ടി. ജെ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മകൾക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഹൊറർ ഇമോഷണൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വൈശാഖ് എം സുകുമാരൻ ആണ് ചീഫ് അസോസിയേറ്റ്. മുരളി അപ്പാടത്തും, സണ്ണി മാതവനും ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുർഗ വിശ്വനാഥ് ആണ്.
അമ്ഹൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ' കർട്ടൻ'. ബ്രൂസ്ലി രാജേഷ് ആണ് ചിത്രത്തിൽ സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ഷൌക്കത്ത് മന്നലാംകുന്ന് ആണ് പ്രൊഡക്ഷൻ കൺട്രോളർ. സൂരജ് സുരേന്ദ്രൻ, നന്ദൻ, കെ എസ് ദിനേശൻ എന്നിവരാണ് ചിത്രത്തിന്റെ പി ആർ ഒ. തൃശൂരിലെ പൂമല, കുട്ടിക്കാനം, വാഗമൺ, ഏലപ്പാറ എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
https://www.facebook.com/Malayalivartha