എന്നെ അടിക്കുന്ന സമയത്ത് ആ കൈ അനങ്ങാതായി പോവട്ടെ എന്ന് പ്രാര്‍ഥിച്ചിട്ടുണ്ട്; ഒടുവില്‍ അങ്ങനെ തന്നെ സംഭവിച്ചു....

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് സേതുലക്ഷ്മിയമ്മ. നാടക വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ അഭിനേത്രിയാണ് അവർ. സീരിയലുകളിലും സജീവമാണ് സേതുലക്ഷ്മി. ടിവി പരമ്പരയായ സൂര്യോദയത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ സേതുലക്ഷ്മിയമ്മ കൈകാര്യം ചെയ്തിരുന്നു.
ഇപ്പോഴിതാ ഒരു ചാനൽ പരിപാടിക്കിടെ സേതുലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാടകത്തില്‍ അഭിനയിക്കാന്‍ പോയ കാലത്ത് അതിന്റെ മേക്കപ്പ്മാന്റെ കൂടെ താന്‍ ഒളിച്ചോടി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. രണ്ടാളും വലിയ പ്രതീക്ഷയുമായി പോയതാണെങ്കിലും ഒടുവില്‍ അബദ്ധം മനസിലായി. പിന്നെ അടിയും പിടിയും വഴക്കുമായിട്ടുള്ള ജീവിതമായിരുന്നുവെന്നാണ് സേതുലക്ഷ്മി പറയുന്നു. മകളും നടിയുമായ ലക്ഷ്മിയുടെ കൂടെ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സേതുലക്ഷ്മി. തൻ്റെ കരിയർ തുടങ്ങിയതെങ്ങനെയാണെന്ന് പറയുന്നതിനിടയിലാണ് ഭർത്താവിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.
സ്വതന്ത്ര്യത്തിന് മുന്‍പേ ജനിച്ച ആളാണ് ഞാന്‍. പട്ടാളക്കാരന്റെ മകളാണ് ഞാന്‍. എനിക്ക് ഡാന്‍സ് ചെയ്യാനൊക്കെ ഇഷ്ടമാണ്. അത് പഠിക്കുകയും ചെയ്തിരുന്നു. അന്ന് ഞങ്ങളുടെ നാട്ടില്‍ അമേച്വര്‍ നാടകം ഉണ്ടായിരുന്നു. പട്ടാളത്തിന്റെ മോള്‍ ഡാന്‍സ് പഠിച്ചതാണ്, അവളെ കൂടെ കൂട്ടാമെന്ന് പറഞ്ഞ് എന്നെയും അതില്‍ ചേര്‍ത്തു. എനിക്ക് ഭയങ്കര ഇഷ്ടമാണെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. എന്നാല്‍ ഇതിനോടുള്ള താല്‍പര്യം കാരണം ഞാനൊരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി.
എന്റെ തോന്നിവാസത്തിനാണ് അന്ന് പോയത്. അയാള്‍ എന്നെ കൊണ്ട് പോകുമെന്ന് തന്നെ കരുതി. പിന്നെ ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം ലക്ഷ്മിയെ പോലെയാണ് കാണാന്‍. എനിക്ക് പറ്റിയ തെറ്റും അതാണ്. അയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ്. എനിക്ക് കുറേ സ്ഥലങ്ങളൊക്കെ ഉണ്ടെന്നും അത് കിട്ടുമെന്നുമാണ് പുള്ളി കരുതിയത്. സത്യത്തില്‍ അങ്ങനെയായിരുന്നില്ല. ഞാനുമായി യാതൊരു ബന്ധവും ഉണ്ടാവരുതെന്ന് അമ്മയും അച്ഛനുമൊക്കെ തീരുമാനിച്ചു. എന്നാല്‍ ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് അമ്മ എന്തെങ്കിലുമൊക്കെ തിന്നാന്‍ കൊണ്ട് തന്ന് തുടങ്ങിയത്.
പപ്പ സാമ്പത്തികമായി ഒന്നുമില്ലാത്ത ആളായത് കൊണ്ടാണ് മമ്മി പിന്നീട് നാടകത്തിലൊക്കെ അഭിനയിച്ച് തുടങ്ങിയതെന്നാണ് ലക്ഷ്മി പറയുന്നത്. എനിക്ക് ഓര്‍മ്മയുള്ള കാലം മുതല്‍ മമ്മി അടി വാങ്ങിക്കുന്നുണ്ട്. പപ്പ മമ്മിയെ മദ്യപിച്ച് വല്ലാതെ ഉപദ്രവിക്കുമായിരുന്നു. ഭര്‍ത്താവ് മദ്യപിക്കുന്ന ആളാണെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നെ അത് മനസിലായി തുടങ്ങിയപ്പോള്‍ ഉപദേശിച്ച് നോക്കി.
ഇതോടെ ഉപദ്രവമായെന്ന് സേതുലക്ഷ്മിയും പറയുന്നു. ഒരുപാട് സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കാന്‍ പോയി. നാല് മക്കളായതിന് ശേഷമാണ് അദ്ദേഹത്തെ ഉപേക്ഷിച്ചത്. ഭര്‍ത്താവിന് പരാലിസിസ് വന്നിരുന്നു. എന്നെ അടിക്കുന്ന സമയത്ത് ആ കൈ അനങ്ങാതായി പോവട്ടെ എന്ന് പ്രാര്‍ഥിച്ചിട്ടുണ്ട്. ഒടുവില്‍ അങ്ങനെ തന്നെ സംഭവിച്ചു. പുള്ളിയുടെ വലത്തെ കൈ അനക്കാന്‍ പറ്റാതെ വന്നതായി സേതുലക്ഷ്മി പറയുന്നു. അസുഖം കൂടിയപ്പോഴാണ് ഭര്‍ത്താവിനെ മക്കള്‍ കൂട്ടി കൊണ്ട് വന്നത്. അന്നേരം എനിക്ക് സ്‌നേഹമില്ലായിരുന്നു. മക്കള്‍ക്ക് പക്ഷേ സ്‌നേഹമാണെന്നും സേതുലക്ഷ്മി പറയുന്നു.
https://www.facebook.com/Malayalivartha