നാലംഗ സംഘം എത്തിയത് രണ്ട് ബൈക്കുകളിലായി, നടൻ സുനില്‍ സുഖദയുടെ കാറിനുനേരെയുണ്ടായ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്

സിനിമാ താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണമുണ്ടായ സംഭവത്തിൽ ആളുർ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ കുഴിക്കാട്ടുശ്ശേരിയില്‍ വെച്ചാണ് യുവാക്കളുടെ ആക്രമണം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് നടന്റെ കാർ ആക്രമിച്ചത്. സംഭവസമയത്ത് സുനില്‍ കാറിലുണ്ടായിരുന്നില്ല.
താരത്തിന്റെ സുഹൃത്തുക്കളായ നാലുപേരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. മദ്യപിച്ച് എത്തിയ യുവാക്കള്‍ പ്രകോപനം ഇല്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സുനില്‍ സുഖദ നല്‍കിയ പരാതിയില്‍ പറയുന്നു.തനിക്ക് മർദനമേറ്റെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നു സുനിൽ സുഖദ അറിയിച്ചു.
https://www.facebook.com/Malayalivartha